എന്റെ വിവാഹം മുടക്കാനുള്ള ശ്രമം, പേര് മോശമാക്കി, ഇത്തരക്കാരനാണോ എന്ന് ചോദിക്കുന്നു: സന്തോഷ് വർക്കിയും അലിനും

സന്തോഷ് വർക്കി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ലൈം​ഗികാതിക്രമക്കേസ് വന്നത് അടുത്തിടെ വാർത്തയായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറാണ് പരാതി ഉന്നയിച്ചത്. സംഭവത്തിൽ ചിറ്റൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, ബ്രെെറ്റ്, അഭിലാഷ് അട്ടായം, ഹ്രസ്വ ചിത്ര സംവിധായകൻ വിനീത് എന്നിവർക്കെതിരെയാണ് കേസ് വന്നത്. ഇപ്പോഴിതാ ആരോപണം നിഷേധിച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് ആറ് പേരും.

വ്യാജ കേസാണിതെന്നും പരാതി ഉന്നയിച്ച വ്യക്തിയെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും ഇവർ പറയുന്നു. ആറ് പേരും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ട് തങ്ങളുടെ വാദം വിശദീകരിച്ചത്. ഇപ്പോൾ ലഭിക്കുന്ന പ്രശസ്തിയിൽ അസൂയ തോന്നിയ ചിലർ നടത്തിയ ​ഗൂഡാലോചനയാണിതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.

Aarattannan  Alin Jose Perera

തനിക്കുണ്ടായ മാനഹാനിയെക്കുറിച്ച് സന്തോഷ് വർക്കി സംസാരിച്ചു. പരാതി ഉന്നയിച്ചയാളെ കണ്ടിട്ടില്ല. ബ്ലഡി നൈറ്റ് എന്ന സിനിമയിൽ രണ്ട് സീനിൽ അഭിനയിക്കാൻ പോയതാണ്. ഫോട്ടോ വെച്ചാണ് ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത്. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചേനെ. വ്യാജ പരാതിയാണെന്ന് തെളിഞ്ഞാൽ ഇവരെ ശിക്ഷിക്കണം. അല്ലെങ്കിൽ ഒരാളുടെ പേരാണ് നഷ്ടപ്പെടുന്നത്. മാനനഷ്ടത്തിന് കേസ് കൊടുത്താലും എന്റെ പേര് മോശമായി. പീഡന വീരൻ എന്ന രീതിയിലാണ് അറിയപ്പെടുന്നത്.

ഇതൊരിക്കലും അനുവദിച്ച് കൊടുക്കാൻ പറ്റില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു. തനിക്കെതിരെ വന്ന ആരോപണത്തെക്കുറിച്ച് അലിൻ ജോസ് പെരേരയും സംസാരിച്ചു. പരാതി ഉന്നയിച്ച വ്യക്തിയെ ഞങ്ങൾ കണ്ടി‌ട്ടില്ല. ഒരു റീൽ പോലും ഒരുമിച്ച് ചെയ്തിട്ടില്ല. ഈ വിഷയത്തിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. നാട്ടുകാർ മോശം കണ്ണിലൂ‌ടെ നോക്കാൻ തുടങ്ങി. പതിനായിരക്കണക്കിന് സ്ത്രീ ആരാധികമാർ എനിക്കുണ്ട്. അവർ പോലും താങ്കൾ ഇത്തരക്കാരനാണോ എന്ന് ചോദിക്കുന്നു.

മീഡിയ മേഖലയിലുള്ള ഒരു സ്ത്രീക്കും തന്നെക്കുറിച്ച് പരാതിയില്ല. താൻ അത്തരം കാര്യങ്ങൾ ചെയ്യുന്ന ആളല്ലെന്ന് അലിൻ ജോസ് പെരെര പറഞ്ഞു. അടുത്ത വർഷം തനിക്ക് വിവാഹമുണ്ടാകും. അത് മുടക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്നും അലിൻ ജോസ് പറയുന്നു. മാന്യമായി സിനിമ ചെയ്യുന്നവരാണ് തങ്ങളെന്നും അലിൻ ജോസ് പെരേര വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് സന്തോഷ് വർക്കി, അലിൻ ജോസ് പെരേര തുടങ്ങിയവർ ശ്രദ്ധ നേടിയത്.

തിയറ്ററിന് മുന്നിൽ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞും സിനിമാ താരങ്ങളെക്കുറിച്ച് സംസാരിച്ചുമാണ് ഇവർ ജനശ്രദ്ധ നേടിയത്. പലപ്പോഴും വിവാദങ്ങളിലും ഇവർ അകപ്പെട്ടിട്ടുണ്ട്. സന്തോഷ് വർക്കി തന്നെ ഏറെക്കാലം ശല്യം ചെയ്തതിനെക്കുറിച്ച് നടി നിത്യ മേനോൻ സംസാരിച്ചിരുന്നു. അന്ന് സന്തോഷ് വർക്കിക്കെതിരെ വ്യാപക വിമർശനം വന്നു. കഴിഞ്ഞ ദിവസം നടി ഐശ്വര്യ ലക്ഷ്മി സന്തോഷ് വർക്കിക്ക് കെ കൊടുക്കാതിരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X