ആളുകള്‍ ഇപ്പോഴും ആ രംഗത്തെക്കുറിച്ച് ചോദിക്കാറുണ്ട്! ഇരുവറിനെക്കുറിച്ച് സന്തോഷ് ശിവന്‍

By Midhun Raj

ചായാഗ്രാഹകനായും സംവിധായകനായും ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് തിളങ്ങിയ ആളാണ് സന്തോഷ് ശിവന്‍. സിനിമകളില്‍ അദ്ദേഹം ചെയ്ത വര്‍ക്കുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സംവിധായകന്‍ എന്നതിലുപരി ചായാഗ്രാഹകനായിട്ടായിരുന്നു സന്തോഷ് ശിവന്‍ സിനിമാ രംഗത്ത് കൂടുതല്‍ തിളങ്ങിയിരുന്നത്. തെന്നിന്ത്യയിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം അദ്ദേഹം സിനിമകള്‍ ചെയ്തിരുന്നു.

സിനിമാരംഗത്തെ മികവിന് ദേശീയ,അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ മണിരത്‌നത്തിന്റെ അധിക സിനികളിലും ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത് സന്തോഷ് ശിവനായിരുന്നു. ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളായിരുന്നു സിനിമാ പ്രേമികള്‍ക്ക് ലഭിച്ചിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തില്‍ എറ്റവും സംതൃപ്തി നല്‍കിയ സിനിമയെക്കുറിച്ച് സന്തോഷ് ശിവന്‍ സംസാരിച്ചിരുന്നു.

ഇരുവര്‍

ഇരുവര്‍

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. മോഹന്‍ലാലും പ്രകാശ് രാജും മല്‍സരിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമാ പ്രേമികള്‍ ഇന്നും ഇഷ്ടപ്പെടുന്ന സിനിമകളില്‍ ഒന്നു കൂടിയാണ് ഇരുവര്‍. സന്തോഷ് ശിവന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തില്‍ ഐശ്വര്യ റായ്, തബു തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തിയിരുന്നു. സിനിമയും തമിഴ്‌നാട് രാഷ്ട്രീയവും പ്രമേയമാക്കി ഒരുക്കിയ സിനിമ തമിഴകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നു കൂടിയാണ്.

സന്തോഷ് ശിവന്‍ പറഞ്ഞത്

സന്തോഷ് ശിവന്‍ പറഞ്ഞത്

ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്ക് എറ്റവും സംതൃപ്തി നല്‍കിയത് ഇരുവര്‍ ആണെന്ന് സന്തോഷ് ശിവന്‍ പറയുന്നു. ക്രിയാത്മകമായ സംതൃപ്തി എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് . പ്രകാശ് രാജും തബുവും നിലത്ത് കിടക്കുന്ന ടോപ്പ് ആംഗിള്‍ ഷോട്ടുണ്ട് സിനിമയില്‍. ഒരുപാട് ടേക്കുകള്‍ക്ക് ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആളുകള്‍ ഇപ്പോഴും ആ ഷോട്ടിനെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. സന്തോഷ് ശിവന്‍ പറഞ്ഞു.

ചായാഗ്രാഹകന്‍ എന്ന നിലയില്‍

ചായാഗ്രാഹകന്‍ എന്ന നിലയില്‍

വ്യത്യസ്തമായ ആഖ്യാനവും ട്രീറ്റ്‌മെന്റും ആവശ്യമായ സിനിമയായിരുന്നു ഇരുവര്‍. ചായാഗ്രാഹകന്‍ എന്ന നിലയില്‍ മനോഹരമായ ഫ്രെയിം ഒരുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സന്തോഷ് ശിവന്‍ പറയുന്നു. 1990ലായിരുന്നു ഞാന്‍ മണിരത്‌നത്തിനൊപ്പം വര്‍ക്ക് ചെയ്ത് തുടങ്ങുന്നത്. ഇന്നും അദ്ദേഹം തന്റെ ഓരോ സിനിമയെയും ആദ്യത്തെ ചിത്രം എന്ന രീതിയിലാണ് കാണുന്നത്. എനിക്ക് വളരെ അത്ഭുതം തോന്നിയ ഒരു കാര്യമാണിത്.സന്തോഷ് ശിവന്‍ പറയുന്നു.

സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതികള്‍ മാത്രം

സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതികള്‍ മാത്രം

ഓരോ തവണ മണിരത്‌നത്തിനൊപ്പം ജോലി ചെയ്യുമ്പോഴും പുതിയ അനുഭമായിട്ടാണ് തോന്നാറുളളത്. അനാവശ്യമായി വിദേശരാജ്യങ്ങളില്‍ പോയി ഷൂട്ട് ചെയ്യുന്ന രീതി അദ്ദേഹത്തിനില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതികള്‍ മാത്രമേ അദ്ദേഹം സ്വീകരിക്കാറുളളു. സന്തോഷ് ശിവന് പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനം എന്ന ചത്രമായിരുന്നു സന്തോഷ് ശിവന്‍ മണിരത്‌നം കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

പുതിയ സിനിമ

പുതിയ സിനിമ

മലയാളത്തിലാണ് സന്തോഷ് ശിവന്റെതായി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ജു വാര്യരും കാളിദാസ് ജയറാമും ആണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നത്. ജാക്ക് ആന്‍ഡ് ജി്ല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് സന്തോഷ് ശിവന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഉറുമി എന്ന സിനിമയ്ക്ക് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X