twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കം 300 കോടി നേടുമെന്ന് സന്തോഷ് പണ്ഡിറ്റ്! ബിഗ് ബജറ്റ് മാസ് മൂവി വലിയ നേട്ടമുണ്ടാക്കും

    |

    മലയാള സിനിമാലോകം വീണ്ടുമൊരു ചരിത്ര നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ നിര്‍മ്മിച്ചതില്‍ നിന്നും ഏറ്റവും ചെലവേറിയ ചിത്രമായി ഒരുക്കിയ മാമാങ്കം ഈ മാസം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 21 ന് റിലീസ് തീരുമാനിച്ചെങ്കിലും ആ ദിവസം തന്നെ എത്തുമോ എന്ന കാര്യത്തെ കുറിിച്ച് കൂടുതല്‍ വ്യക്തതയില്ല.

    മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം വമ്പന്‍താരനിര അണിനിരക്കുന്ന സിനിമ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു താരം തുറന്ന് സംസാരിച്ചത്.

    സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

    പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം! മക്കളേ... ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയിട്ടോ. മമ്മൂക്കയുടെ ബിഗ് ബജറ്റ് മാസ് മൂവി 'മാമാങ്കം' സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ 'പുലി മുരുകന്‍', 'ബാഹുബലി 2' , 'ലൂസിഫര്‍ ' വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം. ഈ സിനിമ മലയാളത്തിന്റെ 'ബാഹുബലി' എന്നാണ് കരുതുന്നത്.

    സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

    മേക്കിങ് ആന്‍ഡ് ടെക്‌നിക്കല്‍ ലെവലില്‍ 'ബാഹുബലി'യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് ഉണ്ണി മുകുന്ദന്‍ ജീ യും ഉണ്ടേ. അതും ഈ സിനിമയ്ക്ക് വലിയ നേട്ടമായേക്കും. കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി). ഇനിയും ഈ സിനിമയുടെ വമ്പന്‍ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക.

     സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

    മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ) വൻ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം 'മാമാങ്കം' സിനിമയും നേടും എന്നു കരുതാം. (വാല്‍ കഷ്ണം: മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.) (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം... പണ്ഡിറ്റ് ഡാ..).

    സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

    മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരിക്കുകയാണ്. ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ഓരോ ഫോട്ടോസും ട്രെയിലറും ടീസറുകളുമെല്ലാം ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ വലിയ തരംഗമുണ്ടാക്കിയിരുന്നു. സാമൂതിരിയെ വധിക്കാന്‍ പുറപ്പെടുന്ന ചാവേറുകളായിട്ടാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നത്.നവംബറില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ലേശം വൈകിയേക്കും എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.

    നാവ് മുറിക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി! വെളിപ്പെടുത്തലുമായി രാകേഷ് റോഷന്‍!നാവ് മുറിക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി! വെളിപ്പെടുത്തലുമായി രാകേഷ് റോഷന്‍!

     സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

    അമ്പത് കോടിയോളം മുതല്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നുമെത്തിയ പ്രാചി തെഹ്ലന്‍, കനിഹ, അനു സിത്താര എന്നിവരാണ് പ്രധാന നായികമാര്‍. മലയാളത്തിന് പുറമേ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള താരങ്ങളും മാമാങ്കത്തില്‍ അണിനിരക്കുന്നുണ്ട്.

     ആ വോയ്‌സ് ക്ലിപ്പിനെക്കുറിച്ച് അറിയില്ല! മാമാങ്കം റിലീസിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍! ആ വോയ്‌സ് ക്ലിപ്പിനെക്കുറിച്ച് അറിയില്ല! മാമാങ്കം റിലീസിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍!

    English summary
    Santhosh Pandit Talks About Mammootty's mamangam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X