'മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മാറ്റാൻ ആറ് ലക്ഷം രൂപയുടെ ​ഗ്രാഫിക്സ്; തലയിൽ പാച്ച്; ആർക്കാണ് അറിയാത്തത്?'

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും. സിനിമകളിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന ഇരുവരെയും പറ്റി ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും പ്രായത്തെ അം​ഗീകരിക്കണമെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

'പണ്ട് മോഹൻലാലിന്റെ ഒരു സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോൾ ഞാൻ മോഹൻലാലിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാൻ പറ്റില്ല, പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകൾ. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും'

Mohanlal And Mammootty

'ഊറ്റിയെടുക്കും കറ. അത് പോലെ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്. കാരണം അവരുടെ കാലഘട്ടം കഴിഞ്ഞില്ലേ. പത്ത് നാൽപത് വർഷം ആയില്ലേ. അത് കൊണ്ട് അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ. ഒടിടിയിൽ പോലും കാണില്ല. എല്ലാ കൂതറയും കാണുകയും വേണം അയാളെ തെറി വിളിക്കുകയും വേണം'

'ഇവർ നായക വേഷം തന്നെ ചെയ്യട്ടെ. പക്ഷെ പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി വിടേണ്ട കാലം കഴിഞ്ഞു. എത്ര വില കൂടിയ വി​ഗ് വെച്ചാലും മോഹൻലാൽ വി​ഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്നും അറിയാം. അദ്ദേ​ഹം കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്ന് ആളുകൾക്ക് അറിയാം'

'അദ്ദേഹത്തിന്റെ കഴുത്തിലെ ചുളുക്ക് മാറ്റാൻ ആറ് ലക്ഷം രൂപയോളം ​ഗ്രാഫിക്സ് ഉപയോ​ഗിക്കുന്നുണ്ടെന്നും സിനിമാക്കാർക്കെങ്കിലും അറിയാം. 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത്. ഇവർക്ക് രണ്ട് പേർക്കുമാണ് അറിയാത്തത്'

Santhivila Dinesh

'ഇന്ത്യൻ സിനിമയിൽ രജിനികാന്ത് നടക്കുന്നത് പോലെ നടക്കാൻ ഇവർക്കൊന്നും സ്വപ്നം കാണാൻ പറ്റില്ല ഈ ജൻമം. തമിഴരാണ് ഏറ്റവും കൂടുതൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നവർ അവിടെ പോലും അവരെ പേടിക്കാതെ ഇമേജിന്റെ തടങ്കലിൽ ഇല്ലാത നടക്കുന്ന ആളാണ് രജിനികാന്ത്'

'ആ ചങ്കൂറ്റം ഇവർക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങൾ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താൽ ആളുകൾക്ക് അറിയാം'

'ഡാ പൊട്ടാ 73 വയസ്സായില്ലേ, നീ ഈ കാള പോലെ ആയിട്ടല്ലേ ഈ പെണ്ണിന്റെ പിറകെ വേഷം ചെയ്യുന്നതെന്ന് ചോദിക്കും. നേരെ മറിച്ച് ഈടുറ്റ ഒരു പത്ത് വേഷം ചെയ്ത് പോയാൽ എന്നും നിൽക്കും. അതിന് പകരം മോൺസ്റ്ററും മറ്റും ചെയ്ത് കൊണ്ടിരുന്നാൽ ജനം തള്ളയ്ക്ക് വിളിക്കും. ഇന്നലെ തന്നെ ഫിലും ഫെസ്റ്റിവലിൽ ജനക്കൂട്ടം വന്നത് ലിജോ പല്ലിശേരിയുടെ പടം കാണാനാണ്'

'ലിജോയുടെ പടം കാണാനാണ് തള്ളൽ അല്ലാതെ മമ്മൂട്ടിയുടെ പടം കാണാനാല്ല. എങ്കിലും അയാൾ അങ്ങനത്തെ പരീക്ഷണങ്ങൾ ചെയ്യുന്നു. പുഴു, ഉണ്ട പോലുള്ള സിനിമകൾ. അത്രയും പരീക്ഷണങ്ങൾ പോലും മോഹൻലാൽ ചെയ്യുന്നില്ല. അതും മോഹൻലാലിനെ പോലെ ഒരു ആക്ടർ'

'മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് ഞാൻ പറയും. കാരണം അയാൾ മനസ്സ് വെച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ ഉണ്ടായേനെ. അയാൾ ചെയ്യുന്നില്ല,' ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X