ഷൂട്ടിനിടെ കോൾ, ശ്രീനാഥ് ഭാസി എല്ലാവരെയും നിർത്തി മലേഷ്യയിലേക്ക്; ഷെെൻ പാവം: ശാന്തിവിള ദിനേശ്

വിവാദങ്ങളുടെ നടുവിലാണ് നടൻ ഷെെൻ ടോം ചാക്കോ. ലഹരിക്കസിൽ നടനെ വെട്ടിലാക്കി അന്വേഷണം പുരോ​ഗമിക്കുന്നു, ചോദ്യം ചെയ്യലിൽ പല പ്രമുഖർക്കെതിരെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വ്യാപക വിമർശനം ഷെെനിന് നേരെ വരുന്നുണ്ട്. നടനെതിരെ നടപടിയുണ്ടാകുമെന്ന് സിനിമാ സംഘടനകൾ വ്യക്തമാക്കി കഴിഞ്ഞു. ഇതാദ്യമായല്ല ലഹരിക്കേസിൽ ഷെെനിന്റെ പേര് ഉയർന്ന് വരുന്നത്. ഷെെനിനെതിരെ വ്യാപക വിമർശനം വരുമ്പോഴും സംവിധായകൻ ശാന്തിവിള ദിനേശ് നടനെ പിന്തുണയ്ക്കുന്നുണ്ട്.

ഷെെൻ ടോമിനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സെറ്റുകളിൽ ഷൂട്ടിം​​ഗുമായി നന്നായി സഹകരിക്കുന്ന നടനാണെന്നും ഷെൻ ടോമിനേക്കാൾ പ്രശ്നക്കാർ സിനിമാ രം​ഗത്തുണ്ടായിട്ടും അവർക്കെതിരെ നടപടിയില്ലെന്നും സംവിധായകൻ വാദിക്കുന്നു. യെസ് മീഡിയ നെറ്റ്വർക്കിനോടാണ് പ്രതികരണം. നടൻ ശ്രീനാഥ് ഭാസിക്കെതിരെയും വിമർശനമുണ്ട്.

Sreenath Bhasi  Shine Tom Chacko  Santhivila Dinesh

ഇന്നലെ എന്നെ ആരോ വിളിച്ച് പറഞ്ഞതാണ്. ഒരു ഷൂട്ടിം​ഗ് സെറ്റിൽ ശ്രീനാഥ് ഭാസിക്ക് എടുത്ത് കൊണ്ടിരിക്കുന്ന സീൻ തീരുന്നതിന് മുമ്പ് ഫോൺ കോൾ വന്നു. ഫോൺ എടുത്ത് പുറത്തോട്ട് പോയി. പിന്നെ അവനെ കാണാനില്ല. അന്വേഷിച്ചപ്പോൾ മലേഷ്യക്ക് പോയി. ഇവിടെ ഷൂട്ടിം​ഗ് ന‌ടക്കുകയാണ്. എടുത്ത് കൊണ്ടിരുന്ന സീനിൽ പത്ത് നൂറ് ക്രൂ ഉണ്ട്. നായകനും നായികമാരും കൂടെ അഭിനയിക്കുന്നവരുമെല്ലാം അവിടെ നിൽക്കുകയാണ്. അവരെയെല്ലാം നിർത്തി അവൻ മലേഷ്യക്ക് പോയി.

കാരണം അവിടെ വലിക്കുന്നത് വില കുറച്ച് കിട്ടും. അപ്പോൾ അവനെ ബാൻ ചെയ്യണ്ടേ. ഷെെൻ ടോം ചാക്കോ പാവം ചെറുക്കനായത് കൊണ്ടാണോ. ഒരു ചെറുക്കൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ സെറ്റിൽ നിന്ന് മുങ്ങിപ്പോയി മുടി മുറിച്ച് കളഞ്ഞു. അവനോട് വിട്ടുവീഴ്ച ചെയ്തല്ലോ. ഷെെൻ ടോം ചാക്കോ പാവമാണ്. ചോദിക്കാനും പറയാനും ആളില്ലല്ലോ. അത് കൊണ്ടായിരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Shine Tom Chacko

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയുടെ പേരും ഉയർന്ന് വന്നിരുന്നു. ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവ് കേസിലാണിത്. ശ്രീനാഥ് ഭാസി, ഷെെൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡലായ യുവതി, മുൻ ബി​ഗ് ബോസ് താരം എന്നിവർക്ക് എക്സെെസ് നോട്ടീസ് അയച്ചി‌ട്ടുണ്ടെന്നാണ് വിവരം.

നേരത്തെ പല തവണ ഷെെൻ ടോം ചാക്കോയെ ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. എന്നാൽ ലഹരിക്കേസ് ചർച്ചയായതോടെ സം​വിധായകൻ അഭിപ്രായം മാറ്റി. ഷെെൻ ടോമിനെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസിനെ ശാന്തിവിള ദിനേശ് വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമാ രം​ഗത്തെ വിവാദ വിഷയങ്ങളിലെല്ലാം ശാന്തിവിള ദിനേശ് പ്രതികരിക്കാറുണ്ട്. പല പരാമർശങ്ങളും പൊലീസ് കേസ് വരെയായിട്ടുണ്ട്. ഭാ​ഗ്യലക്ഷ്മി, സാന്ദ്ര തോമസ് തുടങ്ങിയവർ ശാന്തിവിള ദിനേശിനെതിരെ പരാതിപ്പെട്ടതാണ്. ബം​ഗ്ലാവിൽ ഔതയാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത സിനിമ.

More from Filmibeat

Read more about: shine tom chacko sreenath bhasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X