»   »  സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ ഇത് മതി! അതുണ്ടെങ്കില്‍ കാമുകിമാര്‍ പുറകെ നടക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്!

സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ ഇത് മതി! അതുണ്ടെങ്കില്‍ കാമുകിമാര്‍ പുറകെ നടക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്!

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തില്‍ സന്തോഷ് പണ്ഡിറ്റെന്ന് പറഞ്ഞാല്‍ പലരും കളിയാക്കി ചിരിക്കുന്നത് പതിവായിരുന്നു.ഒരു അടിസ്ഥാനവുമില്ലാതെ സിനിമകളെടുക്കുന്നു എന്ന പേരിലായിരുന്ന സന്തോഷ് പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞിരിക്കുകയാണ്. പലരും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.

മാദക സൗന്ദര്യത്തിന്റെ ഉദാഹരണം ഒറ്റ നോട്ടം കൊണ്ട് വശീകരിക്കുന്ന എമി ജാക്‌സന്റെ ഈ ചിത്രങ്ങളാണ്!!

അതിന് ഉദാഹരണം മമ്മുട്ടിയുടെ അടുത്ത സിനിമയില്‍ പ്രധാന കഥാപാത്രത്തില്‍ സന്തോഷ് പണ്ഡിറ്റും അഭിനയിക്കുന്നുണ്ടെന്നതാണ്. അതിനിടെ സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ വേണ്ട കാര്യം എന്താണെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. തനിക്ക് അത് കുറച്ചെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താനും സൂപ്പര്‍ സ്റ്റാര്‍ ആവുമായിരുന്നെന്നണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയായിരുന്നു ഇക്കാര്യങ്ങളെല്ലാം താരം പറഞ്ഞിരുന്നത്.

തനിക്കും ഒരു കുറവുണ്ട്


തനിക്കും ഒരു സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ പറ്റുമായിരുന്നു. എന്നാല്‍ അതിന് തനിക്ക് ഒരു കുറവ് വന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഫേസ്ക്കിലൂടെയാണ് ഇക്കാര്യം താരം തുറന്ന് പറഞ്ഞത്.

സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ വേണ്ട കാര്യം


ഒരു സൂപ്പര്‍ സ്റ്റാര്‍ ആവണമെങ്കില്‍ വേണ്ടത് മസിലാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. മസില്‍ ഉണ്ടായിരുന്നെങ്കില്‍ താനും ഒരു സ്റ്റാര്‍ ആവുമായിരുന്നെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

റെസലിങ്ങ് താരം


തനിക്ക് സൂപ്പര്‍ സ്റ്റാര്‍ അവാന്‍ പറ്റത്തതിന്റെ ദു:ഖം റെസലിങ്ങ് താരം ബ്രേക്ക് എഡ്വേര്‍ഡ് ലെസ്‌നറുടെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു കൊണ്ടാണ് സന്തോഷ് പങ്കുവെച്ചത്.

അതിന്റെ പത്തിലൊന്ന് മതിയായിരുന്നു


ഈ ബ്രേക്ക് എഡ്വേര്‍ഡ് ലെസ്‌നര്‍ എന്ന അമേരിക്കന്‍ പ്രൊഫണല്‍ റെസ്ലര്‍ക്ക് എന്തൊരു ആരോഗൃമാണ്. എന്തൊരു കട്ട മസിലസാണ്. ഇയാളുടെ പത്തില്‍ ഒന്നെങ്കിലും മസ്സില്‍സ് എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്റ്റാര്‍ ആയെനേ എന്നാണ് സന്തോഷ് പറയുന്നത്.

ചുളുവില്‍ കാമുകിമാരെ കിട്ടുമായിരുന്നു

പല പെണ്‍കുട്ടികളും എന്‌ടെ ചുറ്റും നൃത്തം വെച്ചു കളിച്ചേനെ. ചുളുവില്‍ കുറച്ച് കാമുകിമാരേയും ഞാന്‍ ഒപ്പിച്ചേനേ. എനിക്കു കുറേ മസ്സില്‍സ് ഉണ്ടായിരുന്നെങ്കില്‍ എല്ലാ സീനിലും ഞാന്‍ ഷര്‍ട്ടൂരി നടക്കുമായിരുന്നു. കഷ്ടം, അതില്ല...

ബ്രോക്ക് ബ്രോ ആളൊരു സംഭവം ആണ്

ഈ ബ്രോക്ക് ബ്രോ ആളൊരു സംഭവം ആണ് കെട്ടോ. നിലവിലെ യൂണിവേര്‍സല്‍ ചാമ്പ്യനാണ്. 12-7-1977 ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ വീട് കാനഡയിലാണ്. 1 m 91 cm ഉയരം. 130 kg ഭാരം. മുമ്പ് അമെച്വര്‍ ആയിരുന്ന ഇദ്ദേഹം 2000 മുതല്‍ പക്കാ പ്രൊഫണല്‍ റെസ്ലര്‍ ആയി. നല്ലൊരു ഫുട്‌ബോള്‍ പ്ലെയര്‍ കൂടിയാണ്.

അഞ്ച് തവണ ചാമ്പ്യനായി


അഞ്ച് തവണ www world champion ആയിരുന്നു. യു എഫ് സി യില്‍ ഒരു തവണ ഹെവി വെയിറ്റ് ചാമ്പ്യനുമാണ്. 2006 ല്‍ മെറ്റീരിയല്‍ ആര്‍ട്ട്‌സ് (MMA) കടന്ന ഇദ്ദേഹം 2007 ലെ വിജയി ആണ്. അണ്‍ഡര്‍ടേക്കര്‍ തകര്‍ത്തു WWE യില്‍, ഏറ്റവും പ്രായം കുറഞ്ഞ WWE വിജയിയും ആയിരുന്നു.

വിജയ ഗാഥ തുടരുന്നു

25 വയസ്സില്‍ 3 തവണ OVW southern Tag Team champion ആയിരുന്നു. ഇദ്ദേഹത്തിന്റെ വിജയഗാഥ 2017 ആഗസ്റ്റ് വരെയും തുടരുന്നു. ഒപ്പം ലുക്കിലല്ല വര്‍ക്കിലാണ് കാര്യമെന്നാണ് സന്തോഷിന് ഇതിനെ കുറിച്ച് പറയാനുള്ളത്.

ഉരുക്കു സതീശനിലെ പാട്ട്

ഫേസ്ബുക്ക് പോസ്റ്റിനൊപ്പം സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഉരുക്ക് സതീശന്റെ പാട്ടിന്റെ ലിങ്ക് കൂടി താരം പങ്കുവെച്ചിരിക്കുകയാണ്.

മമ്മുട്ടിക്കെപ്പം


സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവര്‍ക്കൊപ്പം ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത് കുമാര്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Santhosh Pandit's Facebook post about Brock Edward Lesnar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam