ദുൽഖർ- അനൂപ് സത്യൻ ചിത്രത്തിലെ കുഞ്ഞ് സർപ്രൈസ്! വീഡിയോ പുറത്ത് വിട്ട് സംവിധായകൻ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമായ വരനെ ആവശ്യമുണ്ട്.ദുൽഖർ, കല്യാണി പ്രിയദർശൻ, അനൂപ് സത്യൻ, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിൽ പ്രധനാ വേഷത്തിലെത്തുന്നത്. രണ്ട് തലമുറയിലെ താരങ്ങൾ ഒരുമിക്കുന്ന ചിത്രത്തിൽ മറ്റൊരു കുട്ടിത്താരം കൂടി എത്തുന്നത്.

പ്രശസ്ത ഛായഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സർവജിത്ത് ശിവനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് .സംവിധായകൻ അനൂപ് സത്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.സര്‍വജിത്തിന്റെ കുട്ടിക്കാലത്തുള്ള വിഡിയോ ആണ് അനൂപ് പങ്കുവച്ചിരിക്കുന്നത്. അച്ഛനേയും അമ്മയേയും ഫ്ലൈറ്റിൽ കയറ്റി താൻ വിമാനം പറത്താമെന്നാണ് വീഡിയോയിൽ പറയുന്നുണ്ട്. സന്തോഷ് ശിവനാണ് വീഡിയോ പകർത്തിയിരിക്കുന്നത്.എന്നാൽ പതിനെട്ട് തികയാതെ നീ എങ്ങനെയാണ് ഫ്ലൈറ്റ് പറത്തുന്നതെന്ന് സന്തോഷ് ശിവൻ ചോദിക്കുന്നതും വിഡിയോയിൽ പറയുന്നുണ്ട്.
അപ്പുവിന്റെ അമ്മ തന്നെയാണ് ഈ വീഡിയോ തനിയ്ക്ക് പങ്കുവെച്ചിരിക്കുന്നതെന്നും അനൂപ് സത്യൻ പറയുന്നുണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒരുമിച്ച് എത്തുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. കൂടാതെ തെന്നിന്ത്യൻ സൂപ്പർ നായിക കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.


Click it and Unblock the Notifications