ഫ്രെയ്മിൽ വീണ്ടും പ്രണവിന്റെ വിസ്കി, മോഹൻലാലിനെ കുറിച്ചുള്ള ആ രഹസ്യം പരസ്യമായി സന്തോഷ് ശിവൻ

മോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മോഹൻലാൽ. അഭിനയം മാത്രമല്ല ഗാനലാപനം, നിർമ്മാണം എന്നിങ്ങനെ സിനിമയിലെ സകല മേഖലകളിലും അദ്ദേഹം തന്റെ ചുവട് ഉറപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ എന്നാണ് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത്. വില്ലൻ, നടൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം സിനിമയിലെ അടുത്ത ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ്. ബറോസ് എന്ന ചിത്രത്തിലൂടെ ലാൽ സംവിധായകന്റെ കുപ്പായമാണിയുകയാണ്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് കൊറോണ വൈറസ് വ്യാപനവും തുടർന്ന് രാജ്യങ്ങൾ ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയതും.

അഭിനയത്തിനോടും സംഗീതത്തിനോടുമുള്ള മോഹൻലാലിന്റെ താൽപര്യത്തെ കുറിച്ച് നമ്മൾ മലയാളി പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഇപ്പോഴിത മോഹൻലാലിന്റെ മറ്റൊരു താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. സഹപ്രവർത്തകർ അധികം ആരും പറഞ്ഞു കേൾക്കാത്ത മോഹൻലാലിന്റെ ഫോട്ടേഗ്രാഫിയിലുള്ള കമ്പത്തെ കുറിച്ചാണ് സന്തോഷ് ശിവൻ പറയുന്നത്

   മോഹൻലാലിന്റെ ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫറായി നിരവധി ചിത്രങ്ങളിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിനുളളിലെ ഫേട്ടോഗ്രാഫിയിലെ കമ്പത്തെ കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. മോഹൻലാലിന്റെ പാചകത്തെ കുറിച്ചുള്ള താൽപര്യത്തെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ് . സഹപ്രവർത്തകർ ഉൾപ്പെടെ അദ്ദേഹത്തെ പാചകത്തെ പുകഴ്ത്തി പല അവസരങ്ങളിലും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നൽ ഇതാദ്യാമായിട്ടാണ് ലാലേട്ടന്റെ ഫോട്ടോഗ്രാഫിയിലെ താൽപര്യം പുറം ലോകത്തെത്തുന്നത്.

 സന്തോഷ് ശിവന്റ ട്വീറ്റ്

സന്തോഷ് ശിവനാണ് ആ രഹസ്യം പരസ്യമാക്കിയത്. മോഹൻലാൽ എടുത്ത ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു ആ രഹസ്യം പരസ്യമാക്കിയത്. നമ്മുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ അതീവ തല്‍പരനായ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. അദ്ദേഹത്തിന്‍റെ ഫ്രെയ്‍മിൽ വിസ്കി, പ്രണവ് മോഹൻലാലിന്റെ വളർത്തു നായ... എന്ന് കുറിച്ച് കൊണ്ടാണ് ലാലേട്ടൻ പകർത്തിയ ചിത്രം സന്തോഷ് ശിവൻ പങ്കുവെച്ചത്. മോഹൻലാലിന്റെ ചെന്നൈയിലെ കടൽ തീരത്തിനടുത്തുളള്ള വലതിയിൽ നിന്നുള്ള ചിത്രമാണിത്. പ്രണവിന്റെ വളർത്തു നായ വെളളത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പ്രതിമയുടെ സമീപം ഇരിക്കുന്നതിന്റെ ചിത്രമാണിത്. ലാലേട്ടന്റെ അതിമനോഹരമായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

അനൂപ്  മേനോൻ

കഴിഞ്ഞ ദിവസം മോഹൻലാൽ പകർത്തിയ മറ്റൊരു ചിത്രവുമായി നടൻ അനൂപ് മേനോൻ രംഗത്തെത്തിയിരുന്നു. ലാലേട്ടന്റെ സ്ഥിരം മോഡലായ പ്രണവിന്റ വളർത്ത് നായ വിസ്കി തന്നെയായിരുന്നു മോഡൽ. കടൽ തീരത്തേയ്ക്ക് നേക്കി നിൽക്കുന്ന പ്രണവിനൊപ്പം നിൽക്കുന്ന വിസ്കിയായിരുന്നു ചിത്രത്തിൽ. പ്രണവിന്റെ കാലുകൾ മാത്രമായിരുന്നു ചിത്രത്തിൽ. എന്നാൽ വിസ്കി ഫ്രെയിമിൽ തിളങ്ങി നിൽക്കുകയാണ്. കുറച്ച് സമയം മുൻപ് ചെന്നൈയിലെ വസതിയിൽ നിന്ന് ലാലേട്ടൻ പകർത്തിയ ചിത്രമാണിത്. കടലിലേയ്ക്ക് നോക്കി നിൽക്കുന്ന അപ്പുവും അവരുടെ പ്രിയപ്പട്ട വിസ്കിയുമാണ് ചിത്രത്തിൽ. ലോക്ക് ഡൗണിലെ അദ്ദേഹത്തിന്റെ കലാവൈദഗ്ധ്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഇതാണ് മോഹന്‍ലാല്‍, ദ ഫോട്ടോഗ്രാഫറെന്ന കുറിപ്പോടെയാണ് അനൂപ് മേനോന്‍ ചിത്രം പങ്കുവെച്ചത്.

  ലോക്ക്  ഡൗൺ സ്പെഷ്യൽ

മോഹൻലാൽ ഭര്യ സുചിത്രയ്ക്കും മകൻ പ്രണവിനോടൊപ്പം ചെന്നൈയിലെ വീട്ടിലാണുളളത്. ചെന്നൈയിലെ വസതിയിൽ നിന്ന് കുടുംബത്തോടൊപ്പം ഐക്യദീപം കത്തിക്കുന്നതിന്റെ ചിത്ര പങ്കുവെച്ചിരുന്നു. മകൾ വിസ്മയ വിദേശത്താണെന്നുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഷൂട്ടിന് ശേഷം ചെന്നൈയിൽ നിന്ന് കൊച്ചിയിലേയ്ക്ക് മടങ്ങാൻ ഇരിക്കവെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് നാട്ടിൽ എത്താൻ കഴിയാതെയാവുകയായിരുന്നു. ചൈന്നൈയിലെ ബീച്ചിന്റെ തീരത്താണ് താരത്തിന്റെ വസതി. ആളും ആരവങ്ങളുമില്ലാത്ത കടല്‍ത്തീരത്തൂടെ നടക്കുക ലേക്ക് ഡൗണിൽ താരത്തിന്റെ പ്രധാന വിനോദമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X