»   » മമ്മൂട്ടി വിളിച്ചു, ഉരുക്ക് സതീശന്‍ നിര്‍ത്തിവെച്ച് പണ്ഡിറ്റ്ജി പറന്നെത്തി.. സോഷ്യല്‍ മീഡിയ ആഘോഷം!!!

മമ്മൂട്ടി വിളിച്ചു, ഉരുക്ക് സതീശന്‍ നിര്‍ത്തിവെച്ച് പണ്ഡിറ്റ്ജി പറന്നെത്തി.. സോഷ്യല്‍ മീഡിയ ആഘോഷം!!!

By: Desk
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചൂടന്‍ വാര്‍ത്തകളില്‍ ഒന്ന്. തന്റെ പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണം നിര്‍ത്തിവെച്ചാണ് പണ്ഡിറ്റ് മമ്മൂട്ടിച്ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതത്രെ. മമ്മൂട്ടിയെക്കൊണ്ട് അങ്ങനെ ഒരു ഉപകാരം കൂടി മലയാള സിനിമയ്ക്ക് ഉണ്ടായെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നുണ്ട്.

ഒരുതരത്തിലും അനുവദിക്കില്ലേ

എങ്ങനേലും ആള് കേറട്ടെ എന്ന് കരുതി പണ്ഡിറ്റിനെ വെച്ച് സിനിമയെടുത്തു അപ്പോഴതാ ആയിരം കോടിയുടെ പടം..

കേട്ടു കിളിയും പോയി

മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ പണ്ഡിറ്റ് ചിത്രീകരണം നിര്‍ത്തിയ പടമാണ് ഉരുക്ക് സതീശന്‍

മമ്മൂട്ടിയും മോഹന്‍ലാലും

തങ്ങളുടെ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടെ അഭിനയിപ്പിക്കുന്നത് ആരെയാണ് എന്ന് നോക്കൂ

പണ്ഡിറ്റിന്റെ കൗണ്ടര്‍

ബാപ്പയാ ദുബായില്‍ നിന്നും വന്നതാ കാണാന്‍ - എന്നിട്ട് ഗിഫ്‌റ്റൊന്നും കൊണ്ടുവന്നില്ലേ

ഏലൂരും പണ്ഡിറ്റും

ഈ കോമാളിത്തരം കാണിച്ച് നടക്കുന്ന നിന്നെ വല്ലവരും അഭിനയിക്കാന്‍ വിളിക്കുമോടാ

ലെ എലൂര്‍ ജോര്‍ജ്

ഏതെങ്കിലും നടന്റെ കൂടെ ആണെങ്കില്‍ പോട്ടെ എന്ന് വെക്കാമായിരുന്നു ഇതിപ്പോ മമ്മൂട്ടിയുടെ കൂടെ അല്ലേ

എത്ര സീനുണ്ട്

ഈ സിനിമയില്‍ എനിക്ക് എത്ര സീനുണ്ട് എങ്കില്‍ അത്രയും പാട്ടും ഡാന്‍സും കരുതിക്കോളൂ

അങ്ങനെ തന്നെ മതി

മെഗാസ്റ്റാര്‍ അഭിനയിക്കുമ്പോ മെഗാസ്റ്റാര്‍ എന്ന് തന്നെ എഴുതണം അതാണല്ലോ അതിന്‍രെ ഒരു ശരി

ഇക്കയെ അല്ല വിളിച്ചത്

മെഗാസ്റ്റാറേ വാ ഷോട്ട് റെഡിയായിട്ടുണ്ട്.. വിളിച്ചത് ഇക്കയെ ആണെന്ന് തെറ്റിദ്ധരിക്കല്ലേ

സൂപ്പര്‍സ്റ്റാര്‍ പണ്ഡിറ്റ്

കൃഷ്ണനും രാധയിലും കണ്ട പണ്ഡിറ്റ് അല്ല. ഇത് സൂപ്പര്‍സ്റ്റാര്‍ പണ്ഡിറ്റ്

ശരിക്കും ഹീറോ ആരാ

റോളൊക്കെ പണ്ഡിറ്റ്ജി ചെയ്യും പക്ഷേ എട്ട് പാട്ടും എട്ട് ഫൈറ്റും വേണം

ഇത്ര ആക്രാന്തം പാടില്ല

ഒരു പഞ്ച് ഡയലോഗ്, ഒരു ഫൈറ്റ് സീന്‍... മനുഷ്യനായാ ഇത്ര ആക്രാന്തം പാടില്ല അല്ല പിന്നെ

ആ പ്രമുഖനെയും ഞാന്‍

പണ്ഡിറ്റിനെ കൂടെ അഭിനിപ്പിക്കുന്നതില്‍ പ്രമുഖ ഫാന്‍സ് ട്രോളുന്നു എന്ന് കേട്ടപ്പോള്‍ മമ്മുക്ക

ഒരു ഡയലോഗ്

മമ്മുക്കയ്ക്ക് വേണ്ടി സന്തോഷ് പണ്ഡിറ്റ് എഴുതിയ ഒരു ഡയലോഗ് കണ്ടോ

സന്തോഷ് പണ്ഡിറ്റ്

അടുത്ത ചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിന്റെ കൂടെ അഭിനയിക്കുന്നു. രജനീകാന്തും അമിതാഭ് ബച്ചനും ഒന്നുമല്ല പിന്നെയോ

സൈഡില്‍ കൂടി നടക്കാന്‍ ഞാന്‍

പത്ത് ഡയലോഗുണ്ട് ഇതില്‍ എട്ടെണ്ണം എനിക്ക് രണ്ട് നിനക്ക്. എട്ട് പാട്ടുണ്ട്.

വലിയ പോസൊന്നും വേണ്ട

എല്ലാവരും സന്തോഷ് പണ്ഡിറ്റിന്റെ അടുത്താണ്. വലിയ പോസൊന്നും വേണ്ട

ഒന്നും പറഞ്ഞില്ല

സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിനെപ്പറ്റി മമ്മുക്ക ഇത് വരെ ഒന്നും പറഞ്ഞില്ല.. യേത്

അദ്ദേഹം മനുഷ്യനല്ലേ

ചിരിച്ചും പുച്ഛിച്ചും തള്ളേണ്ട കാര്യമെന്താ.. സന്തോഷ് പണ്ഡിറ്റും ഒരു മനുഷ്യനല്ലേ

ഓ എനിക്കുള്ളതല്ല അല്ലേ

മീനവിയല്‍ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച് ഞെട്ടുന്ന മമ്മുക്ക..

ഇതാണാ ഡ്രീം പ്രൊജക്ട്

മോഹന്‍ലാലിന്റെ ഡ്രീം പ്രൊജക്ട് എം ടിയുടെ രണ്ടാമൂഴം. അതേസമയത്ത് മമ്മൂട്ടിയുടെ പ്രൊജക്ട് കണ്ടോ

ഏലൂര്‍ ജോര്‍ജ്

മമ്മുക്കയുടെ അടുത്ത പടത്തില്‍ സന്തോഷ് പണ്ഡീറ്റിന് മുഴുനീള വേഷമാണ് എന്നറിഞ്ഞ ഏലൂര്‍ ജോര്‍ജ്ജ്

ആദ്യപടത്തില്‍ തന്നെ

ആദ്യ സിനിമയില്‍ തന്നെ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം തുല്യവേഷം ചെയ്യുന്നു എന്നൊക്കെയാണ് കേള്‍ക്കുന്നത്

ഇതാണ് കോമ്പിനേഷന്‍

ഹോ നോക്കിക്കേ ഇതാണ് കോമ്പിനേഷന്‍. മമ്മൂട്ടിയും പണ്ഡിറ്റും - ഇത് പൊളിക്കും

പണി പാളും

ആകാശത്ത് കൂടി പറക്കുന്ന പട്ടത്തെ ഏണി വെച്ച് പിടിക്കാന്‍ നോക്കല്ലേ പണി പാളും.

English summary
Santhosh Pandit to join with Mammootty movie, see how Social media react to it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam