മമ്മൂട്ടിക്കൊപ്പമുള്ള അന്നത്തെ യാത്രയില്‍ കാലനെ മുന്നില്‍ക്കണ്ടുവെന്ന് സംവിധായകന്‍! കാണൂ!
Recommended Video

മമ്മൂട്ടിയുടെ വാഹനക്കമ്പത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഭിമുഖങ്ങളിലെല്ലാം അദ്ദേഹം തന്നെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുമുണ്ട്. വാപ്പച്ചിയുടെ വാഹനക്കമ്പം അത് പോലെ തന്നെ ദുല്‍ഖറിനും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മകന് ബൈക്ക് വാങ്ങി നല്‍കാന്‍ അദ്ദേഹം ഒരുപാട് മടിച്ചിരുന്നു, അക്കാര്യത്തെക്കുറിച്ച് താരപുത്രന്‍ തന്നെയായിരുന്നു തുറന്നുപറഞ്ഞത്. ജോമോന്റെ സുവിശേഷങ്ങളില്‍ അഭിനയിച്ചതിന് പിന്നാലെയായാണ് താരപുത്രന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. വിപണിയിലിറങ്ങുന്ന ലേറ്റസ്റ്റ് മോഡല്‍ വാഹനങ്ങളെക്കുറിച്ച് ഇരുവരും ശ്രദ്ധിക്കാറുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പുതിയ വാഹനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുതല്‍ പലരും സമീപിക്കുന്നത് മമ്മൂട്ടിയെയാണ്, അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പലരും വാഹനങ്ങള്‍ വാങ്ങുന്നത്.
വാഹനപ്രേമം മാത്രമല്ല നന്നായി ഡ്രൈവ് ചെയ്യാനും അറിയാമെന്നും തെളിയിച്ചിരുന്നു. റോഡ് നിയമങ്ങള്‍ പാലിച്ചാണ് യാത്ര. സീറ്റ് ബെല്‍റ്റില്ലാതെയും അമിത സ്പീഡും ഹെല്‍മറ്റില്ലാത്ത യാത്രകളോടുമൊന്നും താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെക്കാണാനായി ബൈക്കില്‍ അമിത വേഗത്തിലെത്തുന്ന ആരാധകരെയും അദ്ദേഹം ശാസിക്കാറുണ്ട്. മുന്‍പൊരിക്കല്‍ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

മമ്മൂട്ടിക്കൊപ്പമുള്ള യാത്ര
ഒപ്പം ഡ്രൈവറുണ്ടെങ്കില്‍ പോലും വാഹനമോടിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ വാഹനക്കമ്പത്തെക്കുറിച്ച് അറിയാത്തവര്‍ വിരളമാണ്. കേരളകൗമുദിക്കായി ഒരുപേജ് മുഴുവന്‍ വരുന്ന തരത്തില്‍ അഭിമുഖം ചെയ്യുന്നതിന് വേണ്ടി അദ്ദേഹത്തിനൊപ്പം കാറില്‍ പോയതിനെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. രസകരമായ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാറില്‍ യാത്ര ചെയ്തു
അന്നത്തെ ആ 5 ദിവസങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു. അത്രയ്ക്ക് അലക്ഷ്യമായിട്ടായിരുന്നു അദ്ദേഹം വാഹനമോടിച്ചിരുന്നത്. ധര്‍ത്തിപുത്ര് എന്ന ഹിന്ദി ചിത്രത്തിലായിരുന്നു അന്ന് മമ്മുക്ക അഭിനയിച്ചിരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. പങ്കജ് ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. എന്നും താന്‍ അവിടെ ചെന്ന് അദ്ദേഹത്തിനൊപ്പം കാറില്‍ കയറി ജയിലില്‍ ചെല്ലും, നോമ്പ് കാലമായിരുന്നതിനാല്‍ നിസ്‌ക്കാരത്തിന് പോവുന്നതിനിടയില്‍ അദ്ദേഹം തന്നെ പാളയത്ത് ഇറക്കുമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കാലനെ മുന്നില്‍ക്കണ്ടു
കാലനെ മുന്നില്‍ക്കണ്ടുള്ള യാത്രകളായിരുന്നു അന്നത്തേത്. റോഡിലുളള സകല ഗട്ടറുകളിലും അദ്ദേഹം ചാടിക്കും, കുഴികളും വെറുതെ വിടാറില്ല. എല്ലാത്തിലും കയറ്റി ഇറക്കിയുള്ള യാത്രയായിരുന്നു അത്. സത്യം പറഞ്ഞാല്‍ കാലനെ മുന്നില്‍ കണ്ടിരുന്നു അന്ന്. മര്യാദയ്ക്ക് വാഹനമോടിച്ച് പോവുന്നവരെയും അദ്ദേഹം വെറുതെ വിടാറുണ്ടായിരുന്നില്ല. അവരെ ചീത്ത വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവിങ്ങ്, ആ ദിവസങ്ങളില്‍ അദ്ദേഹം തന്നെ പേടിപ്പിച്ചതിനെക്കുറിച്ചാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

പുലിവാല് പിടിച്ച സംഭവം
മറ്റൊരിക്കല്‍ അദ്ദേഹം പുലിവാല് പിടിച്ച സംഭവമുണ്ടായതായും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുറപ്പാട് എന്ന സിനിമയുടെയും മൃഗയയുടെയും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്നത്തെ യാത്രയ്ക്കിടയിലായിരുന്നു ആ സംഭവമുണ്ടായെതന്നും സംവിധായകന്‍ ഓര്‍ത്തെടുക്കുന്നു. പുറപ്പാടില്‍ അഭിനയിച്ചിരുന്ന മമ്മൂട്ടിയും ഷാജി കൈലാസിന്റെ സിനിമയില്‍ അഭിനയിച്ചിരുന്ന മഹേഷിനും ഐവി ശശിയുടെ മൃഗയയിലേക്ക് എത്തണമായിരുന്നു, ആ യാത്രയ്ക്കിടയിലായിരുന്നു പുലിവാല് പിടിപ്പിച്ച സംഭവം അരങ്ങേറിയത്.

വഴിയാത്രക്കാരനെ ഇടിച്ചിട്ടു
മമ്മൂക്ക തന്നെയായിരുന്നു ആ യാത്രയില്‍ വാഹനം ഓടിച്ചിരുന്നത്. അദ്ദേഹം ഒരു വഴിയാത്രക്കാരനെ ഇടിച്ചിരുന്നു. സംഭവം പ്രശ്‌നമായതോടെയാണ് മഹേഷ് കാറില്‍ നിന്നിറങ്ങി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ വാഹനോമടിച്ചിരുന്നത് മമ്മൂട്ടിയാണെന്ന കാര്യത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ പ്രശ്‌നം വഷളാവുകയും കാര്‍ തല്ലി പൊളിക്കുമെന്ന അവസ്ഥയും വന്നപ്പോള്‍ അദ്ദേഹം പുറത്തിറങ്ങുകയായിരുന്നു. എങ്ങനെയാണെന്നറിയാതെ അദ്ദേഹം ആ പ്രശ്‌നം അവസാനിപ്പിച്ചിരുന്നു.

വാഹനക്കമ്പം പരസ്യം
മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖറിന്റേയും കാര്‍ ക്രേസിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. അടുത്തിടെ ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ദുല്‍ഖറിനെതിരെ മുംബൈ പോലീസ് പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ട്രക്കില്‍ ഇരിക്കുന്ന താരത്തിന്‍രെ വീഡിയോയായിരുന്നു സോനം കപൂര്‍ പങ്കുവെച്ചത്.


Click it and Unblock the Notifications