ഷൂട്ടിംഗിനിടെ നായകനായ മോഹന്‍ലാല്‍ വെള്ളത്തില്‍ ചാടി! ഒപ്പം ക്യാമറയുമായി അണിയറ പ്രവര്‍ത്തകരും! കാണൂ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു കാലാപാനി. പ്രിയദര്‍ശന്‍ കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയായി കാലാപാനി മുന്നില്‍ തന്നെയാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു കാലാപാനിയുടെ ഷൂട്ടിംഗ്.

santhosh-sivan

ബ്രീട്ടിഷ് ഭരണകാലത്ത് തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയായിരുന്നു കാലാപാനിയുടെ പ്രമേയം. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ കൗതുകരമായ ഒരു ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.

View this post on Instagram

"kaalapani" shoot pics😊 #santoshsivan #shootdiaries

A post shared by Santosh Sivan ASC.ISC (@santoshsivanasc_isc) on

നായകനായ മോഹന്‍ലാലിനൊപ്പം ക്യാമറ സംഘവും സന്തോഷ് ശിവനടക്കം വെള്ളത്തില്‍ നിന്നും ചിത്രീകരിക്കുന്ന ഫോട്ടോയായിരുന്നു പുറത്ത് വന്നത്. കാലാപാനിയിലെ ഛായാഗ്രഹണത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സന്തോഷ് ശിവന് ലഭിച്ചിരുന്നു. മികച്ച സെപ്ഷ്യല്‍ എഫക്റ്റ്‌സിന് എസ്ടി വെങ്കി ദേശീയതലത്തിലും ആദരിക്കപ്പെട്ടിരുന്നു. പുറത്ത് വന്ന ഉടനെ ഈ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X