തന്റെ വിയര്‍പ്പ് വീണ് കൊണ്ടിരുന്നത് നടി തബുവിന്റെ ദേഹത്താണ്; ഇരുവര്‍ ചിത്രീകരണത്തെ കുറിച്ച് സന്തോഷ് ശിവന്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. നിരവധി ദേശീയ പുരസ്‌കാരങ്ങളടക്കം വാരിക്കൂട്ടിയ അതുല്യപ്രതിഭയാണ് താരം. സന്തോഷ് ശിവന്റെ ഫ്രെയിമുകളൊക്കെ ആരാധിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഏറ്റവും പുതിയതായി ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് സന്തോഷ് എത്തുന്നത്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് നിരവധി അഭിമുഖങ്ങളില്‍ സന്തോഷ് ശിവന്‍ പങ്കെടുത്തിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവര്‍ സിനിമയെ കുറിച്ചും അതിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചതിനെ പറ്റിയും താരം സംസാരിച്ചു.

 വര്‍ഷങ്ങളെത്ര കഴിഞ്ഞാലും തെന്നിന്ത്യന്‍ സിനിമാലോകം മറക്കാത്ത സിനിമാനുഭവമാണ് ഇരുവര്‍

വര്‍ഷങ്ങളെത്ര കഴിഞ്ഞാലും തെന്നിന്ത്യന്‍ സിനിമാലോകം മറക്കാത്ത സിനിമാനുഭവമാണ് ഇരുവര്‍. മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായി, തബു തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമാണിത്. തമിഴിലെ രഷ്ട്രീയ നേതാക്കളായിരുന്ന എംജി ആറിന്റെയും കരുണാനിധിയുടെയും രാഷ്ട്രീയ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

 ടോപ്പ് ആങ്കിളില്‍ നിന്നും ചിത്രീകരിക്കുന്ന സമയത്ത് തന്റെ വിയര്‍പ്പ് തബുവിന്റെ ദേഹത്ത് വീണു

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന രസകരമായ കാര്യത്തെ കുറിച്ചാണ് സന്തോഷിപ്പോള്‍ പറഞ്ഞത്. പ്രകാശ് രാജും തബുവും നിലത്ത് കിടന്ന് സംസാരിക്കുന്ന രംഗം ഇരുവരിലുണ്ട്. പാട്ട് രംഗത്തിലുള്ള ഈ സീന്‍ ചിത്രീകരിച്ചത് വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് കൊണ്ടാണ്. ടോപ്പ് ആങ്കിളില്‍ നിന്നും ചിത്രീകരിക്കുന്ന സമയത്ത് തന്റെ വിയര്‍പ്പ് തബുവിന്റെ ദേഹത്ത് വീണു. അതിനെ കുറിച്ച് തബു പറഞ്ഞ കാര്യങ്ങളൊക്കെയാണ് അഭിമുഖത്തിനിടെ സന്തോഷ് ശിവന്‍ പങ്കുവെച്ചത്.

അന്ന് ഇങ്ങനെയുള്ള ടെക്‌നിക്ക്‌നോളജിക്കല്‍ ഡവലപ്‌മെന്റുകളൊന്നും ഇല്ല

'അന്ന് ഇങ്ങനെയുള്ള ടെക്‌നിക്ക്‌നോളജിക്കല്‍ ഡവലപ്‌മെന്റുകളൊന്നും ഇല്ല. അരകല്ല് പോലൊരു സാധനത്തില്‍ ക്യാമറ വെച്ചിട്ടാണ് അന്ന് ഷൂട്ട് ചെയ്തത്. ആ സീന്‍ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടുണ്ടായി. ഞാന്‍ ആണെങ്കില്‍ അതിന്റെ മുകൡലിരുന്ന് വിയര്‍ത്ത് ഒലിക്കുകയാണ്. ആ വിയര്‍പ്പ് ഒക്കെ എന്റെ ദേഹത്താണ് വീഴുന്നതെന്ന് ഇടയ്ക്കിടെ തബു പറയും.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
അങ്ങനെ എടുക്കുമ്പോഴാണ് കുറച്ച് കൂടി ഇമ്പ്രോവൈസ് ചെയ്യാന്‍ സാധിക്കുക

അത് ചെറിയൊരു മുറി ആയിരുന്നു. അതിനകത്ത് ആളുകളും ലൈറ്റുമൊക്കെ വരുമ്പോള്‍ ബുദ്ധിമുട്ടാവും. ഇന്നത്തേത് പോലെ ഒന്നുമല്ലല്ലോ. ഇപ്പോഴാണെങ്കില്‍ അതൊക്കെ എളുപ്പമാണ്. ഇന്നത്തേത് പോലെയുള്ള സംവിധാനങ്ങളൊന്നും അന്ന് ഇല്ലാത്തതാണ് നല്ലതെന്ന് തോന്നുന്നു. കാരണം അങ്ങനെ എടുക്കുമ്പോഴാണ് കുറച്ച് കൂടി ഇമ്പ്രോവൈസ് ചെയ്യാന്‍ സാധിക്കുക' എന്നും സന്തോഷ് ശിവന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X