രമേശ് പിഷാരടി ടിനി ടോമിൽ നിന്നും അകലം പാലിക്കണം, വികട സരസ്വതിയാണ് ആ നാവിൽ കുടി കൊള്ളുന്നത്: ശാന്തിവിള ദിനേശ്

അമ്മ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾക്കിടെ ആരോപണം നേരിടുന്ന നടൻ ടിനി ടോമിനെതിരെ സംവിധായകൻ ശാന്തിവിള ​ദിനേശ്. ടിനിയുണ്ടാക്കുന്ന പ്രശ്നങ്ങൾക്കെതിരെയാണ് പരാമർശം. നാക്കെടുത്ത് വളച്ചാൽ മണ്ടത്തരവും പൊങ്ങച്ചവും തെറിയും വിടുവായിത്തരവും മാത്രമേ ആ വായിൽ നിന്ന് വരൂ എന്നാണെനിക്ക് തോന്നുന്നത്. ഞാൻ അതേ കേട്ടി‌ട്ടുള്ളൂ. വികട സരസ്വതിയാണ് ആ നാവിൽ കുടി കൊള്ളുന്നത്. തെറ്റ് പറ്റാത്ത മനുഷ്യരില്ല. തെറ്റ് പറ്റിയെന്ന് തോന്നിയാൽ മാന്യനാണെങ്കിൽ തിരുത്തും. ബുദ്ധിയുള്ളവനാണെങ്കിൽ സൂക്ഷിക്കും. പിന്നീട് നാക്കിനെ കൺട്രോൾ ചെയ്യും. എത്ര കൊണ്ടാലും പഠിക്കില്ല എന്ന തരക്കാരാണെങ്കിലോ. രമേഷ് പിഷാരടി എംഎൽഎയൊക്കെ ടിനിയോട് കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്.

ടിനിയടക്കം താങ്കളുടെ സുഹൃത്തുക്കൾ കോൺ​ഗ്രസുകാരാണ്. സൂക്ഷിക്കണം പിഷാരടീ. ഒരു സംഘം അലവലാതികൾ ​ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന മഹാ അലവലാതിയായി അധപതിക്കുകയാണോ ടിനി ടോം എന്നാണെനിക്ക് ചോദിക്കാനുള്ളത്. മഹാരഥൻമാർ ഇരുന്ന കസേരയിൽ ഇരുന്ന കസേരയിൽ ഇരുന്ന് സിനിമാക്കാരെ ഭരിക്കുന്നത് ഇത്തരം സാമൂഹ്യ വിരുദ്ധരാണോ എന്നാണെനിക്ക് ചോദിക്കാനുള്ളതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Ramesh Pisharody  Tini Tom

അൻസിബ ഹസനെ പിന്തുണയ്ക്കാൻ അവൾ കൂടി ഭരിക്കുന്ന സംഘടന പോലും ഇല്ലാത്ത നാടാണ് കേരളം. ഒരു മഹാകൂതറ കൊടുത്ത ഉണ്ടയില്ലാ പരാതിയിൽ ഈ പെൺകുട്ടിയെ എസ്ഐ മൂന്ന് മണിക്കൂറിൽ കൂടുതൽ സ്റ്റേഷനിൽ പിടിച്ച് വെച്ചു. ഡബ്ല്യുസിസി എന്ന് പറഞ്ഞ് നടക്കുന്ന കുറേ കൂതറകളുണ്ട്. ഇതൊക്കെ എവിടെ പോയെന്നാണ് ഞാൻ ആലോചിക്കുന്നത്. ഒറ്റയെണ്ണം ഇവൾക്ക് പിന്തുണ കൊടുക്കുന്നില്ല. കിട്ടുന്ന ഇരകളെയാെക്കെ പറ്റിച്ച് തീർക്കുന്ന തല്ലിപ്പൊളികൾക്കും ഈ പറഞ്ഞ തെമ്മാടികൾക്കും സപ്പോർട്ട് കിട്ടും.

അതാണ് കേരളം. നിർമാണ വിതരണ പ്രദർശന രം​ഗത്തെ നേതാവാണ് അനിൽ തോമസ്. അശ്വന്ത് കോക്കിനെതിരെ ആരും പരാതി കൊടുത്തില്ലെങ്കിൽ സംഘടന കൊടുക്കും എന്ന് വെച്ച് കാച്ചി. കാരണം അശ്വന്ത് കോക്ക് പട്ടി എന്ന് വിളിച്ചത് കേന്ദ്രമന്ത്രിയുടെ മകനെയാണ്. അതാണ് അനിൽ തോമസിന് സഹിക്കാത്തത്. അമ്മ എന്ന സഹോദര സംഘടനയിലെ അബലകളായ പെണ്ണുങ്ങനെ ഒരു ബോധവും ഇല്ലാതെ ഒരു ബോറൻ അശ്ലീലം വിളിക്കുന്ന കഥയൊന്നും അനിൽ തോമസുമാർക്ക് പ്രശ്നമില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ടിനി ടോമിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ നേരത്തെ ഉന്നയിച്ചത്. ഈ കമ്മിറ്റിയിൽ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ്. ഒരു കമ്മിറ്റിയാകുമ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിന്റെ പേരിൽ വ്യക്തി വെെരാ​ഗ്യമാണ് കാണിച്ച് കൊണ്ടിരിക്കുന്നത്. എനിക്ക് ഈ ലോകത്തിൽ അവിഹിതമുണ്ടാകാൻ ബാക്കിയൊരാളുണ്ടോ എന്നെനിക്ക് അറിയില്ല. മറ്റ് പലരോടും ഇത് പറഞ്ഞിട്ട് അവർ എന്നോട് വന്ന് പറയുന്നു. ഞാനത് സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാൻ ഏറ്റവും എളുപ്പമുള്ള മാർ​ഗമാണത്.

അത് കഴിഞ്ഞ് എനിക്ക് തീരെ സഹിക്കാൻ പറ്റാതായത് ഞാൻ ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രെെവറെ ഉൾപ്പെടെ കൺവേർട്ട് ചെയ്യാൻ ശ്രമിച്ചു എന്ന ആരോപണമാണ്. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ ഞാനെങ്ങനെയാണ് ഒരു കമ്മിറ്റിയിൽ ഇരിക്കുക. അറപ്പ് തോന്നും. നീന കുറുപ്പ് ചേച്ചിയാണ് കേ‌ട്ട കാര്യം എന്നോട് വന്ന് പറഞ്ഞത്. അവർ ഔദ്യോ​ഗികമായി അമ്മയിലേക്ക് പരാതിയും അയച്ചിട്ടുണ്ടായിരുന്നെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ അൻസിബ ഇപ്പോൾ നിയമനടപടിക്കൊരുങ്ങുകയാണ്.

Read more about: ramesh pisharody
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X