അത് ഭാര്യക്കും മക്കൾക്കും പോലും അറിയില്ല, ആന്റണി കടക്ക് പുറത്തെന്ന് ബന്ധുവിനോട് കൃത്യമായി പറഞ്ഞു: ശാന്തിവിള

മോഹൻലാലിന്റെ ബന്ധുവായ ബിജു ​ഗോപിനാഥനെതിരെ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാലിന്റെ അമ്മ മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ പോയ താൻ അവിടെ ബിജു ​ഗോപിനാഥനെ തെരഞ്ഞിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
ഞാൻ അവിടേക്ക് കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ഒരു മുഖം അവിടെ ഉണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നാലോ അഞ്ചോ പേർ എനിക്കയച്ച് തന്ന ഒരു വീഡിയോ ചിത്രത്തിലെ മുഖത്തെയാണ് ഞാനവിടെ പരതിയത്.

മോഹൻലാലിന്റെ അച്ഛന്റെ അനുജന്റെ മകൻ എന്ന് അവകാശപ്പെടുന്നതാണ് ആ രൂപം. ജയിലർ സിനിമയിൽ അഭിനയിച്ചതിന് മോഹൻലാലിന് എട്ട് കോടി രൂപ ശമ്പളം കിട്ടി. അതിനെതിരെയാണ് ഈ മാന്യ വ്യക്തി സംസാരിക്കുന്നത്. എത്ര കിട്ടിയെന്ന് മോഹൻലാലിനും അക്കൗണ്ടന്റ് സനലിനും ആന്റണി പെരുമ്പാവൂരിനും അറിയാമായിരിക്കും. അദ്ദേഹത്തിന്റെ ഭാര്യയും മക്കൾക്കും പോലും അറിയാൻ ഇടയില്ല.

Mohanlal  Antony Perumbavoor

എട്ട് കോടി മോഹൻലാൽ വാങ്ങിച്ചെന്ന് വെള്ളമടിച്ച് ബോധമില്ലാതെ നിൽക്കുന്ന ഇവനെങ്ങനെ അറിഞ്ഞെന്നാണ് ഞാൻ ആലോചിക്കുന്നത്. ഞാൻ മോഹൻലാലിന്റെ അച്ഛന്റെ അനിയന്റെ മോനാണെന്ന് പുട്ടിന് പീരയിടുന്നത് പോലെ പറയുന്നുണ്ട്. മോഹൻലാലിന്റെ അച്ഛനും മോഹൻലാലിനും ആ കുടുംബത്തിനും നാണക്കേടാണ്.

വെള്ളമടിച്ച് കരളും കൂമ്പുമൊന്നും ഇല്ലെന്ന് തോന്നുന്നു. ഇവനെയൊക്കെ എന്താണ് വിളിക്കേണ്ടത് എന്നാണ് ഞാൻ ആലോചിക്കുന്നത്. കുറച്ച് പെെസ വെള്ളമടിക്കാൻ ചോദിച്ചപ്പോൾ കൊടുക്കാത്തതിന്, അല്ലെങ്കിൽ മോഹൻലാൽ താമസിക്കുന്ന ഹോട്ടൽമുറിയിൽ കൂടെ താമസിപ്പിക്കാത്തതിന്റെ ചൊരുക്കാണ് ഈ കാണിക്കുന്നത്. ഇവിടെയൊക്കെയാണ് ആന്റണി പെരുമ്പാവൂരിനോട് ബഹുമാനം തോന്നുന്നത്. ആന്റണി വരുന്നതിന് മുമ്പ് ഇവൻ ശരിക്ക് പെെസ കടം വാങ്ങിച്ചിട്ടുണ്ട്. തിരിച്ച് കൊടുക്കില്ല. ആന്റണി വന്ന ശേഷം കടക്ക് പുറത്ത് എന്ന് കൃത്യമായി പറഞ്ഞു. മോഹൻലാൽ അറിയുക പോലുമില്ല ചിലപ്പോൾ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

മോഹൻലാലിനെ ഒന്നിലേറെ തവണ പരസ്യമായി വിമർശിച്ച കസിൻ ആണ് ബിജു ​ഗോപിനാഥൻ. എന്നാൽ മോഹൻലാൽ തനിക്കെന്നും സഹോദരനാണെന്നും കരിയറുമായി ബന്ധപ്പെട്ടുള്ള വിമർശനമാണ് പറയാറെന്നും ബിജു ​ഗോപിനാഥ് വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാലുമായുണ്ടായ അകൽച്ചയെക്കുറിച്ചും ബിജു ​ഗോപിനാഥൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

ആന്റണി പെരുമ്പാവൂർ ചെയ്ത തെറ്റ് ഞാൻ അദ്ദേഹത്തെ കാണിച്ചു. എന്നാൽ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. 35 വർഷമായി ആന്റണിയെ അറിയാം. നിനക്കിത് എവിടെ നിന്ന് കിട്ടി, ആര് തന്നു എന്നാെക്കെ ചോദിച്ച് വല്ലാതെ ദേഷ്യപ്പെട്ടു. അതിന് ശേഷം താനും മോ​ഹൻലാലും തമ്മിൽ അകന്നെന്ന് ബിജു ​ഗോപിനാഥൻ അന്ന് പറഞ്ഞു.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X