ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ; വാഴ 2 വിജയത്തിൽ ശാന്തിവിള ദിനേശ്
മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ് വാഴ 2. സോഷ്യൽ മീഡിയ താരങ്ങൾ ബിഗ് സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകർ വലിയ വരവേൽപ്പാണ് നൽകിയത്. കാഴ്ചക്കാരെ ആഴത്തിൽ സ്പർശിച്ച കഥാമുഹൂർത്തങ്ങളാണ് വാഴ 2 വിനെ വേറിട്ട് നിർത്തുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും വെെകാരികമായ ഒരു സിനിമ മലയാളികൾ കണ്ടിട്ടില്ല. ഹാഷിർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം നടൻ ബിജുക്കുട്ടനും വാഴ 2 വിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.
യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് ബിജു കുട്ടന്റെ കഥാപാത്രത്തിന് സംഭവിച്ച അപകടം. കരിയറിൽ വർഷങ്ങളായി തുടരുന്ന ബിജു കുട്ടന് ഇപ്പോഴാണ് വലിയ പ്രശംസ ലഭിച്ച ഒരു കഥാപാത്രമായെത്താനായത്. ബിജു കുട്ടനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനിലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബിജു കുട്ടന് അപൂർവമായി ലഭിക്കുന്ന നല്ലൊരു വേഷമാണിത്. അത് നന്നായി തന്നെ ചെയ്തു. മകനായെത്തുന്ന യുവ നടനും നല്ല ചേർച്ച ബിജുവുമായിട്ടുണ്ട്.

ചിരിപ്പിക്കുന്നവർ ഒന്നൊന്നായി സീരിയസ് വേഷങ്ങളിലേക്ക് കളം മാറുകയാണ്. സുരാജ് വെഞ്ഞാറമൂടും സലിം കുമാറും ഇന്ദ്രൻസും ഇപ്പോഴിതാ ബിജു കുട്ടനും കളം മാറ്റി വിജയിച്ചിരിക്കുന്നു. ഇനി ഇത്തരം തന്തമാരുടെ ക്യൂ ആകും ബിജു കുട്ടന്റെ വീടിന് മുന്നിൽ. അപ്പോൾ പിന്നെ ആര് ചിരിപ്പിക്കും ബിജു കുട്ടാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സീരിയസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസിൽ കയറിയാൽ പിന്നെ കോമഡികൾ ഏൽക്കുകയേ ഇല്ല.
സലിം കുമാറും സുരാജും ആ അനുഭവം തന്നു. ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. നമ്മളെ പൊട്ടിച്ചിരിപ്പിച്ച് കൊണ്ടിരുന്ന അടൂർ ഭാസി സർ സീരിയസ് വേഷങ്ങളിലേക്ക് പോയപ്പോൾ പിന്നെ അദ്ദേഹത്തിന്റെ ഹാസ്യം ഏൽക്കാതെ പോയി. അത് തന്നെയാണ് ഇവർക്കും സംഭവിക്കുക എന്നതാണ് ഇതിന്റെ ദുരന്തമെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications

