മോഹന്‍ലാല്‍, രജനികാന്ത്, ഷാരുഖ് ഖാന്‍ ഇന്ത്യന്‍ സിനിമയിലെ 5 നായകന്മാര്‍! സന്തോഷ് ശിവന്‍ പറയുന്നു
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരില്‍ പ്രമുഖനാണ് സന്തോഷ് ശിവന്‍. മലയാള സിനിമ മുതല്‍ ബോളിവുഡില്‍ വരെ സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിച്ച ഒത്തിരി ചിത്രങ്ങളുണ്ട്. അന്നും ഇന്നും സന്തോഷ് ശിവന്റെ ഫ്രെയിമുകള്‍ക്ക് വലിയ സ്വീകാര്യതയിരുന്നു ലഭിച്ചത്. ഓരോ സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷം മറ്റ് സിനിമകളിലേക്ക് പോയി കൊണ്ടിരിക്കുകയാണ് താരമിപ്പോള്‍.
ഛായാഗ്രാഹകനായിട്ടാണ് തുടക്കമെങ്കിലും പിന്നീട് സംവിധായകന്‍, നടന്‍, നിര്‍മാതാവ് എങ്ങനെ സിനിമയിലെ ഒട്ടുമിക്ക മേഖലഖകളിലും കഴിവ് തെളിയിച്ചു. ഇക്കാലയളവില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികവുറ്റ നായകന്മാര്‍ ആരെക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് ശിവനിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

അമിതാഭ് ബച്ചന്‍, രജനികാന്ത്, മോഹന്‍ലാല്‍, ഷാരുഖ് ഖാന്‍, മഹേഷ് ബാബു. എന്നിവരാണ് തന്റെ കൂടെ വര്‍ക്ക് ചെയ്തവരില്‍ ഓരോ ഭാഷയിലെയും ഏറ്റവും മികച്ച നായകന്മാരായി തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് രജനികാന്തിപ്പോള്‍.
മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം പത്ത് തവണ സന്തോഷ് ശിവന് ലഭിച്ചിട്ടുണ്ട്. നാല് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മൂന്ന് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമടക്കം ഒത്തിരി അംഗീകാരങ്ങള്‍ സന്തോഷ് ശിവനെ തേടി എത്തിയിട്ടുണ്ട്. മലയാളത്തില്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയാണ് സന്തോഷ് ശിവന്റേതായി വരാനിരിക്കുകയാണ്.


Click it and Unblock the Notifications











