'ലാലു മോനാണോ... മരണം വരെ കാത്തിരുന്നു; ലാൽ പോയില്ല; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് പോവും'

അന്തരിച്ച നിർമാതാവ് പികെആർ പിള്ളയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച പികെആർ പിള്ള വാർധക്യ സ​ഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പികെആറിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.

മോഹൻലാലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. മോഹൻലാലിനെ ഒന്ന് കാണണമെന്ന് കെപിആർ പിള്ളയുടെ വലിയ ആ​ഗ്രഹമായിരുന്നു, എന്നാൽ മോഹൻലാൽ അദ്ദേഹത്തെ കാണാൻ തയ്യാറായില്ലെന്ന് ശാന്തിവിള ദിനേശൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

'ഓർമ്മകളെല്ലാം നശിച്ച് പോയിരുന്നു. ആകെപ്പാടെ ഭാര്യ രമയെ മാത്രമേ അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നുള്ളൂ. വെപ്രാളം പിള്ള എന്നാണ് സിനിമാ ലോകത്ത് ആദ്ദേഹം അറിയപ്പെട്ടത്. കാരണം അദ്ദേഹം ആദ്യമായി നിർമ്മിച്ച സിനിമയുടെ പേര് വെപ്രാളം എന്നായിരുന്നു. അദ്ദേഹം നിർമ്മിച്ച സിനിമകളിൽ ഏറ്റവും വലുത് ചിത്രമാണ്. കോടികൾ വാരിയ സിനിമയാണ് ചിത്രം. ചിത്രമാണ് അദ്ദേഹത്തിന് പേരുണ്ടാക്കിക്കൊടുത്ത സിനിമ'

Mohanlal

'ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിക്കവെ പ്രിയ​ദർശന്റെ മോഹൻലാലിന്റെയും തോളിൽ കൈയിട്ട് പറഞ്ഞു ഇവർ രണ്ടും എന്റെ മക്കളാണെന്ന്. നൂറാം ദിവസം മോഹൻലാലിനും പ്രിയദർശനും മാരുതി കാർ കൊടുത്തു. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് 75000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും ടിവിയും വാങ്ങിക്കൊടുത്തു. സ്നേഹിച്ച് പോയാൽ അദ്ദേഹം ജീവനും കൊടുക്കും'

'എറണാകുളത്തുള്ള രഞ്ജിനിക്ക് തൃശൂരുള്ള അദ്ദേഹത്തെ പോയി കാണാൻ തോന്നിയില്ല. വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് ആരെങ്കിലും ​ഗേറ്റ് തുറന്ന് അകത്തേക്ക് വന്നാൽ ആ വരുന്നത് ലാലു മോൻ ആണോ എന്ന് ചോദിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒറ്റ ആ​ഗ്രഹമേ ഉണ്ടായിരുന്നുള്ള മോഹൻലാലിനെ അവസാനമായി കാണണമെന്ന്. ഈ വിഷയം എന്നോട് അദ്ദേഹത്തിന്റെ ഭാര്യ രമ പിള്ള സംസാരിച്ചു. അത് ഞാൻ എപ്പിസോഡ് ചെയ്തു'

'ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ വീഡിയോ കാണിച്ചതാണോ എന്നറിയില്ല. പിള്ള സാറിന് ചികിത്സയ്ക്ക് എത്ര രൂപ വേണമെങ്കിലും കൊടുക്കാം എന്ന് പറയൂയെന്ന് ഉണ്ണികൃഷ്ണനോട് മോഹൻലാൽ പറഞ്ഞു. ഉണ്ണികൃഷ്ണൻ എന്നെ വിളിച്ച് സംസാരിച്ചു. ഞാൻ രമ പിള്ളയെ വിളിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് പത്ത് പൈസ വേണ്ടെന്നാണ്. കാണണം എന്ന ആ​ഗ്രഹം മാത്രമേ അദ്ദേഹത്തിനുള്ളൂ'

'മോഹൻലാൽ മരിക്കുന്നത് വരെയും കണ്ടില്ല. ഇന്നെങ്കിലും മോഹൻലാൽ ആ​ഗ്രഹിച്ച് കാണും ഞാൻ പോയി കാണണമായിരുന്നെന്ന്. ഒന്നും വേണ്ടായിരുന്നു എറണാകുളത്ത് മോഹൻലാലിന് സ്റ്റാർ ഹോട്ടലുണ്ട്, അവിടേക്ക് പിള്ള സാറിനെ കൊണ്ട് ഹോട്ടലിലേക്ക് കൊണ്ട് വരൂ, അവിടെ വെച്ച് കാണാമെന്ന് പറയാനുള്ള മനസ്സ് പോലും മോഹൻലാൽ കാണിച്ചില്ല. രവി പിള്ളയുടെ മകന്റെ കല്യാണത്തിന് ഹെലികോപ്ടറിൽ വന്നിറങ്ങും. പക്ഷെ പികെർ പിള്ളയുടെ വീട്ടിൽ വന്ന് കാണാൻ പറ്റില്ല. കലാകാരനല്ലേ മോഹൻലാൽ'

Mohanlal

'അദ്ദേഹത്തെ പോയി കാണുന്നതിന് പകരം ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. അദ്ദേഹം പോസ്റ്റിടാൻ വേന്ദ്രനാണ്. വേണ്ടതും വേണ്ടാത്തതുമായ എന്തും പോസ്റ്റ് ചെയ്യും' ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ ഒരു കാര്യവും ആത്മാർത്ഥമല്ലെന്നും ശാന്തിവിള ദിനേശൻ തുറന്നടിച്ചു.

പൊളിഞ്ഞ് പാളീസായി തിരുവന്തപുരത്ത് 150 രൂപയ്ക്ക് കിട്ടുന്ന റൂമിൽ വന്ന് കിടക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം അധപതിച്ച് പോയപ്പോൾ ഒരാളുമുണ്ടായിരുന്നില്ല. നിങ്ങൾ മുഖത്ത് ചായം ഇടുന്നത് പോലെ മനസ്സിലും ചായമിടുന്നെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റ് പറയാൻ ഒക്കില്ലെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X