ഒരാൾ യുഎസിൽ, രണ്ട് സഹോദരിമാരുടെയും തനിനിറം പിന്നീട് മനസിലായി; കുടുംബത്തെക്കുറിച്ച് സന്തോഷ് വർക്കി
ആറാട്ടണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. നിരവധി തവണ സന്തോഷ് വർക്കിക്ക് നേരെ ട്രോളുകൾ വന്നിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുള്ളയാളാണിതെന്ന് വരെ ആക്ഷേപം വന്നു. പൊതുസമൂഹത്തിന് മുന്നിൽ തനിക്ക് കോമാളിയെന്ന ഇമേജുള്ളതിൽ സന്തോഷ് വർക്കിയും നിരാശനാണ്. താൻ വിദ്യഭ്യാസമുള്ളയാളാണെന്ന് മീഡിയകൾക്ക് മുന്നിൽ ഇയാൾ ആവർത്തിക്കാറുണ്ട്. സിനിമാ താരങ്ങളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്ന വ്യക്തിയെന്ന വിമർശനവും സന്തോഷ് വർക്കിക്ക് നേരെയുണ്ട്. നിത്യ മേനോൻ ഒരിക്കൽ ഇയാൾക്കെതിരെ ഉന്നയിച്ച ആരോപണം ഏറെ ചർച്ചയാതാണ്.
ട്രോൾ മെറ്റീരിയലായി സോഷ്യൽ മീഡിയയിൽ മാറുന്നതിൽ സന്തോഷ് വർക്കിക്ക് അതൃപ്തിയുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സന്തോഷ് വർക്കി. താനുൾപ്പെടെ കുടുംബത്തിലെ എല്ലാവരും ഉന്നത വിദ്യഭ്യാസം നേടിയവരാണെന്ന് സന്തോഷ് വർക്കി പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.
അച്ഛൻ രണ്ട് വർഷം മുമ്പ് മരിച്ചു. ഞാൻ ഫെബ്രുവരിയിലാണ് വെെറലായത്. മാർച്ച് മാസത്തിൽ അച്ഛൻ മരിച്ചു. ആ സമയത്തൊന്നും ഈ പ്രശസ്തി ആസ്വദിക്കാൻ പറ്റിയിട്ടില്ല. അച്ഛൻ നല്ല വ്യക്തിയായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നു. ഒരുപാട് പേർക്ക് ജീവിതം ഉണ്ടാക്കിക്കൊടുത്ത ആളായിരുന്നു. പുള്ളി എഞ്ചിനീയറായിരുന്നു. അമ്മ പോസ്റ്റ് ഗ്രാജേറ്റ് ആണ്. അമ്മയ്ക്ക് വേണ്ടിയാണ് ഞാനിവിടെ നിൽക്കുന്നത്. രണ്ട് സഹോദരിമാരുണ്ട്. മൂത്ത സഹോദരി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പഠിച്ചത്. യുഎസിൽ ഡോക്ടറാണ്.

അവരുടെ ഭർത്താവ് സയന്റിസ്റ്റാണ്. രണ്ടാമത്തെ സഹോദരി ബാംഗ്ലൂരിലാണ്. പുള്ളിക്കാരി മൈക്രോസോഫ്റ്റിൽ വർക്ക് ചെയ്യുന്നു. ഞങ്ങളുടെ കുടുംബ അക്കാദമിക് ഓറിയന്റഡ് ആണ്. എന്റെ രണ്ടമത്തെ സഹോദരി ജനിച്ച് പത്ത് വർഷം കഴിഞ്ഞാണ് ഞാനുണ്ടായത്. കുട്ടിക്കാലത്ത് വളരെ നല്ല ബന്ധങ്ങളായിരുന്നു. പക്ഷെ ഇപ്പോഴില്ല. അമ്മയെ ഞാൻ മാത്രമാണ് നോക്കുന്നത്. അച്ഛനുള്ളപ്പോൾ എല്ലാവരും ഉണ്ടായിരുന്നു. പലരുടെയും തനി നിറം പിന്നെയാണ് മനസിലായത്.

ചെറുപ്പത്തിൽ എന്നെ എടുത്ത് കൊണ്ട് നടന്ന ആൾക്കാരാണ് എന്റെ സഹോദരിമാർ. പക്ഷെ പണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അവർ മാറിപ്പോയി. എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ. ക്വാളിഫൈഡ് ആയ എനിക്ക് യൂറോപ്പിൽ പോയി പലതും ചെയ്യാം. എല്ലാം മാറ്റി വെച്ചത് അമ്മയ്ക്ക് വേണ്ടിയാണ്. എനിക്ക് ഐഐടി ബോംബെയിൽ അഡ്മിഷൻ കിട്ടിയതാണ്. അത് പോലും മാറ്റിവെച്ചത് വീട്ടുകാർക്ക് വേണ്ടിയാണെന്നും സന്തോഷ് വർക്കി പറയുന്നു.
ചെറുപ്പത്തിൽ തന്നെ ഒരു പയ്യൻ ലൈംഗികമായി ഉപദ്രവിച്ചു. അതോടെ ഞാൻ ഉൾവലിഞ്ഞ പ്രകൃതക്കാരനായി. ഈ ആളെ ഞാൻ പിന്നീട് കണ്ടു. പുള്ളി എന്നോട് ക്ഷമ ചോദിച്ചുയ ഞാൻ ക്ഷമിച്ചു. എനിക്ക് ആരോടും വൈരാഗ്യമില്ലെന്നും സന്തോഷ് വർക്കി വ്യക്തമാക്കി. ഓൺലൈൻ മീഡിയകളിൽ സന്തോഷ് വർക്കി ഇടയ്ക്കിടെ സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications