പ്രബലർ ഉർവശിയെ വിവാഹം ചെയ്യാൻ കൊതിച്ചു, താര കുടുംബത്തിനുള്ളിൽ സംഭവിച്ചത്: ശാന്തിവിള ദിനേശ്
മലയാളി സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ഉർവശിയും കൽപ്പനും കലാ രഞ്ജിനിയും. കൽപ്പന വിട പറഞ്ഞിട്ട് 9 വർഷം പിന്നിട്ടെങ്കിലും പ്രേക്ഷകർ മറന്നിട്ടില്ല. സഹോദരിമാരായ ഉർവശിയും കലാരഞ്ജിനിയും എപ്പോഴും കൽപ്പനയെക്കുറിച്ച് സംസാരിക്കാറുണ്ട്. അഭിനയ മികവ് കൊണ്ട് കയ്യടി നേടിയവരാണ് ഉർവശിയും കൽപ്പനയും. ഉർവശി നായികയായി തിളങ്ങിയപ്പോൾ കൽപ്പനയ്ക്ക് സഹനടി, കോമഡി റോളുകളാണ് ലഭിച്ചത്. താര കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്.
നടിമാരുടെ മാതാപിതാക്കളെക്കുറിച്ചും സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചുമാണ് ഇദ്ദേഹം ലെെറ്റ്സ് ആക്ഷൻ ക്യാമറ എന്ന സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിച്ചത്. കർക്കശക്കാരനായിരുന്നു ചവറ വിപി നായർ. എന്നാൽ ഭാര്യ വിജയലക്ഷ്മി നർമഭാഷണവും സൗഹൃദവും വിടർന്ന ചിരിയുമുള്ള ആളായിരുന്നു. വിജയലക്ഷ്മിയമ്മയെ പരിചയപ്പെട്ടാൽ ജീവിതത്തിൽ അവരെ നമ്മൾ മറക്കില്ല. മക്കളെ എന്ന് വിളിക്കുന്ന സ്നേഹം.

വിജയലക്ഷ്മിയമ്മയിൽ നിന്നായിരിക്കണം കൽപ്പനയ്ക്കും ഉർവശിക്കും ഹ്യൂമർ സെൻസ് കിട്ടിയത്. നാടക രംഗത്ത് ഒന്നുമാകാതെ പോയപ്പോൾ അഞ്ച് മക്കളെയും കൂട്ടി അവർ കോടമ്പാക്കത്തേക്ക് കളം മാറ്റി. ഭാര്യയും ഭർത്താവും കുറച്ച് സിനിമകളിൽ അഭിനയിച്ചു. മക്കൾ സിനിമയിൽ നിന്നും ഭാഗ്യം കൊണ്ട് വരുന്നത് കാണും മുമ്പേ വിപി നായർ വിട പറഞ്ഞു. പിന്നെ അമ്മയുടെ ചിറകിനടിയിലായിരുന്നു മക്കളുടെ വളർച്ച.
പെൺമക്കൾ മൂന്നും പെട്ടെന്ന് ശ്രദ്ധേയരായി. ഇവരിൽ ഉർവശി ദക്ഷിണേന്ത്യൻ സിനിമയിൽ മാർക്കറ്റ് വാല്യുവുള്ള നായികയായി വളർന്നു. കൽപ്പന തമിഴിലും മലയാളത്തിലും ഹാസ്യ വേഷങ്ങൾ ചെയ്തു. കലാരഞ്ജിനിയാണ് ആദ്യം നായികയായത്. പക്ഷെ പെട്ടെന്ന് സ്വയം ഒതുങ്ങിപ്പോയി. പേരും പ്രശസ്തിയും പണവുമൊക്കെ നേടിയിട്ടും മക്കളുടെ ദാമ്പത്യ ജീവിതം ശോഭനമായില്ല.

അഞ്ചാമൻ കല്യാണം കഴിച്ചില്ല. പ്രിൻസ് ഒരു പ്രണയത്തിൽ കുരുങ്ങുകയും പ്രണയ നെെരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്തു. പെൺമക്കൾ മൂന്ന് പേർക്കും ഓരോ മക്കളായി. ഉർവശി മാത്രം വീണ്ടും വിവാഹം ചെയ്തു. അതിൽ ഒരു മകനുമുണ്ടെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. സിനിമയിൽ പ്രബലരായ ആരൊക്കൊയോ ഉർവശിയെ വിവാഹം ചെയ്യാൻ കൊതിച്ചിരുന്നു. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി നിയോഗം. ഇരുവർക്കും പിറന്ന മകൾ തേജാലക്ഷ്മി സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരികയാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
ഈ സിനിമയുടെ പ്രസ് മീറ്റിൽ ഉർവശിയെക്കുറിച്ച് മനോജ് കെ ജയൻ വെെകാരികമായി സംസാരിച്ചതിനെക്കുറിച്ചും ശാന്തിവിള ദിനേശ് പരാമർശിച്ചു. മാനസികമായി ഇത്രയും ഇഴയടുപ്പം നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് മനോജെ പിരിഞ്ഞതെന്ന് കണ്ണീർ തുടയ്ക്കുന്നത് കണ്ടപ്പോൾ എനിക്ക് ചോദിക്കണമെന്ന് തോന്നി. അയാളുടെ മനസിൽ ഇപ്പോഴും അവർക്ക് സ്ഥാനമുണ്ട്. അതുകൊണ്ടാണല്ലോ കരഞ്ഞതെന്നും ശാന്തിവിള ദിനേശ് പറയുന്നു. 2000 ൽ വിവാഹിതരായ ഉർവശിയും മനോജ് കെ ജയനും 2008 ലാണ് വേർപിരിഞ്ഞത്.
2013 ലാണ് ഉർവശി രണ്ടാമത് വിവാഹം ചെയ്തത്. ശിവപ്രസാദ് എന്നാണ്ഭർത്താവിന്റെ പേര്. ഇഷാൻ പ്രജാപതി എന്ന മകനും പിറന്നു. മകൾ തേജാലക്ഷ്മി അമ്മയെ കാണാൻ ഇടയ്ക്കിടെ എത്താറുണ്ട്. ആശ എന്നാണ് മനോജ് കെ ജയന്റെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകനുണ്ട്. ആശയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. അഭിനയ രംഗത്ത് ഉർവശി ഇപ്പോഴും സജീവമാണ്. മനോജ് കെ ജയൻ കരിയറിൽ ഇടയ്ക്കിടെ ഇടവേള വന്നിട്ടുണ്ട്.


Click it and Unblock the Notifications