അമ്മയ്ക്കും അച്ഛനും ചെലവിന് കൊടുക്കുന്നതൊന്നും പറയരുത്, ‌അഖിൽ മാരാർ വിളയാതെ പഴുത്ത പയ്യൻ: ശാന്തിവിള ദിനേശ്

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന പേരുകളിലൊന്നാണ് അഖിൽ മാരാർ. ചാനൽ ചർച്ചകളിലൂടെയും ബി​ഗ് ബോസിലൂടെയും ജനശ്രദ്ധ നേടിയ അഖിൽ മാരാറിനെ വിമർശിക്കാൻ പലരുമൊന്ന് മടിക്കും. കാരണം വിമർശിച്ചാൽ അതിലിരട്ടി ശക്തിയിലും രൂക്ഷ ഭാഷയിലും അഖിൽ മാരാറിൽ നിന്നും മറുപടി വരുമെന്ന് ഉറപ്പാണ്. എന്നാൽ സംവിധായകൻ ശാന്തിവിള ദിനേശിപ്പോൾ അഖിൽ മാരാറിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ അഖിൽ മാരാർ തന്റെ ഇപ്പോഴത്തെ ജീവിതച്ചെലവുകളെക്കുറിച്ചും വരുമാനത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് അഖിൽ മാരാർ തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്.

അഖിൽ മാരാറിനെ വിളയാതെ പഴുത്ത പയ്യനെന്നാണ് ഞാൻ പറയുക. അയാൾ ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖം എനിക്കാരോ അയച്ച് തന്നു. ഉദയനാണ് താരം എന്ന സിനിമയിലെ രായപ്പനേക്കാൾ തൊലിക്കട്ടിയുള്ളവർ മലയാള സിനിമയിലുണ്ടെന്ന് എനിക്കപ്പോഴാണ് മനസിലായത്. ഒരു മാസം ജീവിച്ച് പോകാൻ ഏകദേശം മൂന്നരലക്ഷം രൂപ വരും എന്നാണ് ആ പയ്യൻ പറയുന്നത്.

Santhivila Dinesh  Akhil Marar

ഒരു ഉദ്ഘാടനത്തിന് പോകണമെങ്കിൽ 5 ലക്ഷം രൂപ കൊ‌ടുത്ത് തന്നെ വിളിക്കുമെന്നാണ് അഖിൽ മാരാർ പറയുന്നത്. 5 ലക്ഷം രൂപ കൊടുത്ത് അഖിൽ മാരാറിനെ വിളിച്ച് കൊണ്ട് പോകുന്നവരുടെയൊക്കെ തലയിൽ ഓളമല്ലേ എന്ന് നിങ്ങൾ ആലോചിച്ച് നോക്കൂ. അഖിൽ മാരാറെന്ന കൊച്ചനുജനോട് എനിക്ക് പറയാനുള്ളത് അമ്മയ്ക്കും അച്ഛനും ചെലവിന് കൊടുക്കുന്നതൊന്നും പരസ്യമായി പറയരുത്. അത് തന്റെ ഉത്തരവാദിത്വമല്ലേ. അവർക്ക് മരുന്ന് വാങ്ങുന്നതിനൊന്നും ഇങ്ങനെ പറയരുത്. അതൊരു വലിയ തെറ്റാണ് പാപമാണ്. ഉദയനാണ് താരം എന്ന സിനിമ ദിവസവും രാവിലെ എഴുന്നേറ്റാൽ തുടർച്ചയായി 10 ദിവസമെങ്കിലും കണ്ടാൽ തന്റെ അസുഖത്തിന് ചെറിയ ഇളവുണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നത്.

അഖിൽ മാരാർ പറഞ്ഞത്

സത്യസന്ധമായി പറഞ്ഞാൽ ചെലവ് കൂടുതലാണ്. മാസം 3 ലക്ഷം 3.5 ലക്ഷം രൂപ വരെ വേണം. 50000 രൂപയ്ക്ക് മുകളിൽ എണ്ണയടിക്കേണ്ടി വരും. ഈ മാസം വണ്ടിയിൽ ഏതാണ്ട് 70000 രൂപയുടെ ഡീസൽ അടിച്ചു. തിരുവനന്തപുരം വരെ പോയി വന്നത് തന്നെ ആറോ ഏഴോ പ്രാവശ്യമാണ്. വീട്ട് ചെലവ്, കുട്ടികളുടെ പഠിത്തം, അച്ഛന്റെയും അമ്മയുടെയും മരുന്ന്, ചിട്ടി, ഫ്ലാറ്റിന്റെ ലോൺ, ബിഎംഡബ്ല്യു ബെെക്കിന്റെ ലോൺ, ബെൻസിന്റെ ലോൺ‌ എന്നിവയ്ക്കെല്ലാം പണം വേണമെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.

Akhil Marar

മിനി കൂപ്പർ എടുത്തപ്പോൾ ടാക്സ് ആയത് 11 ലക്ഷം രൂപയാണ്. ബൈക്കിന്റെ ടാക്സ് 2.63 ലക്ഷം രൂപയാണ്. ഇതൊക്കെ സർക്കാർ ഖജനാവിൽ ആണ് വന്നതെന്ന് പോലും പലർക്കും അറിയില്ല. ഞാൻ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയ്ഡ് ആണ്. ബന്ധങ്ങളുടെ പേരിൽ മേടിക്കുന്ന തുക വെത്യാസം വരും എന്ന് മാത്രം. എന്റെ എല്ലാ ഇന്റർവ്യൂസും പെയ്‍ഡ് ആണ്. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപെട്ട ഓൺലൈൻ മാധ്യമങ്ങൾ എന്റെ അഭിമുഖങ്ങൾ എടുത്തിട്ടുള്ളതെന്ന് അഖിൽ മാരാർ നേരത്തെ പറഞ്ഞിരുന്നു. ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണിലാണ് അഖിൽ മാരാർ മത്സരാർത്ഥിയായി വന്നത്. ഷോയിലെ വിന്നർ അഖിലായിരുന്നു. ബി​ഗ് ബോസിന് ശേഷം അഖിൽ മാരാറിന് വൻ ജനപ്രീതി ലഭിച്ചു. എന്നാൽ ആരാധകരെ പോലെ ഹേറ്റേഴ്സും അഖിൽ മാരാറിനുണ്ട്. പലപ്പോഴും വിവാദ പ്രസ്താവനകളും അഖിൽ നടത്തിയിട്ടുണ്ട്.

More from Filmibeat

Read more about: akhil marar santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X