പണി കഴിഞ്ഞാല്‍ ആരും നില്‍ക്കരുത്; ഷൂട്ടിംഗ് സെറ്റില്‍ നായികയെന്ന പരിഗണനയില്ല; സന്തോഷ് പണ്ഡിറ്റ്

സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്ത് അത് അതില്‍ അഭിനയിച്ച് ജനശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന സിനിമകള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മലയാളി ഹൗസ് എന്ന പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റും ഉണ്ടായിരുന്നു. വ്യക്തിപരമായി ഏറെ ആക്രമണങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെതിരെ ആ സമയങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ സന്തോഷ് വീണ്ടും സിനിമകള്‍ എടുത്തു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, വിമര്‍ശിക്കുന്നവര്‍ തന്നെയാണ് തന്റെ സിനിമ കണ്ട് ലാഭമുണ്ടാക്കി തന്നതെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടിരുന്നു. സന്തോഷ് തന്റെ സിനിമാ സെറ്റിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. തന്റെ സിനിമാ സെറ്റില്‍ പ്രതിഫലത്തിന്റെ പേരിലല്ലാതെ ആരും തമ്മില്‍ ഒരു വേര്‍തിരിവുമില്ലെന്നും എല്ലാവരും തുല്യരാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. വേള്‍ഡ് ബിസിനസ് മലയാളി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

santhosh

'പ്രൊജക്ടില്‍ വര്‍ക്ക് ചെയ്യാന്‍ വന്ന കുട്ടി എന്നോട് പറയുകയാണ്, സര്‍ എന്നെ ഫിക്‌സ് ചെയ്തപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത്, കഴിഞ്ഞ സിനിമയിലെ നായികയെ ആണെന്ന്. സിനിമ കഴിഞ്ഞ് പോവുമ്പോള്‍ അഭിപ്രായം ചോദിക്കാറുണ്ട്. അപ്പോഴാണ് ഈ കുട്ടി പറയുന്നത്. എനിക്ക് സന്തോഷ് സാറിന്റെ സിനിമയില്‍ ഒരു ഓഫര്‍ ഉണ്ട്. അതിന്റെ സെറ്റ് ഒക്കെ എങ്ങനെയുണ്ട് എന്നാണ് കുട്ടി ചോദിച്ചത്. നീ നിന്റെ വീട്ടില്‍ ഇരിക്കുന്ന പോലുണ്ടാകും. പോവുമ്പോള്‍ കുറച്ച് പുസ്തകം ഒക്കെ എടുത്തോളാനും മുന്‍ നായിക കുട്ടിയോട് പറഞ്ഞു,' സന്തോഷ് പണ്ഡിറ്റ് അഭിമുഖത്തില്‍ പറയുന്നു.

അവരുടെ സീന്‍ അല്ലാത്ത സമയത്ത് പഠിക്കുന്ന കുട്ടികളാണെങ്കില്‍ പുസ്തകം എടുത്ത് വരാന്‍ പറയും. ഒരു ദിവസം നാല് സീന്‍ ആണ് എടുക്കുന്നതെങ്കില്‍ രണ്ട് സീനിലെ ചിലപ്പോള്‍ ഈ കുട്ടിയുമുണ്ടാകുകയുള്ളു. ബാക്കി സീനില്‍ ഇവരുണ്ടാകില്ല. ആ സമയം ഇവര്‍ എന്ത് ചെയ്യും? ഫേസ്ബുക്ക് ലൈവും മറ്റുമൊക്കെ എടുത്ത് നടക്കും.

തനിക്ക് ഇതൊക്കെ കാണുമ്പോള്‍ ദേഷ്യം വരും. അടുത്ത സീന്‍ എന്താണെന്ന് ചോദിച്ചാല്‍ അതൊക്കെ നോക്കി എന്നായിരിക്കും മറുപടി പറയുക. അപ്പോള്‍ എന്താണ് പഠിക്കുന്നത് എന്നൊക്കെ ചോദിക്കും. മിക്കവാറും പ്ലസ് ടുവോ ഡിഗ്രിയോ ഒക്കെ പഠിക്കുന്ന കുട്ടികള്‍ ആയിരിക്കും. അങ്ങനെ ആണെങ്കില്‍ അവരോട് എന്തെങ്കിലും ഇരുന്ന് പഠിക്കാന്‍ പറയുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മാത്രമല്ല, ആകെ കുറച്ചു പേരെ തന്റെ സെറ്റില്‍ ഉണ്ടാവുകയുള്ളു. ആകെ പത്തോ പതിനഞ്ചോ പേരേ ഉണ്ടാവൂ.

നായികയും സുഹൃത്തായി അഭിനയിക്കുന്ന ആള്‍ ഉണ്ടെങ്കില്‍ അയാളും ഉള്‍പ്പെടെ ആകെ ഉണ്ടാവുക ഒരു സര്‍ക്കിള്‍ ആയിരിക്കും. അവിടെ അങ്ങനെ വേര്‍തിരിവുകളില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുണ്ടാവുള്ളു. ചിലപ്പോള്‍ നായികയ്ക്ക് 10,000 രൂപയാണെങ്കില്‍ പുതുതായി വരുന്ന വ്യക്തിക്ക് 500, 1000 ഒക്കെ ആയിരിക്കുമെന്നും സന്തോഷ് പറയുന്നു.

santhosh

'മനുഷ്യന്‍ എന്ന രീതിയില്‍ ഇവിടെ എല്ലാവരും ഒന്നാണ്. എല്ലാവരും ഒരേ ഭക്ഷണം കഴിക്കുന്നു. എല്ലാവര്‍ക്കും ഒരേ പരിഗണനയാണ്. അല്ലാതെ ഞാന്‍ നായികയാണ്, അല്ലെങ്കില്‍ ഞാന്‍ മെയിന്‍ വില്ലന്‍ കഥാപാത്രമാണ്, അതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന വേണം തുടങ്ങിയ ഒരു വേര്‍തിരിവുകളുമില്ല. നായികയായതുകൊണ്ട് എ.സി റൂം തരുമോ എന്ന് ചോദിക്കരുത്. സന്തോഷ് പണ്ഡിറ്റും അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്,' എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

വെള്ളമടിയോ പുകവലിയോ ഒന്നും സെറ്റില്‍ പാടില്ല. താന്‍ ഇതൊന്നും ചെയ്യില്ല. തനിക്ക് ഇതിന്റെ മണം ബുദ്ധിമുട്ടാണ്. സെറ്റില്‍ ആരും അതുകൊണ്ട് അങ്ങനെ വരുന്നത് അംഗീകരിക്കാനും പറ്റില്ല. മാത്രമല്ല, രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ ആരും നില്‍ക്കാന്‍ പാടില്ല. അവനവന്റെ പണി കഴിഞ്ഞാല്‍ ഉടന്‍ പോവണം. ആണായാലും പെണ്ണായാലും അനാവശ്യമായി ആരും നില്‍ക്കരുത് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

More from Filmibeat

Read more about: santhosh pandit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X