ശ്രീകുമാർ കാണിച്ചത് നെറികേട്, തിരിച്ച് കൊടുക്കൂ, രണ്ട് തലമുറയ്ക്ക് വേണ്ടതിനേക്കാൾ ഉണ്ടാക്കി: ശാന്തിവിള ദിനേശ്
ഗായകൻ എംജി ശ്രീകുമാറിനെതിരെ ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. അടുത്തിടെ എംജി ശ്രീകുമാർ ഒരു നെറികേട് കാണിച്ചെന്നും വളരെ മോശമാണ് ചെയ്തതെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഭാഗ്യം ഒന്ന് കൊണ്ട് മാത്രം വലിയ ഗായകനായി മാറിയയാളാണ് എംജി ശ്രീകുമാർ എന്നാണ് എന്റെ വിലയിരുത്തൽ. അദ്ദേഹം ഒരു സംഗീത കുടുംബത്തിൽ ജനിച്ചെങ്കിലും എംജി രാധാകൃഷ്ണൻ ചേട്ടനെയോ ഓമനകുട്ടിയെ പോലെയാേ സംഗീതത്തിൽ അവഗാഹം ഉണ്ടാക്കിയ ആളല്ല.
കൊച്ചുപ്രായത്തിൽ ബാംഗ്ലൂരിൽ ജോലി കിട്ടി പോയി. മോഹൻലാൽ എന്നൊരു സൂപ്പർതാരം ഉണ്ടാകുകയും അദ്ദേഹത്തെ വെച്ച് നിരന്തരം സിനിമകളെടുത്ത പ്രിയദർശൻ എന്ന സംവിധായകൻ ജന്മമെടുക്കുകയും ചെയ്തതിനാലാണ് ഈ ഗായകൻ ശ്രദ്ധേയനായത് എന്നാണ് എന്റെ വിശ്വാസം. പിന്നെ പിടിച്ച് നിൽക്കാനായി കഠിനമായ ഹോം വർക്കുകൾ ചെയ്ത് ഓരോ പടവുകൾ ചവിട്ടിക്കയറിയ ഗായകനായി അദ്ദേഹം വളർന്നു.
യേശുദാസിന്റെയും ജയചന്ദ്രന്റെയും അപ്രദാമിത്യം നിലനിൽക്കുന്ന നാട്ടിൽ എനിക്ക് ഐഡന്റിറ്റി വേണമെങ്കിൽ ഞാൻ നന്നായി ഹോം വർക്ക് ചെയ്യുകയും കഠിന പ്രയത്നം ചെയ്യണമെന്ന് കരുതുകയും ചെയ്ത ആളാണ്. അതാണ് വേണുഗോപാലന് ഇല്ലാത്തത്. ദേശീയ അവാർഡ് വരെ വാങ്ങുന്ന നിലയിലേക്ക് ശ്രീകുമാർ വളർന്നു. ആ ശ്രമം പുതിയ തലമുറയിലെ ഗായകർ കണ്ടുപിടിക്കണം എന്ന് ഞാൻ പറയും.
രണ്ട് തലമുറയ്ക്കല്ല, അതിനേക്കാൾ കൂടുതൽ സാമ്പത്തികമായി അദ്ദേഹം ഉണ്ടാക്കി. മിക്കവാറും ദിവസങ്ങളിൽ വിദേശത്ത് ഗാനമേള. ചാനലുകളായ ചാനലുകളിലെല്ലാം മാർക്കിടൽ. എല്ലാം വലിയ തുക വാങ്ങിയിട്ടാണെന്നേ. സിനിമ പാട്ട് കുറഞ്ഞപ്പോൾ അദ്ദേഹം അതിലും നല്ല കാശുണ്ടാക്കി. അതൊക്കെ നടക്കട്ടെ എന്ന പക്ഷക്കാരനാണ് ഞാൻ.

ആർത്തി മൂത്ത് ചില്ലറ നെറികേടിന്റെ പണി ചെയ്യാമോ എന്നാണ് എനിക്ക് എംജി ശ്രീകുമാറിനോട് ചോദിക്കാനുള്ളത്. ഇക്കഴിഞ്ഞ ക്രിസ്തുമസിന്
തിരുവനന്തപുരം എൽഎംഎസ് കോംബൗണ്ടിൽ ക്രിസ്തുമസ് ആഘോഷം വെച്ചു. അതിനായി ഫണ്ട് സ്വരൂപിക്കാനുള്ള കൂപ്പണുകളും ടിക്കറ്റും കൊടുത്തു. അഞ്ചോ ഏഴോ ദിവസമോ ആണ് പ്രോഗ്രാം നടത്തിയത്.
ഒരു ദിവസം എംജി ശ്രീകുമാറിന്റെ ഗാനമേളയായിരുന്നു. അഞ്ച് ലക്ഷം രൂപ പ്രതിഫലമായി വേണമെന്ന് അദ്ദേഹം പറയുകയും ഒരു തർക്കവുമില്ലാതെ അവർ അഞ്ച് ലക്ഷം രൂപ പ്രതിഫലം തരാമെന്ന് ഏൽക്കുകയും ചെയ്തു. ഒരു ലക്ഷം രൂപ അഡ്വാൻസും കൊടുത്തു. പ്രോഗ്രാം ദിവസം ശ്രീകുമാർ വന്നപ്പോൾ മോശമല്ലാത്ത ആൾക്കൂട്ടമുണ്ട്.
എന്നാൽ എനിക്ക് ഒരു ലക്ഷം കൂടി വേണമെന്നായി ഗായകൻ. സംഘാടകർ സ്പോൺസറെ വിളിച്ചപ്പോൾ അയാൾ പറഞ്ഞത് ചോദിച്ച അഞ്ച് ലക്ഷം നിങ്ങൾക്ക് തന്നു, ഇനി പത്ത് പെെസ ഞാൻ തരില്ല എന്ന് അദ്ദേഹം തീർത്തും പറഞ്ഞു. ശ്രീകുമാറുമായി തർക്കമായി. ശ്രീകുമാർ പാടാതെ അഡ്വാൻസ് വാങ്ങിച്ച തുക മടക്കി കൊടുക്കാതെ തിരിച്ച് പോയി. സംഘാടകനായ ഒരു പാവം ഫാദർ വളരെ വിഷമത്തോടെ എന്നെ വിളിച്ചു.
ശ്രീകുമാർ കാണിച്ചത് ശുദ്ധ ചെറ്റത്തരമാണ്. അഡ്വാൻസ് വാങ്ങിയ ഒരു ലക്ഷമെങ്കിലും തിരിച്ച് കൊടുക്കണമെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications











