പ്രമുഖ നായക നടൻ സ്വയം നിർമ്മിക്കുന്ന സിനിമകൾ മാത്രം വിജയിക്കുന്നു; അതിന് കാരണമുണ്ട്: സന്തോഷ് പണ്ഡിറ്റ്

മലയാള സിനിമകളുടെ പ്രൊഡക്ഷൻ ചെലവും ബോക്സ് ഓഫീസ് നേട്ടങ്ങളും മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ വിജയിച്ച സിനിമകളും വീണ സിനിമകളും ഏറെയാണ്. വലിയ ബഡ്ജറ്റിൽ വരുന്ന സിനിമകൾ പരാജയപ്പെടുന്നത് നിർമാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ടതുണ്ടെന്ന് നിർമാതാക്കൾ ആവശ്യപ്പെടുന്നു. കോടികൾ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ പല സിനിമകളും ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

പ്രമുഖ നടൻമാർ നിർമ്മിക്കുന്ന സിനിമകൾക്ക് നഷ്ടം വരുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വലിയ ബ്രഹ്മാണ്ഡ സിനിമകൾ വന്നാലും ആദ്യ ഷോ കഴിഞ്ഞ് അടുത്ത ഷോയ്ക്ക് പോലും ആളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം ഹിറ്റായ പടങ്ങളെല്ലാം നടൻമാർ നിർമ്മിച്ചതാണ്. നടൻമാർ നിർമ്മിച്ച സിനിമകൾ ഇവിടെ 90 ശതമാനവും വിജയിച്ചിട്ടുണ്ട്. ഒരു സിനിമയിലെ നായകൻ തന്നെ നിർമ്മിച്ച സിനിമകളാണത്.

Santhosh Pandit

ഈ പ്രമുഖ നടൻ വേറൊരു നിർമാതാവിന് വേണ്ടി സിനിമ ചെയ്തിട്ട് അത് ഹിറ്റായിട്ടുണ്ടോ. സ്വയം സിനിമ നിർമ്മിക്കുമ്പോൾ സ്ക്രിപ്റ്റൊക്കെ നന്നായി വായിക്കും. പൈസ ചെലവാകുന്ന കേസാണ്, നീയത് കട്ട് ചെയ്യ് എന്ന് പറയും. 50 ദിവസത്തെ ഷൂട്ടാണെങ്കിൽ 45 ദിവസത്തിനുള്ളിൽ തീർക്കും. ഇതേ നടൻ വേറൊരു നിർമാതാവിന്റെ സിനിമയ്ക്ക് പോയാൽ 50 ദിവസമെന്ന് പറഞ്ഞാൽ 100 ദിവസമാകും. 55-60 ദിവസമാക്കുന്നത് മനസിലാക്കാം.

100 ദിവസമാക്കുന്നത് ഒരു രീതിയിലും അം​ഗീകരിക്കാൻ പറ്റില്ല. പത്ത് കോടി ബഡ്ജറ്റെന്ന് പറഞ്ഞ് 30 കോടിയാകുന്നത് സംവിധായകന്റെ കുഴപ്പം തന്നെയാണ്. ഒരു നായകൻ നിർമ്മിക്കുന്ന സിനിമയിൽ ഇന്നേവരെ ഒരു നടൻ വൈകി വന്നിട്ടില്ല. കാരവാനിലിരുന്ന് കഞ്ചാവടിച്ചാലേ അഭിനയം വരൂയെന്ന് ഇന്നേ വരെ പറഞ്ഞിട്ടില്ല. മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോഴാണ് വലിയ ഡിമാന്റുകൾ വെക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് തുറന്നടിച്ചു.

Santhosh Pandit

പ്രമുഖ നടൻ നിർമ്മിക്കുന്ന സിനിമയ്ക്ക് ബഡ്ജറ്റ് കുറയുന്നതിനാൽ സിനിമ വീണ് പോയാലും വലിയ നഷ്ടം വരുന്നില്ല. താൻ 2012 ൽ ചെയ്ത കാര്യത്തിലേക്ക് ഇപ്പോൾ മലയാള സിനിമ എത്തുകയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മമ്മൂട്ടിയുൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ തുടരെ സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ സിനിമകൾ നിർമ്മിക്കവെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാമർശം.

അഭിനയിക്കുന്ന സിനിമ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് ജനശ്രദ്ധ നേടുന്നത്. ഇദ്ദേ​ഹത്തിന്റെ പല സിനിമകൾക്ക് നേരെയും വ്യാപക ട്രോളുകൾ വന്നിരുന്നു. എന്നാൽ തന്റെ ഇഷ്ടപ്രകാരമാണ് സിനിമയെടുക്കുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. യൂട്യൂബിൽ ലക്ഷക്കണക്കിന് പേരാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ കണ്ടത്. ഇദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് വലിയ വാദ പ്രതിവാദങ്ങൾ ഒരു കാലത്ത് വന്നിരുന്നു.

More from Filmibeat

Read more about: santhosh pandit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X