365 ദിവസത്തിൽ 300 ദിവസവും അദ്ദേഹം കേരളത്തിലെ കലുങ്കുകളിൽ; സുരേഷ് ​ഗോപിക്കെതിരെ ശാന്തിവിള ദിനേശ്

നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. കേന്ദ്ര സഹമന്ത്രിയായിട്ടും ഒരു ​ഗുണവും കേരളത്തിന് സുരേഷ് ​ഗോപിയെക്കൊണ്ടില്ലെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒരു വാക്കും പുള്ളി മര്യാദയ്ക്ക് പറയില്ല. ചർച്ച ചെയ്യാം എന്നതിന് ചർച്ചിക്കാം എന്നാണ് പറയുന്നത്. ഇങ്ങനെയൊരു കേന്ദ്രമന്ത്രി. തൃശൂർകാർ ചെയ്ത ​ദ്രോഹം. ഞാൻ പറയുന്നത് സുരേഷ് ​ഗോപി നിയമസഭയിലും മത്സരിക്കണമെന്നാണ്. അപ്പോഴെങ്കിലും തൃശൂരുള്ള തന്തയ്ക്ക് പിറന്നവർ പത്ത് പ്രാവശ്യം ആലോചിച്ച് വോ‌ട്ട് ചെയ്യണം.

പത്ത് പെെസയുടെ ​ഗുണമില്ല. അദ്ദേഹത്തിനെ കാെണ്ട് കഴിയില്ല. കാരണം അദ്ദേഹത്തിനവിടെ റോളൊന്നുമില്ല. തൃശൂർ ജില്ലയ്ക്കായി ഈ ഭവാൻ ഒന്നും ചെയ്തില്ല. വിഡി സതീശനെ പോലെ പറയുന്നത് പിറ്റേ ദിവസം ഉൾട്ട അടിക്കും. പണ്ട് പത്രക്കാരായത് കൊണ്ട് തള്ളിക്കളയാം. പക്ഷെ ഇപ്പോൾ വീഡിയോ ആയത് കൊണ്ട് ആർക്കും തള്ളിക്കളയാൻ പറ്റില്ല. ഇന്ന് എന്ത് പറയുന്നോ അത് നേരെ തിരിച്ച് പറയും. പിന്നെ കുറച്ച് വീമ്പ് പറയും. വർഷത്തിൽ 365 ദിവസമുണ്ടെങ്കിൽ 300 ദിവസവും അദ്ദേഹം കേരളത്തിലെ കലുങ്കുകളിലും കുളത്തിലും സദ്യ വിളമ്പുന്നിടത്തുമെല്ലാമായി സ്റ്റേറ്റ് കാറിൽ കറങ്ങും.

Santhivila Dinesh  Suresh Gopi

അല്ലാതെ കേന്ദ്ര സഹമന്ത്രിക്ക് അവിടെ ഒരു ജോലിയും ഇല്ല എന്നതാണ് സത്യം. മറ്റേ മോനെ, മറിച്ച മോനെ എന്നൊക്കെ വായിൽ വികട സരസ്വതി. ഒരു മന്ത്രിയല്ലേ, മാന്യമായി സംസാരിക്കേണ്ടേയെന്നും ശാന്തിവിള ദിനേശ് ചോ​ദിക്കുന്നു. മുമ്പ് നിയമസഭയിൽ വി ശിവൻകുട്ടി സ്പീക്കറുടെ ഡയസിൽ കയറി പ്രശ്നമുണ്ടാക്കിയതാണ്. അദ്ദേഹം കഴിഞ്ഞ അഞ്ച് വർഷമായി മന്ത്രിയാണ്. സഭ്യമല്ലാത്ത ഒരു വാക്കും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ശിവരാത്രി മഹാപരിക്രമ പരിപാടിക്ക് വന്നിട്ട് തിരിച്ച് പോകുമ്പോൾ ഇറങ്ങുമ്പോൾ തന്നെ വണ്ടി കൊണ്ടിടണം എന്ന് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. എസ്കോർട്ട് വാ​ഹനം വന്നു. പക്ഷെ തന്റെ വാഹനം വന്നില്ല. മന്ത്രി ചാടി റോഡിലിറങ്ങി ഓട്ടോയിൽ കയറി. അപ്പോഴേക്കും ഔദ്യോ​ഗിക വാഹനം വന്നു. പക്ഷെ പുള്ളി ആരെയും നോക്കാതെ വണ്ടി വിടാൻ ഓട്ടോക്കാരനോട് പറഞ്ഞു. കണ്ട് കൊണ്ടിരുന്ന ​ഗൺമാൻ ഓട്ടോയ്ക്ക് മുൻസീറ്റിലിരുന്നു,. ഗൺമാൻ നിയമം തെറ്റിച്ചാൽ ഇവിടെ കേസ് എടുക്കില്ലേ എന്നെനിക്ക് അറിയില്ല. നേരെ മറിച്ച് തന്റെ കൂടെ ഇരുന്നോ എന്ന് സുരേഷ് ​ഗോപിക്ക് പറയാമായിരുന്നെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു.

More from Filmibeat

Read more about: santhivila dinesh suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X