അവസാനം കണക്കുമായി വരുമ്പോൾ ഒന്നും കാണില്ല, ആന്റണി പെരുമ്പാവൂർ വന്ന ശേഷമുള്ള മാറ്റം: സന്തോഷ് ടി കുരുവിള
മോഹൻലാലിന്റെ കരിയറിൽ ആന്റണി പെരുമ്പാവൂറിന്റെ വരവിന് ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങൾ വരാറുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ സ്വാധീനം മോഹൻലാലിലേക്ക് മികച്ച സിനിമകൾ എത്തുന്നതിന് തടസമാകുന്നു എന്നാണ് ചിലരുടെ വാദം. എന്നാൽ മോഹൻലാലിന് ആന്റണി പെരുമ്പാവൂർ സംരക്ഷണ വലയമാണ്. ഇതേക്കുറിച്ച് നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നീരാളി സിനിമയുടെ ഷൂട്ടിന് ലാലേട്ടന്റെ കൂടെ ആകെ രണ്ട് സ്റ്റാഫേ ഉള്ളൂ. ഞാനുണ്ട്. ബാക്കി ആരുമില്ല. ബോബെയിലാണ്. അന്ന് ഞാനും അദ്ദേഹവും മാത്രമേയുള്ളൂ. ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കും. അങ്ങനെ സംസാരിക്കുമ്പോൾ പുള്ളിയുടെ വായിൽ നിന്ന് തന്നെ വന്നിട്ടുണ്ട്. വലിയ ഹിറ്റ് പടങ്ങളൊക്കെ ഇറങ്ങിയിട്ടുണ്ട്. പക്ഷെ അവസാനം കണക്കുമായി വരുമ്പോൾ ഒന്നും കാണില്ല. നഷ്ടമായിരിക്കും. പുള്ളിയുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കും. ലാലേട്ടൻ ഒരു കലാകാരനാണ്.

ഒരു കലാകാരന് ഒരു കാരണവശാലും കച്ചവടക്കാരനായി മാറാൻ പറ്റില്ല. ആന്റണി പെരുമ്പാവൂർ വന്ന ശേഷമായിരിക്കണം സാമ്പത്തിക അച്ചടക്കം ഉണ്ടായത്. ബിജു മേനോൻ പ്രൊമോഷന് വന്നില്ലെന്ന വിവാദത്തെക്കുറിച്ചും സന്തോഷ് ടി കുരുവിള സംസാരിച്ചു. ബി ഉണ്ണികൃഷ്ണന്റെ പത്രസമ്മേളനം എനിക്കിഷ്ടപ്പെട്ടു. ഭയക്കാതെ കാര്യങ്ങൾ പറഞ്ഞു. പക്ഷെ ബിജു മേനോൻ എന്ന നടനിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ അതേ പ്രതീക്ഷിക്കാവൂ. ആർക്കറിയാം എന്ന സിനിമ ചെയ്തപ്പോൾ എനിക്കൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.
കറക്ട് സമയത്ത് വരുമായിരുന്നു. ഒന്നോ രണ്ടോ മൂന്നോ ഇന്റർവ്യൂകൾ തന്നു. അതിൽ കൂടുതൽ നമ്മൾ അദ്ദേഹത്തോട് ഡിമാന്റ് ചെയ്തില്ല. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഇത്രയേ കിട്ടൂ എന്ന ചിന്ത ആ പ്രൊഡ്യൂസർക്ക് വേണം. ബിജു മേനോൻ എന്നല്ല, എല്ലാവരുടെയും കാര്യമാണ്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങി രണ്ടോ മൂന്നോ പേരൊഴിച്ച് ബാക്കിയുള്ളവർ എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവരിൽ ആരിൽ നിന്നും ഒരു കാര്യത്തിലും ബുദ്ധിമുട്ടുണ്ടായിട്ടില്ല.


Click it and Unblock the Notifications











