For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിലകനെ ആര്‍ക്കും പറ്റിക്കാമായിരുന്നു; സിനിമക്കാര്‍ക്കിടയില്‍ ജാതി ഉണ്ടോ? വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

  |

  മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തുകയും അവഗണന നേരിടുകയും ചെയ്ത താരങ്ങളില്‍ ഒരാളാണ് തിലകന്‍. അതുല്യ പ്രതിഭ എന്നതിലുപരി തിലകന്റെ ചില പരാമര്‍ശങ്ങള്‍ സഹതാരങ്ങളെയടക്കം പ്രതിസന്ധിയിലാക്കിയിരുന്നു. അതിലൊന്ന് ജാതി ആയിരുന്നു. ചിലര്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് പലയിടങ്ങളിലും തിലകന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

  തമന്നയുടെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  ഇത്തരത്തില്‍ സിനിമയില്‍ ജാതി ഉണ്ടോ എന്ന ചിലരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശന്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തന്‍ വീഡിയോയിലാണ് തിലകന്‍ ചേട്ടനെ കുറിച്ചുള്ള ചില സംഭവങ്ങള്‍ അദ്ദേഹം തുറന്ന് പറയുന്നത്. വിശദമായി വായിക്കാം...

  എന്നെ ഏറ്റവും കൂടുതല്‍ പേരും വിളിച്ച് ചോദിക്കുന്നത് മലയാള സിനിമയില്‍ ജാതി ഉണ്ടോ എന്നാണ്. ഇല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഉണ്ടെന്നാണ് അവരുടെ അഭിപ്രായം. എനിക്ക് ജാതി പറയുന്നത് ഇഷ്ടമുള്ള കാര്യമല്ല. എന്നെ സ്‌കൂളില്‍ ചേര്‍ത്ത പേര് പോലും ഞാന്‍ അങ്ങനെ മാറ്റിയതാണ്. എന്റെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് പട്ടണം റഷീദ് ആണ്. കലാഭവന്‍ റഹ്മാന്‍, ഫാസില്‍ കാട്ടിങ്കല്‍ എന്നിങ്ങനെ മൂന്ന് പേരില്‍ എന്റെ സൗഹൃദം ഒതുങ്ങി പോയി. ഞാനൊരു ജാതിയുടെയും മതത്തിന്റെയും വക്താവ് അല്ലെന്ന് ദിനേശന്‍ പറയുന്നു.

  മലയാള പ്രേക്ഷകരുടെ മനസിലേക്ക് ജാതിയെ കുറിച്ചുള്ള വിത്ത് ഇട്ടത് തിലകന്‍ ചേട്ടന്‍ പറഞ്ഞൊരു കമന്റാണ്. 'ഞാനൊരു ഈഴവ സമുദായത്തില്‍ പിറന്നത് കൊണ്ട് പഠിക്കുന്ന എസ്എന്‍ കോളേജില്‍ അഡ്മിഷന് ചെന്നപ്പോള്‍ ജാതിക്കോളം എഴുതിയില്ലെന്ന് കണ്ടപ്പോള്‍ എന്നെ ഇറക്കി വിട്ടിട്ടുണ്ട്. അന്ന് വ്യാധി ഇല്ലാതെ ഇറങ്ങി നടന്നവനാണ് ഞാന്‍. പക്ഷേ ഇന്ന് ഞാന്‍ പറയുന്നു സിനിമയിലും ജാതി ഉണ്ട്. തിരുവനന്തപുരത്തെ നായന്മാരെല്ലാം ചേര്‍ന്ന് എന്നെ ഒതുക്കിയെന്ന് തിലകന്‍ ചേട്ടന്‍ ഒരുപാട് വേദികളില്‍ പറഞ്ഞു.

  ശുദ്ധ ഹൃദയനും ആര്‍ക്കും പറ്റിക്കാന്‍ പറ്റുന്നതുമായ താരമാണ് തിലകന്‍ ചേട്ടന്‍. ഈ കാണുന്ന പരുക്കന്‍ സ്വഭാവും വെട്ടൊന്ന് മുറി രണ്ടെന്ന വര്‍ത്തമാനവും മുഖത്ത് കടന്നല്‍ കുത്തിയ പോലുള്ള ഗൗരവ്വവും ഉണ്ടെന്നെ ഉള്ളു. സത്യത്തില്‍ അദ്ദേഹം പാവമാണ്. ഒരിക്കല്‍ തിലകന്‍ ചേട്ടന്‍ എംജി രാധകൃഷ്ണനെ വിളിക്കുന്നു. അദ്ദേഹം പറഞ്ഞു, നിങ്ങളെ ഞാന്‍ വിളിക്കാന്‍ ഇരിക്കുവാര്‍ന്നു. നിങ്ങളെ മലയാള സിനിമയില്‍ ഒഴിവാക്കാന്‍ നായന്മാരെല്ലാം ചേര്‍ന്ന് തീരുമാനിച്ചു എന്ന് പറഞ്ഞു. എംജി രാധകൃഷ്ണന്‍ നായരാണോന്ന് തിലകന്‍ ചേട്ടന്‍ എങ്കിലും ആലോചിക്കണ്ടേ. പക്ഷേ അദ്ദേഹത്തിന് വലിയ വിഷമമായി.

  നിര്‍മാതാവ് സുരേഷ് കുമാര്‍, കലൂര്‍ ശശി, ഷാജി കൈലാസ്, പങ്കജ് സേനന്‍, മണിയന്‍പിള്ള രാജു, ജഗദീഷ്, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ഇങ്ങനെ പറഞ്ഞാല്‍ തിരുവനന്തപുരത്തെ സിനിമാക്കാരിലെ ഭൂരിപക്ഷവും നായര്‍ സമുദായത്തില്‍പ്പെട്ടവരാണ്. ഇവര്‍ എല്ലാവരുമായിട്ടും എംജി രാധകൃഷ്ണന് നല്ല ബന്ധമുണ്ട്. അങ്ങനെ ഉള്ളപ്പോള്‍ എംജി രാധകൃഷ്ണന്‍ പറഞ്ഞത് കേട്ടപ്പോള്‍ തിലകന്‍ ചേട്ടനത് സംശയിക്കുന്നതില്‍ ന്യായമായ അവകാശമുണ്ട്. പക്ഷേ തിലകന്‍ ചേട്ടനെ ചൂടാക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു.

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  പക്ഷേ തിലകന്‍ ചേട്ടന്‍ അത് ഒരുപാട് സ്ഥലങ്ങളില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ അച്ഛനായി ഒത്തിര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും ലാല്‍ വരെ അവര്‍ക്കൊപ്പമാണെന്നും അദ്ദേഹം കരുതി. സത്യത്തില്‍ അദ്ദേഹത്തെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞ കാര്യമായിരുന്നത്. ഇപ്പോള്‍ രണ്ട് പേരും മറ്റെവിടെയോ ഇരുന്ന് ഇത് പറഞ്ഞ് ചിരിക്കുന്നുണ്ടാവും. എന്നാല്‍ മരിക്കുന്നത് വരെയും ആ വിശ്വാസം തിലകന്‍ ചേട്ടന്‍ കളഞ്ഞില്ല. ഹിസ് ഹൈനസ് അബ്ദുള്ളയില്‍ രാജാവ് ആകേണ്ടത് ഞാനായിരുന്നു തുടങ്ങി നിരവധി ഉദ്ദാഹരണങ്ങളും അദ്ദേഹം പറഞ്ഞിരുന്നതായി ശാന്തിവിള ദിനേശന്‍ പറയുന്നു.

  English summary
  Santhivilla Dinesh Opens Up A Funny Conversation Of Innocent And Unnikrishnan Namboothiri About Sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X