'സിംഗിളായതിന്റെ പേരിൽ ആരും കൊല്ലപ്പെട്ടിട്ടില്ല, മരിച്ചവരെല്ലാം പ്രണയിക്കുന്നവർ'; സന്തോഷ് പണ്ഡിറ്റ് പറയുന്നു!
സന്തോഷ് പണ്ഡിറ്റിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. 2011ലാണ് കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം പണ്ഡിറ്റ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിർവഹിച്ചത് സന്തോഷ് തന്നെയാണ്. ചിത്രം ആദ്യ ഒരാഴ്ചയിൽ തന്നെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടെ ഒരു മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽ സന്തോഷ് ചലച്ചിത്രരംഗത്ത് അറിയപെടാൻ തുടങ്ങി. സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛൻ, ഉരുക്കു സതീഷൻ, ഒരു സിനിമാക്കാരൻ, ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
2017ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മാസ്റ്റർപീസിൽ പ്രധാനപെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രണയ ദിനത്തിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ശരിയായ കമ്യൂണിക്കേഷൻ ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകരുവാൻ കാരണമെന്നും പലരും പലതും കാമുകീ കാമുകന്മാരോട് മറച്ച് പിടിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ, സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം, അവസ്ഥ ഈ ലോകത്ത് മറ്റൊന്നുമില്ലയെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

'ശരിയായ കമ്യൂണിക്കേഷൻ ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകർക്കുവാൻ കാരണം. പലരും പലതും കാമുകീ കാമുകന്മാരോട് മറച്ച് പിടിക്കും. നിർണായക ഘട്ടങ്ങളിൽ ഫോൺ എടുക്കാത്തതും സംശയങ്ങൾക്ക് കാരണം ആകുന്നു. ലവ് ഈസ് ലൈക്ക് എ ഗ്ലാസ്, ഈസി ടു ബ്രേക്ക്, ബട്ട് ഹാർഡ് ടു റിപ്പയർ, സോ ബി കെയർഫുൾ... പ്രണയം ഒരു ഗ്ലാസ് പോലെയാണ്. എളുപ്പം തകരാം. പക്ഷെ ഒരിക്കൽ തകർന്നാൽ അത് ശരിയാക്കി എടുക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. സൗന്ദര്യം കണ്ണിനെ ആകർഷിക്കുന്നു. എന്നാൽ വ്യക്തിത്വം ഹൃദയത്തെ ആകർഷിക്കുന്നു. നല്ല സ്വഭാവവും, അച്ചടക്കവും, ലഹരി ഉപയോഗിക്കാത്തവരും ആയ വ്യക്തിത്വമുള്ളവരെ പ്രണയിക്കുക. നിങ്ങൾ ഹാപ്പി ആകും.'

'നമ്മുടെ ചില ആവശ്യങ്ങൾ നിറവേറ്റി തരുന്നവരെയല്ല പ്രണയിക്കേണ്ടത്. എന്നാൽ നമ്മുടെ എല്ലാ വികാരങ്ങളും പ്രശ്‌നങ്ങളും നമ്മോടൊപ്പം നിന്ന് അതിനെ മനസ്സിലാക്കുവാൻ എങ്കിലും കഴിവുള്ളവരെ മാത്രം പ്രണയിക്കുക ലവ് മീൻസ് ടു കൺസിഡർ ടു അദേർസ്. ഈ ലോകത്ത് ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല. എന്നാൽ മോശം കാമുകിയെ കാമുകനെ തെരഞ്ഞെടുത്തു എന്ന കാരണത്താൽ എത്രയോ പേരെ അവരുടെ കാമുകനോ കാമുകിയോ കൊന്നിട്ടുണ്ട്. അതിനാൽ കാമുകിയും കാമുകനും ഇല്ലങ്കിൽ അത്രയെ ഉള്ളൂ. എന്നാൽ കുരുത്തം കേട്ടവർ ആണെങ്കിൽ നമ്മൾ തീർന്നു ബി കെയർ ഫുൾ' സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
Recommended Video

സാമൂഹിക വിഷയങ്ങളിൽ തന്റേതായി നിലപാടുകൾ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാരെ തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന പണ്ഡിറ്റിന്റെ വാർത്തകളും പലപ്പോഴും പുറത്തുവന്നിരുന്നു. അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. വൈകിയാണെങ്കിലും താനൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്നും എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു. 'കൂട്ടുകാരെ... അല്പം വൈകി ആണെങ്കിലും ഞാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിട്ടോ.. ഇനി ചെറിയ കളികൾ ഇല്ല.. വലിയ കളികൾ മാത്രം.. എല്ലാവരും ഫോളോ ചെയ്യണേ' എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.


Click it and Unblock the Notifications