അനൗദ്യോഗിക ഭാര്യയിലെ മകളെക്കുറിച്ച് ആയിരം പേരുടെ മുന്നിൽ വെച്ച് പറഞ്ഞു; മല്ലികയോട് തോന്നിയ കോംപ്ലക്സ്
കഴിഞ്ഞ ദിവസമാണ് നടി മല്ലിക സുകുമാരനെതിരെ അഭിഭാഷക സംഗീത ലക്ഷ്മണൻ അധിക്ഷേപിച്ച് സംസാരിച്ചത്. കലാമണ്ഡലം സത്യഭാമയുടെ വിഷയത്തിൽ മല്ലിക പ്രതികരിച്ചതിനെതിരെയാണ് സംഗീത രംഗത്ത് വന്നത്. മല്ലിക സുകുമാരന്റെയും ജഗതി ശ്രീകുമാറിന്റെയും ആദ്യ വിവാഹബന്ധമുൾപ്പെടെ സംഗീത ഇതിലേക്ക് വലിച്ചിഴച്ചു. ഇപ്പോഴിതാ ഇവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മല്ലിക സുകുമാരൻ ബഹുമാന്യയായ വ്യക്തിയാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ജഗതി ശ്രീകുമാറിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
ബന്ധം വേർപെടുത്തിയവരിൽ ഏറ്റവും കൂടുതൽ സന്തോഷത്തോടെ കണ്ടത് മല്ലിക ചേച്ചിയെയും ജഗതി ശ്രീകുമാറിനെയും സുകുമാരനെയുമാണ്. മല്ലിക ചേച്ചി കോളേജിൽ പഠിക്കുന്ന കാലത്തെ ചാപല്യത്തിൽ ജഗതി ശ്രീകുമാറുമായി പ്രേമത്തിലായി. രണ്ട് പേരും കൂടി കോഴിക്കോട് ചെന്ന് അച്ഛനെ കണ്ടു. അദ്ദേഹം പിന്തുണ കൊടുത്തോ എന്നറിയില്ല. അവർ മദ്രാസിൽ ചെന്ന് തിക്കുറിശി മാമനോട് സഹായം ചോദിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു.

അവസരങ്ങൾ ചോദിച്ച് അഭിനയിക്കാൻ പോയി. ജഗതി ശ്രീകുമാറിന് വിചാരിച്ച പോലെ അവസരങ്ങൾ കിട്ടുന്നില്ല. മല്ലികയ്ക്ക് അവസരങ്ങൾ കിട്ടുന്നു. ജഗതി ശ്രീകുമാർ ഒരു ആയുർവേദ കമ്പനിയുടെ റെപ്രസന്റേറ്റീവ് ആയി. അതുകൊണ്ടൊന്നും ജീവിതം കൂട്ടിമുട്ടിക്കാൻ പറ്റുന്നില്ല. മല്ലിക സ്വന്തം വരുമാനത്തിലൂടെ വളരാൻ തുടങ്ങുന്നിടത്ത് നിന്ന് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നു. ജഗതി ശ്രീകുമാറിന് കോപംക്ല്സ് ഉണ്ടാകുമല്ലോ. ഒരുപാട് പ്രശ്നങ്ങളിലേക്ക് പോകുകയും കണ്ണീരിന്റെയും ദുഖത്തിന്റെയും അവസ്ഥയിൽ വെച്ച് സുകുമാരനെ കാണുന്നു.
സംഗീത ലക്ഷ്മണൻ പറയുന്നത് പോലെ മണ്ടനല്ല സുകുമാരനെന്നും ഉയർന്ന വിദ്യാഭ്യാസം നേടിയ വ്യക്തിയാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. മല്ലിക ഒരു തല്ലിപ്പൊളി കുടുംബത്തിൽ പെട്ട ആളല്ല. കൈനകരിയുടെ കുടുംബത്തിൽ പെട്ട ആളാണ്. അവരുടെ ജേഷ്ഠൻ അമേരിക്കയിലെ പ്രശസ്തനായ ഡോക്ടറാണ്. മല്ലിക നിലവാരമില്ലാത്ത വ്യക്തിയാണെന്ന് ഇനിയെങ്കിലും സംഗീത പറയരുത്.

മല്ലികയും ജഗതി ശ്രീകുമാറും സുകുമാരനും രക്ഷപ്പെട്ടു. മൂന്ന് പേരും സന്തോഷമായാണ് ജീവിച്ചത്. ജഗതി ശ്രീകുമാർ സ്ത്രീ ലമ്പടൻ ആണെന്ന സംഗീതയുടെ പരാമർശത്തെയും ശാന്തിവിള ദിനേശ് വിമർശിച്ചു. ജഗതി ശ്രീകുമാർ സ്ത്രീ ലമ്പടനല്ല. പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു. അപ്പോഴും ആണത്തമുള്ളയാളാണെന്ന് ഞാൻ പറയും.
എന്റെ മകന്റെ കൂടെ ജഗതി ശ്രീകുമാറിന്റെ അനൗദ്യോഗിക ഭാര്യയുടെ മകൾ ശ്രീലക്ഷ്മി പഠിച്ചിട്ടുണ്ട്. ഒരു ദിവസം മോൻ വന്ന് അച്ഛാ, ജഗതിയങ്കിൾ സ്കൂളിൽ വന്നിരുന്നെന്ന് പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോൾ അങ്കിളിന്റെ മകൾ അവിടെയാണ് പഠിക്കുന്നതെന്ന് മകൻ. ഏയ്, അദ്ദേഹത്തിന്റെ മകൾ പ്ലസ് ടു കഴിഞ്ഞ് കോളേജിലായില്ലേ എന്ന് ഞാൻ പറഞ്ഞു.
പിന്നെ അന്വേഷിച്ചപ്പോഴാണ് സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന കല രഹസ്യമായി അദ്ദേഹത്തിന്റെ ഭാര്യയായതും അതിലുണ്ടായ മകളാണ് ശ്രീലക്ഷ്മിയും എന്നറിഞ്ഞത്. ക്രെെസ്റ്റ് നഗർ സ്കൂളിലെ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ നിന്നാണ് ജഗതി ശ്രീകുമാർ ശ്രീലക്ഷ്മി എന്റെ മകളാണെന്ന് പറഞ്ഞത്. മൂവരെയും കുറിച്ച് സംഗീത പറഞ്ഞത് തെറ്റാണെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.


Click it and Unblock the Notifications