ശരിക്കും ഞാന്‍ ഇങ്ങനെ ആവേണ്ട ആളല്ല, വീട്ടില്‍ സൈന്റിസ്റ്റ് വരെയുണ്ട്! കുടുംബത്തിലെ ആളുകളെ പറ്റി സന്തോഷ് വർക്കി

മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമ റിലീസ് ആയതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി. സിനിമയെക്കുറിച്ചുള്ള സന്തോഷിന്റെ റിവ്യൂ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ മറ്റു സിനിമകളെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്തി.

ഇതിനിടെ ചില നടിമാരെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തെ കുറിച്ചും സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവും നേരിടേണ്ടതായി വന്നു. എന്നാല്‍ മാധ്യമങ്ങള്‍ കാരണം ആളുകളുടെ മനസ്സില്‍ തനിക്ക് ഒരു കോമാളി ഇമേജ് ആണ് വന്നതെന്ന് പറയുകയാണ് സന്തോഷ്. താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണെന്നും തന്റെ കുടുംബം എങ്ങനെയാണെന്നുമാണ് മൈഫിന്‍ ടിവി ബിസിനസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സന്തോഷ് വര്‍ക്കി പറയുന്നത്.

santhosh-varkey

മലയാളികളുടെ ഇടയില്‍ ഞാന്‍ ആറാട്ട് അണ്ണന്‍ ആണ്. ശരിക്കുമുള്ള എന്റെ പേര് സന്തോഷ് മാത്യു വര്‍ക്കി എന്നാണ്. പൊതുവെ ആളുകളുടെ ഇടയില്‍ എനിക്ക് ഒരു കോമാളി ഇമേജ് ആണ് ഉള്ളത്. അത് ചില മീഡിയക്കാര്‍ അവരുടെ സെല്‍ഫിഷ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതാണ്. എന്റെ ബാക്ഗ്രൗണ്ട് പലര്‍ക്കും അറിയില്ല. ബേസിക്കലി ഞാന്‍ ഒരു എഞ്ചിനീയര്‍ ആണ്. ഇലക്ട്രോ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ ആണ്. അത് കഴിഞ്ഞു ഞാന്‍ ഫിലോസഫിയിലേക്ക് തിരിഞ്ഞു.

ബിക്കോസ് എന്റെ ഇന്റെറെസ്റ്റ് ഫിലോസഫി ആയിരുന്നു. ഫിലോസഫിയില്‍ ഞാന്‍ മാസ്റ്റേഴ്‌സ് എടുത്തിരുന്നു. ചെറുപ്പത്തില്‍ കണക്ക് പഠിക്കാന്‍ മിടുക്കനായിരുന്നു. പത്താം ക്ലാസില്‍ രണ്ട് മണിക്കൂറുള്ള കണക്ക് പരീക്ഷ അരമണിക്കൂര്‍ കൊണ്ട് തീര്‍ക്കുമായിരുന്നു. വീട്ടുകാരുടെ പ്രഷര്‍ കൊണ്ടാണ് വേറൊരു മേഖലയിലേക്ക് പോയത്. അതല്ലായിരുന്നെങ്കില്‍ ഐഐടി യിലേക്ക് ഒക്കെ പോവുമായിരുന്നു.

അത് കഴിഞ്ഞു മൂന്ന് ഓള്‍ ഇന്ത്യ എല്‍സ് കിട്ടിയിരുന്നു. നെറ്റ്, ജി ആര്‍ എഫ്, ഗേറ്റ്. ജി ആര്‍ എഫ് സ്‌കോളര്‍ഷിപ്പ് ആണ്, നെറ്റ് അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ആകാന്‍ വേണ്ടിയാണ്. ആ സമയത്താണ് എന്റെ ഫാദര്‍ മരണപ്പെടുന്നത്. ഇപ്പോള്‍ അമ്മയെ നോക്കാന്‍ വേണ്ടിയാണ് ഞാന്‍ എറണാകുളത്ത് വന്ന് നില്‍ക്കുന്നത്. ഇതിന്റെ ഇടയ്ക്കാണ് ഞാന്‍ ഒന്ന് വൈറല്‍ ആയത്. അത് ഒട്ടും പ്ലാന്‍ഡ് അല്ലായിരുന്നു.

santhosh-varkey

പിന്നെ എന്റെ ഫാമിലിയെ കുറിച്ച് പറയാന്‍ ആണെങ്കില്‍ എന്റെ ഫാമിലി ഒരു അക്കാദമിക് ഫാമിലി ആണ്. ഫാദര്‍ എഞ്ചിനീയര്‍ ആയിരുന്നു. ഹി വാസ് എ വെരി ഗ്രേറ്റ് പേഴ്‌സണ്‍. ഞാന്‍ പുള്ളിയുടെ മുന്നില്‍ ഒന്നുമല്ല. പുള്ളി ഒരുപാട് പേര്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുത്ത ഒരാള്‍ ആയിരുന്നു. എന്റെ മദര്‍ പോസ്റ്റ് ഗ്രാജുവേറ്റഡ് ആണ് സൈക്കോളജിയില്‍. എനിക്ക് രണ്ടു സിസ്റ്റേഴ്‌സ്.ആണുള്ളത്. മൂത്ത സിസ്റ്റര്‍ യു എസ്സില്‍ ഡോക്ടര്‍ ആണ്.

പുള്ളിക്കാരിയുടെ ഹസ്ബന്‍ഡ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ സൈന്റിസ്റ്റ് ആണ്. മോള്‍ മെഡിസിന് പഠിക്കുന്നു. എന്റെ രണ്ടാമത്തെ സിസ്റ്റര്‍ ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്യുന്നു. മൈക്രോസോഫ്റ്റില്‍. ഹസ്ബന്‍ഡ് ഒരു എം എന്‍ സി കമ്പനിയിലെ വൈസ് പ്രസിഡന്റ് ആണ്. അവരുടെ മകന്‍ ഡല്‍ഹി ഐ ഐ ടി യില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നു. ഞാന്‍ മാത്രമാണ് മൂവീസ് കാണുന്നത്. ബാക്കി എല്ലാവരും അക്കാദമിക് ഓറിയെന്റഡ് ആണെന്ന് സന്തോഷ് പറയുന്നു.

എന്‍ജിനീയറിങ് കഴിഞ്ഞശേഷം ഞാനൊരു സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയിരുന്നു. ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പ് കമ്പനി ആയിരുന്നു അത്. ഏകദേശം ഒരു 10 ബുക്ക് ഞാന്‍ എഴുതി പബ്ലിഷ് ചെയ്തിട്ടുണ്ട്. ഫിലോസഫി ഓഫ് സയന്‍സില്‍ ഞാന്‍ ബിഎഡ് ചെയ്യുന്നുണ്ട്. അതിന് എനിക്ക് ബോംബെയില്‍ അഡ്മിഷന്‍ കിട്ടിയിരുന്നു. ആ സമയത്താണ് ഫാദറിന്റെ വേര്‍പാട് ഉണ്ടാവുന്നത്. അല്ലെങ്കില്‍ ഞാന്‍ ഐഐടി വഴി പോകേണ്ടത് ആണ്. മാതാപിതാക്കളോടുള്ള കമ്മിറ്റിമെന്റ് ആണ് എന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയത് എന്ന് സന്തോഷ് പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X