For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവനെയാക്കെ മലയാള സിനിമ വെച്ചോണ്ടിരിക്കാമോ? ജിം ട്രെയ്നറിനുള്ള പണവും നിർമാതാവ് കൊടുക്കണം; ശാന്തിവിള

  |

  മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശൻ. മലയാളത്തിലെ യുവ താരങ്ങളെക്കുറിച്ച് ശാന്തിവിള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ നല്ല മാർക്കറ്റ് വാല്യു ഉള്ള നായകൻ അഭിനയിക്കാൻ വന്നു.

  അഭിനയിക്കാൻ വന്നപ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ ബോഡി ട്രെയ്നറെയും കൊണ്ടാണ് വന്നിരിക്കുന്നത്. പ്രൊഡ്യൂസേർസ് അസോസിയേഷൻ എടുത്തിരിക്കുന്ന തീരുമാനം നായകന്റെ പൈസ അല്ലാതെ സഹായികൾക്ക് പൈസ നൽകേണ്ട എന്നാണ്.

  Also Read: 'അന്ന് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനോട് മേജർ രവി! കുറിപ്പ് വൈറൽ

  'ആ അസോസിയേഷന്റെ പ്രസിഡന്റ് ആണ് ഈ സിനിമ എടുത്തിരിക്കുന്നത്. വിവരം പുള്ളി അറിഞ്ഞു. പുള്ളി ഈ വിവരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വഴി നായകനെ അറിയിച്ചു. ബോഡി ട്രെയ്നർക്കൊന്നും പൈസ കൊടുക്കില്ല, നിങ്ങളുടെ ശരീരം നിങ്ങൾ നോക്കുകയെന്ന്. നായകൻ പറഞ്ഞു നിർ‌മാതാവ് വരട്ടെ എന്ന്. അദ്ദേഹം വന്നു'

  Also Read: മേഘ്‌നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്

  'ഞാൻ എന്റെ ശരീരം സൂക്ഷിക്കാനാണ് ട്രെയ്നറെ കൊണ്ട് നടക്കുന്നത് പക്ഷെ നിങ്ങളെന്നെ പടത്തിൽ അഭിനയിക്കാൻ വിളിക്കുന്നുണ്ടെങ്കിൽ എന്റെ കൂടെയുള്ളവർക്ക് പണം കൊടുക്കണം എന്ന് പറഞ്ഞു. യൂണിയൻ അതിന് എതിരാണെന്ന് നിർമാതാവ് പറഞ്ഞു. എന്നാൽ സിനിമ ഇവിടെ വെച്ച് നിർത്താം എന്ന് നായകൻ‌'

  'മറ്റന്നാൾ ഷൂട്ടിം​ഗ് ആണ്. അദ്ദേഹം പറഞ്ഞത് പോലെ കൊടുത്തു. അന്ന് അമ്പത് ലക്ഷം വാങ്ങുന്ന നായകൻ അവനെ ട്രെയിൻ ചെയ്യാൻ വരുന്നവന് സ്വന്തം കൈയിൽ നിന്നല്ലേ അന്തസുള്ളവൻ ആണെങ്കിൽ കൊടുക്കേണ്ടത്. കൊടുക്കില്ല, അത് നിർമാതാവ് കൊടുക്കണം'

  'ഈ അടുത്ത കാലത്ത് വലിയ ഹിറ്റ് ആയ സിനിമ. ഒരു കൊച്ച് സിനിമ. അതിൽ നായകനായത് സംവിധായകൻ കൂടി ആയ ചെറുപ്പക്കാരനാണ്. നന്നായിട്ട് ചെയ്തു. ഞാൻ രണ്ട് പ്രാവശ്യം കണ്ടു ആ സിനിമ. ഒറ്റയ്ക്ക് പോയി കണ്ടു'

  'നല്ല രസമുള്ള പടമാണ്. ആ സംവിധായകൻ പുതിയ സിനിമ സംവിധാനം ചെയ്യാൻ ചോദിക്കുന്നത് ഏഴരക്കോടി രൂപ ആണ്. ജോഷി സാറിന്റെ കാല് കഴുകണം എന്നെനിക്ക് തോന്നി. കാരണം ഈ പടം ഓടിയതിന്റെ പേരുള്ളത് കൊണ്ടാണ്'

  'അതുപോലെ സഹസംവിധായകൻ ആയി മന്ദബുദ്ധിയെ പോലെ നടന്ന ചെറുപ്പക്കാരൻ ഇപ്പോൾ ഭാ​ഗ്യം കൊണ്ട് കുറേ സിനിമകളിൽ നായകനും രണ്ടാം നായകനുമായാെക്കെ ചെയ്തു. മോശമില്ലാതെ അഭിനയിക്കും. മന്ദബുദ്ധി ലുക്കുള്ളത് കൊണ്ട് അവന് ഒരുപാട് പടങ്ങൾ കിട്ടും'

  'പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ആളുകളെ മകനായ, അസിസ്റ്റന്റ് ഡയരക്ടറായപ്പോൾ മമ്മൂട്ടി പോലും പള്ളിക്കൂടത്തിൽ പോയില്ലേ എന്ന് ചോദിച്ച പീറ ചെറുക്കൻ. അവന്റെ ഒരു പരിപാടി കേട്ട് എനിക്ക് ചിരി വന്നു. ഇവൻ ബൈക്കിൽ വരുന്ന ഷോട്ട് എടുക്കുകയാണ്. ക്യാമറയും ക്രൂവുമെല്ലാം റെഡി. റിഹേഴ്സലിന് ബൈക്ക് ഓടിച്ച് വന്നു'

  'ടേക്കിന് ഇവൻ ബൈക്ക് ഓടിച്ച് പോയി. ആക്ഷൻ പറഞ്ഞിട്ടും ബൈക്കിനെ കാണാനില്ല. അസിസ്റ്റന്റ് ഡയരക്ടർമാർ ചെന്ന് നോക്കുമ്പോൾ അവിടെ ആളില്ല'

  'ഒടുവിൽ അന്വേഷിച്ചപ്പോൾ അറിയുന്നത് ടേക്ക് എടുക്കാൻ നിൽക്കവെ ബൈക്ക് ഓടിച്ച് പോയി ഇവൻ ഹോട്ടലിൽ കിടന്ന് ഉറങ്ങുന്നു. ഹോട്ടലിൽ ചെന്നപ്പോൾ പറയുന്നു അഭിനയിക്കാൻ നിന്നപ്പോൾ ഉറക്കം വന്നു ഞാൻ നേരെ ഓടിച്ചിങ്ങ് പോന്നു എന്ന്. ഇവനെയൊക്കെ മലയാള സിനിമയിൽ വെച്ചേക്കാമോ,' ശാന്തിവിള ദിനേശൻ ചോദിച്ചു.

  Read more about: santhivila dinesh
  English summary
  Santhivila Dinesh Takes An Indirect Dig At Young Heroes In Malayalam; Revelation Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X