​ഗന്ധർവ കോപമല്ല, ആ തറവാട്ടിലെ മരണങ്ങൾ...പത്മരാജൻ സാറുടെ അമ്മ ഹോമങ്ങൾ നടത്തി കാത്തിരുന്നു: ശാന്തിവിള ദിനേശ്

ഫിലിം മേക്കർ‍ പത്മരാജന്റെ മരണത്തിന് കാരണം ​ഗന്ധർവ കോപമാണെന്ന് കരുതുന്നവർ സിനിമാ ലോകത്ത് ഏറെയാണ്. ഞാൻ ​ഗന്ധർവൻ എന്ന സിനിമയെടുത്ത ശേഷമായിരുന്നു പത്മരാജന്റെ മരണം. ​​ഇതാണ് ഇങ്ങനെയൊരു വാദത്തിന് കാരണമായത്. എന്നാലിപ്പോൾ ഈ വാദത്തിനെതിരെ സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

പത്മരാജന്റെ കുടുംബത്തിൽ, ഞവരക്കൽ തറവാട്ടിൽ സർപ്പദോഷം ഉണ്ടെന്ന് പറയുന്നു. എനിക്കറിയില്ല. ഞാൻ ഒരു പാമ്പിനെയും ഇതുവരെ തല്ലിക്കൊന്നിട്ടില്ല. കമ്പ് കൊണ്ട് ഓടിച്ചിട്ടില്ല. പക്ഷെ സാധു ജീവിയാണ്. കാത് പോലുമില്ലാത്ത പാവമാണ്. അതിനെ ശല്യം ചെയ്യുന്നു എന്ന് തോന്നുമ്പോഴാണ് അത് കൊത്തുന്നത്. പത്മരാജൻ സാറിന്റെ തറവാടിന് സർപ്പദോഷമുണ്ടെന്നും അവിടെ ജനിക്കുന്ന കുട്ടികളെല്ലാം 40 വയസ് തികയും മുമ്പ് മരിക്കുമെന്നുമുള്ള വിശ്വാസം അവർക്കുണ്ടായിരുന്നു.

Padmarajan

അമ്മ ജീവിച്ചിരിക്കുമ്പോൾ പത്മരാജൻ സാറിന്റെ ജേഷ്ഠൻമാർ ഓരോരുത്തരായി മരിച്ചു. ഇനി രണ്ട് മക്കളേയുള്ളൂ ബാക്കി. പത്മരാജനും അദ്ദേഹത്തിന്റെ ഒരു സഹോദരനും. ഒരുപാട് മൃത്യുഞ്ജയ ഹോമങ്ങൾ നടത്തി കാത്തിരുന്ന ആളാണ് അമ്മ. പക്ഷെ അദ്ദേഹം പോയി. ഹാർട്ടിന് പ്രശ്നം ഉണ്ടായിരുന്നു. ഒരിക്കലും റൂമിൽ ഒറ്റയ്ക്ക് കിടക്കില്ലായിരുന്നു. മെത്തയിൽ കിടക്കില്ല. നടുവേദനയോ മറ്റോ ഉണ്ട്. കഷ്ടകാലത്ത് ഞാൻ ​ഗന്ധർവൻ എടുക്കുന്ന സമയത്താണ് മരിച്ച് പോയത്.

സിനിമയെടുത്ത അദ്ദേഹത്തിന് ദോഷം വരാമെങ്കിൽ ​ഗന്ധർവനായവന് ദോഷം വരേണ്ടേ. അതെന്താ അങ്ങനെ. അല്ലെങ്കിൽ പത്മരാജൻ സാർ പറഞ്ഞ് വെച്ച ഷോട്ടുകളെടുത്ത ക്യാമറമാന് ദോഷം വരേണ്ടേ. ​ഗന്ധർവൻ പത്മരാജൻ സർ എവിടെയുണ്ടെന്ന് അന്വേഷിച്ച് കോഴിക്കോട് ഹോട്ടലിൽ വെച്ച് കൊന്ന് കളയാമെന്ന് വിചാരിച്ചില്ല എന്നാണ് എന്റെ വിശ്വാസം എന്ന് ശാന്തിവിള ദിനേശ് പറയുന്നു. പത്മരാജൻ സാറുടെ അനിയൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: padmarajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X