'സുരേഷ് ​ഗോപിയുടെ ആവശ്യം മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റാത്തത്; ഷാജി കൈലാസും പൃഥിക്കൊപ്പം ചാടി'

മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ആഘോഷിക്കപ്പെട്ട നടനും സുരേഷ് ​ഗോപി ആണ്. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങുന്ന സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്.

സിനിമകളിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ​ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയിൽ മലയാളത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു.

ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ​ഗോപി പിന്നീട് വീണ്ടും സിനിമകളിൽ സജീവമായി. ഇതിനിടെ നടൻ രാഷ്ട്രീയത്തിലും ഇറങ്ങി. രാഷ്ട്രീയ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും നടന് മലയാള സിനിമയിലുള്ള സ്ഥാനം അത് പോലെ നിലനിന്നു. ഇപ്പോൾ സിനിമയിൽ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് സുരേഷ് ​ഗോപി.

സുരേഷ് ​ഗോപിയെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ അമിത പ്രതിഫലം ആവശ്യപ്പെട്ടത് മൂലമാണ് സിനിമകൾ കുറഞ്ഞതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സ്വന്തം പരിമിതിയും മാർക്കറ്റും അദ്ദേഹം മനസ്സിലാക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Suresh Gopi

'സുരേഷ് ഗോപിക്ക് നടനെന്ന നിലയിൽ ഒരുപാട് പരിമിതി ഉണ്ട്. അത് അംഗീകരിക്കാത്തത് അങ്ങേർ മാത്രമാണ്. ചോദിക്കാൻ പാടില്ലാത്ത പ്രതിഫലവും ചോദിക്കുന്നു. എന്റെ സിനിമ ഞാൻ അഭിനയിച്ചാൽ എത്ര രൂപയ്ക്ക് വിറ്റെടുക്കാമെന്ന് അയാൾക്കൊരു ബോധം വേണ്ടേ. അതില്ലാത്ത ആളാണ് സുരേഷ് ഗോപി. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റാത്ത പ്രതിഫലം ചോദിക്കുന്നതാണ് കുഴപ്പം. അതാണ് പടങ്ങൾ കുറയുന്നത്'

'ചോദിച്ചാൽ പറയും സെലക്ടീവ് ആണെന്ന്. അയാളെ വെച്ച് പടമെടുത്താൽ മാർക്കറ്റ് ചെയ്യാൻ നോക്കുമ്പോൾ മുതലാവില്ല. സ്വിച്ച് ഓൺ നടക്കുമ്പോൾ തന്നെ ഇത്ര കോടി നഷ്ടമെന്ന് എഴുതേണ്ടി വരും. അത് മാറ്റി എടുത്താൽ അയാൾക്കും നല്ല സിനിമകൾ ചെയ്യാമായിരുന്നു'

'ഒരു നടനെ വെച്ച് സിനിമ ചെയ്യുമ്പോൾ മുടക്ക് മുതൽ എങ്കിലും കിട്ടേണ്ടെ. ചെറിയ ബജറ്റിൽ ചെയ്യാമെന്ന് അയാൾ മനസ്സ് വെക്കട്ടെ ഞാൻ അപ്പോൾ ഓടിച്ചെല്ലുമല്ലോ ഒരു സബ്ജക്ടുമായി. കമ്മീഷണർ പോലെ ഒരുപാട് ഹിറ്റുകൾ ചെയ്ത ഷാജി കൈലാസിന്റെ ടീമിൽ പോലും ഇപ്പോൾ പുള്ളി ഇല്ലല്ലോ. അതാണ് പ്രശ്നം. ഷാജി പൃഥിരാജിന്റെ കൂടെ അപ്പുറത്ത് ചാടി. സുരേഷേട്ടൻ അത് മനസ്സിലാക്കുന്നില്ല. ഇവരൊക്കെ സ്വപ്ന ലോകത്താണ്'

Santhivila Dinesh

'ഇവർ ഭൂമിയിൽ അല്ല. പിന്നെ ഇവരെ കൊണ്ടു നടക്കാൻ മണ്ടൻമാരായ ഫാൻസും ഉണ്ടല്ലോ. അതാണ് കുഴപ്പം. ജയന്റെ ആകസ്മികമായ വിയോഗമാണ് ഇവരൊയൊക്കെ തുണച്ചത്,' ശാന്തിവിള ദിനേശ് പറഞ്ഞു. മോഹൻലാലിനെതിരെയും മമ്മൂട്ടിക്കെതിരെയും സമാന വിമർശനം ശാന്തിവിള ദിനേശ് ഉന്നയിച്ചിട്ടുണ്ട്.

ഇരുവരും പ്രായത്തെ അം​ഗീകരിച്ച് റോളുകൾ തെരഞ്ഞെടുക്കണമെന്നും വിവാഹം കഴിക്കാത്ത ചെറുപ്പക്കാരനായി ഇനി അഭിനയിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കണമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. രണ്ട് പേരുടെയും പ്രായം എല്ലാവർക്കും അറിയാം.

അത് അം​ഗീകരിക്കാൻ താരങ്ങൾക്ക് എന്താണ് ബുദ്ധിമുട്ടെന്നും ശാന്തിവിള ദിനേശ് ചോദിച്ചു. ഇദ്ദേഹത്തിന്റെ പരാമർശങ്ങളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്ത് എത്തുന്നുണ്ട്. താരങ്ങളുടെ ആരാധകർ രൂക്ഷ പ്രതികരണാണ് ഇദ്ദേഹത്തിനെതിരെ നടത്തുന്നത്.

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X