ന‌ടിമാർക്കായി വല വിരിച്ച ​ഗ്രൂപ്പ്, 56 പേരുണ്ട്, വിജയശ്രീ മരിച്ചപ്പോൾ സൂപ്പർതാരം പറഞ്ഞത്: സന്തോഷ് പണ്ഡിറ്റ്

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ഫിലിം മേക്കറാണ് സന്തോഷ് പണ്ഡിറ്റ്‍. മലയാള സിനിമാ, രാഷ്ട്രീയ ലോകത്തെ സമകാലിക വിഷയങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് അഭിപ്രായം പങ്കുവെക്കാറുണ്ട്. ഇദ്ദേഹത്തിന്റെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരുപോലെയുണ്ട്. അന്തരിച്ച പഴയ കാല നടി വിജയശ്രീയെക്കുറിച്ചും മലയാള സിനിമാ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണിപ്പോൾ സന്തോഷ് പണ്ഡ‍ിറ്റ്. ചാപ്റ്റർ4 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

1973 ൽ വിജയശ്രീ എന്ന നടി ഇവിടെ കൊല്ലപ്പെട്ടു. ആ നായിക ഒരു സിനിമയിൽ കുളിച്ച് വരുന്ന ഷോട്ടുണ്ടായിരുന്നു. ഷോട്ടിനിടെ ആ കുട്ടിയുടെ ഡ്രസ് അഴിഞ്ഞ് വീണു. ക്യാമറമാൻ ഇത് സൂം ചെയ്ത് പകർത്തി. അന്ന് ബാനറുകൾ തമ്മിൽ വലിയ മത്സരമുണ്ട്. ഈ ബാനറിന്റെ ആൾ ഇനി നീ തമിഴിൽ പോയി അഭിനയിക്കരുതെന്ന് പറഞ്ഞു. പുറത്ത് ആ വിഷ്വൽ പോയി. മടുത്ത് ആ കുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പിറ്റേ ദിവസം ആ കുട്ടിയെ കെട്ടി തൂക്കിയെന്നും പറയുന്നു, പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട കുട്ടി പിന്നീട് പോയി മരിച്ചു എന്നും പറയുന്നു.

Vijayasree

മാന്യൻമാരെന്ന് പറയുന്ന അന്നത്തെ സൂപ്പർസ്റ്റാറുകൾ പറഞ്ഞ ഡയലോ​ഗുണ്ട്. വിജയശ്രീ നാല് തവണ ഇതിന് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്, അന്നൊക്കെ പരാജയപ്പെടുകയായിരുന്നു, ഇത്തവണ വിജയിച്ചു, പാവം എന്നാണ് ഒരു സൂപ്പർസ്റ്റാർ പറഞ്ഞത്. ആ കുട്ടി ഒരിക്കൽ പോലും ആത്മഹത്യക്ക് ശ്രമിച്ചി‌ട്ടില്ല. നിങ്ങൾക്ക് തെറ്റായ മെസേജ് തരികയായിരുന്നു. വേറൊരു സൂപ്പർസ്റ്റാർ പറഞ്ഞത് ഇതൊന്നും ഇത്ര സീരിയസായി എടുക്കേണ്ട, ജനങ്ങൾ എന്തിനാണ് ഇത്ര സീരിയസാക്കുന്നത്, ജീവിതം മടുത്തിട്ടുണ്ടാകും എന്നാണ്.

ഒരു വർഷം മുപ്പത് സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടിയായിരുന്നു. വർഷങ്ങൾക്ക് ശേഷം പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ ഏതെങ്കിലും നടൻ ക്ലിയർ ആയി പറഞ്ഞിട്ടുണ്ടോ ആ കുട്ടിയെ ആക്രമിച്ചയാൾക്കെതിരെ നടപടിയെടുക്കണം, അറസ്റ്റ് ചെയ്യണം എന്ന്. നിങ്ങളിഷ്ടപ്പെടുന്ന ന‌ടനോ നടിയോ ഇരയ്ക്ക് വേണ്ടി സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

Santhosh Pandit  Vijayasree

സിനിമാ രം​ഗത്തെ മോശം പ്രവണതകളെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് സംസാരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ 15 എന്ന ​ഗ്രൂപ്പിനെക്കുറിച്ച് പറയുന്നുണ്ട്. വാട്സാപ്പ് ​ഗ്രൂപ്പാണ്. എന്റെ കയ്യിൽ തെളിവില്ല. അവർ പറഞ്ഞതിൽ നിന്ന് ഞാൻ മനസിലാക്കിയതാണ്. തരികിടയായി നടക്കുന്ന ​നടൻമാരുടെ ​ഗ്രൂപ്പാണത്. ഏതൊക്കെ പെൺകുട്ടികളെ പിടിക്കാൻ കിട്ടും എന്ന് മാത്രം ഡിസ്കസ് ചെയ്യുന്ന ​ഗ്രൂപ്പാണത്.

എക്സ് എന്ന പെൺകുട്ടി വന്നു. എന്റെയടുത്ത് ഇങ്ങനെെയാരു പെൺകുട്ടി വന്നിരുന്നു, ഓക്കെയാണെന്ന് ​ഗ്രൂപ്പിൽ പറയും. 15 പേർക്കും നമ്പർ കിട്ടും. എനിക്കങ്ങനത്തെ പരിപാടി ഇല്ലെന്ന് പറഞ്ഞാൽ നിന്റെ വീഡിയോ ഇട്ട് തരട്ടെ എന്ന് ചോദിക്കും. ഇന്ന് ആ​ ​ഗ്രൂപ്പിൽ 56 പേരോളം ഉണ്ടെന്നാണ് വിവരം. എന്റെ കയ്യിൽ തെളിവില്ല. 2015 ലാണ് ഈ ​ഗ്രൂപ്പ് രൂപീകൃതമായതെന്ന് കേൾക്കുന്നു, സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

More from Filmibeat

Read more about: santhosh pandit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X