മഞ്ജു വാര്യരാണ് ശരിക്കും ലേഡി മമ്മൂട്ടി! വര്‍ഷങ്ങള്‍ക്ക് ശേഷവും മഞ്ജുവിന് ഒരു മാറ്റവുമില്ല! കാണൂ..
ഫേസ്ബുക്കില്‍ തരംഗമായി കൊണ്ടിരിക്കുന്ന ടെന്‍ ഇയര്‍ ചലഞ്ചില്‍ സിനിമാ താരങ്ങളും സജീവമായി കൊണ്ടിരിക്കുകയാണ്. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, ഭാവന, ശ്രിന്ദ, അഹാന കൃഷ്ണന്‍, പേളി മാണി, ആര്യ തുടങ്ങി മലയാളത്തിലെ ഒത്തിരി യുവതാരങ്ങളാണ് പത്ത് വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.

ഈ ചലഞ്ചില്‍ സംവിധായകന്‍ സന്തോഷ് ശിവനും പങ്കാളിയായിരിക്കുകയാണ്. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പത്ത് വര്‍ഷം മുന്‍പുള്ള അപൂര്‍വ്വ ചിത്രമാണ് അദ്ദേഹം സാമൂഹ്യ മാധ്യമത്തിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 1998 ല്‍ മലയാളി മങ്കയായി ചമഞ്ഞൊരുങ്ങിയ മഞ്ജുവിന്റെ ചിത്രവും 2019 ല്‍ സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്ലിലെ ലുക്കുമാണ് സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇരു ചിത്രങ്ങളിലും മഞ്ജു വാര്യര്‍ അതീവ സുന്ദരിയാണെന്നുള്ളതാണ് ശ്രദ്ധേയം. ഒന്ന് വിവാഹത്തിന് മുന്‍പുണ്ടായിരുന്ന മഞ്ജു വാര്യരുടെ സൗന്ദര്യത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഈ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ജാക്ക് ആന്‍ഡ് ജില്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും ചിത്രത്തില്‍ പഴയ മഞ്ജുവിനെ കാണാന്‍ സാധിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications











