മമ്മൂട്ടിക്ക് സര്‍പ്രൈസ് നല്‍കി സന്തോഷ് രാമന്‍! സുല്‍ഫത്തിനൊപ്പമുള്ള രേഖാചിത്രം കണ്ട താരം പറഞ്ഞത്?
കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികം. കൊച്ചുമകളായ മറിയത്തിന്റെ പിറന്നാളിന് പിന്നാലെയായാണ് കുടുംബത്തില്‍ പുതിയ ആഘോഷമെത്തിയത്. ലോക് ഡൗണായതിനാല്‍ സിനിമാതിരക്കുകളൊന്നുമില്ലാതെ കുടുംബസമേതം പുതിയ വീട്ടില്‍ കഴിയുകയാണ് മമ്മൂട്ടി. ദുല്‍ഖറും സുറുമിയുമൊക്കെ വീട്ടിലുണ്ട്. നിരവധി പേരായിരുന്നു മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകള്‍ വൈറലായി മാറിയത്.
അതിനിടയിലാണ് വേറിട്ട സമ്മാനവുമായി കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസാനറുമായ സന്തോഷ് രാമന്‍ എത്തിയത്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി മമ്മൂക്ക& ഇത്താത്ത, ഇതെന്റെ സമ്മാനമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഇരുവരും ഒരുമിച്ചുള്ള രേഖാചിത്രം പോസ്റ്റ് ചെയ്തത്. ഇച്ചാക്കയ്ക്കും ബാബിക്കും ആശംസ നേര്‍ന്നെത്തിയ മോഹന്‍ലാലും ഇതേ ഫോട്ടോയായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.

സന്തോഷിന്റെ ചിത്രം ഏറെ ഇഷ്ടപ്പെട്ട മമ്മൂക്ക അത് വാട്‌സാപ് ഡിപിയാക്കുകയായിരുന്നു. നിരവധി പേരാണ് സന്തോഷിനെ അഭിനന്ദിച്ച് എത്തിയത്. ചിത്രം വരച്ച് മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍രെ പ്രതികരണം എന്തായിരിക്കുമെന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞതും അദ്ദേഹം താങ്ക്‌സ് അയച്ചു. അതിന് ശേഷമാണ് സമാധാനമായത്. ഇതിന് പിന്നാലെയായി എന്റെ ഫേസ്ബുക്കില്‍ ഈ ചിത്രം പോസ്റ്റ് ചെയ്ത് ആശംസ നേരുകയായിരുന്നു. മമ്മൂക്ക അത് ഡിപി ആക്കുമെന്ന് വിചാരിച്ചിരുന്നില്ല. അത് കണ്ട് കുറേ പേര്‍ വിളിച്ചിരുന്നുവെന്നും സന്തോഷ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
മാലിക്കിന്റെ കാലസംവിധാനത്തിലായിരുന്നു സന്തോഷ് രാമന്‍. അതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷനില്‍ സജീവമാവാനുള്ള തയ്യാറെടുപ്പുകളുമുണ്ട്. അതിനിടയിലാണ് വരയും വായനുമായി വീട്ടില്‍ ലോക്കായത്. മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികത്തിന് ലാല്‍ സാറും സുചിത്ര ചേച്ചിയും ഒരുമിച്ചുള്ള ചിത്രം വരച്ചിരുന്നു. അത് അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. വൗ എന്ന് മെസ്സേജ് അയച്ചു. പ്രകൃതിയുടെ സാന്നിധ്യം കൂടി ഉള്‍പ്പെടുത്തിയാണ് താന്‍ മമ്മൂട്ടിയുടെ ചിത്രം വരച്ചതെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications