Don't Miss!
- News
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി: ഐതിഹാസിക ദിനമെന്ന് മോദി
- Lifestyle
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
'അമൽ നീരദ് തെറിവിളിച്ചു, ഭ്രാന്താശുപത്രിയിൽ പോവാൻ പറഞ്ഞു'; ബാംഗ്ലൂരിൽ നടന്നതിനെക്കുറിച്ച് സന്തോഷ് വർക്കി
നടി നിത്യ മേനോനോട് പ്രണയാഭ്യർത്ഥന നടത്തിയ സന്തോഷ് വർക്കി എന്ന യുവാവ് വാർത്തകളിൽ നിറയുകയാണ്. നാല് വർഷത്തോളം തന്നെ പിറകെ നടന്ന് ശല്യം ചെയ്തയാളാണ് സന്തോഷ് വർക്കിയെന്ന് നിത്യ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് വിഷയം വലിയ തോതിൽ വാർത്തയായത്. നിത്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന് മാസങ്ങൾക്ക് മുമ്പ് സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. ഇതിൻെറ പ്രതികരണം തേടിയപ്പോഴാണ് സന്തോഷ് വർക്കി തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകൾ നിത്യ തുറന്നു പറഞ്ഞത്.

വീട്ടുകാരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുമായിരുന്നെന്നും സഹികെട്ട് ഇയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ മേനോൻ പറഞ്ഞു. ഇപ്പോൾ നടിയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുയാണ് സന്തോഷ് വർക്കി. ആറ് മാസം മുമ്പ് കഴിഞ്ഞ സംഭവങ്ങളാണ് ഇതെന്നും വീണ്ടും വിഷയമാക്കേണ്ടിയിരുന്നില്ലെന്നും സന്തോഷ് വർക്കി പറയുന്നു. നിത്യയെ കാണാൻ ലൊക്കേഷനിൽ പോയപ്പോഴുണ്ടായ അനുഭവങ്ങളും സന്തോഷ് ഫിൽമിബീറ്റ് മലയാളത്തോട് സംസാരിച്ചു.
Also read: 'ആകാശദൂത് കണ്ട് കരയാത്തവർ ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല': ഔസേപ്പച്ചൻ

'അവരെന്നെ (നിത്യ) മനസ്സിലാക്കിയിട്ടില്ല. പൂർണമായും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അവരുമായി ആകെ രണ്ട് തവണ മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഇവരുടെ ചുറ്റുമുള്ള ആൾക്കാർ പറഞ്ഞ അഭിപ്രായമാണ് അവർക്കുമുള്ളത്. ഇവർ നല്ല ആളാണെന്നാണ് ഇന്റർവ്യൂ കണ്ടപ്പോൾ വിചാരിച്ചത്. ഇനി അവരുമായിട്ട് ഒരു ബന്ധത്തിനും ഞാനില്ല. എനിക്ക് മതിയായി'
'അനുഭവിക്കാനുള്ള മാക്സിമം ഞാൻ അനുഭവിച്ചു. അടുത്തിടെ മരിച്ച എന്റെ അച്ഛന്റെയടുത്ത് അവരുടെ അമ്മ മോശമായി പെരുമാറി. 72 വയസ്സുള്ള അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,' സന്തോഷ് വർക്കി പറഞ്ഞു.

'ബാംഗ്ലൂരിൽ ഒറ്റയ്ക്കാണ് പോയത്. അവിടെ ലൊക്കേഷനിൽ എത്തിയപ്പോൾ വികെപി ചോദിച്ചു എങ്ങനെ ഇവിടെയെത്തിയെന്ന്. അത്രയ്ക്ക് റിമോട്ട് ഏരിയയിലാണ് പോയത്. എത്രമാത്രം ഞാൻ കഷ്ടപ്പെട്ടെന്ന് അറിയുമോ. കോളാമ്പി ലൊക്കേഷനിൽ വെച്ചാണ് പറയുന്നത്. നിങ്ങൾ സമയം പാഴാക്കുകയാണ്. ഇത് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞു. നാല് വർഷം വെറുതെ ആയിപ്പോയി. എത്ര ടെൻഷൻ ഞാനനുഭവിച്ചു'
'അമൽ നീരദ് പോലും എന്നെ തെറി വിളിച്ചു. ബാംഗ്ലൂരിൽ പോയപ്പോൾ അമൽ നീരദ് പറയുകയാണ് കൊണ്ടുപോവാൻ ആരുമില്ലെങ്കിൽ സ്വന്തമായിട്ട് പോയി മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റാവാൻ. കംറേഡ് ഇൻ അമേരിക്കയിൽ ദുൽഖർ സൽമാൻ പെണ്ണിനെ തേടി അമേരിക്കയിൽ വരെ പോയിട്ടുണ്ട്. ഞാൻ ബാംഗ്ലൂരിൽ അല്ലെ പോയിട്ടുള്ളൂ എന്ന് ഞാൻ പറഞ്ഞു. ഇവരൊക്ക സിനിമയിൽ ചെയ്യുന്നുണ്ടല്ലോ,' സന്തോഷ് വർക്കി ചോദിക്കുന്നു.
Also read:

'നോ പറഞ്ഞാൽ പ്രശ്നം അതോടെ അവസാനിക്കുമായിരുന്നു. പണ്ടൊരു അഭിമുഖത്തിലും ഒരു ഫാനിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ പേരാണ് പറഞ്ഞത്. ഞാൻ മെന്റലി ഓഫ് ആണെന്നാണ് പറഞ്ഞത്. ഇവരുമായിട്ട് ആകെ രണ്ട് തവണയേ ഞാൻ സംസാരിച്ചിട്ടുള്ളൂ. ഒരിക്കൽ പ്രാണയുടെ ലൊക്കേഷനിലും പിന്നെ കോളാമ്പി സിനിമയുടെ ലൊക്കേഷനിലും'
'ഇക്കാലത്ത് ആണുങ്ങളെല്ലാം വളരെ പ്രാക്ടിക്കൽ ആണ്. ഞാനെല്ലാം പഴയ ജനറേഷനാണെന്ന് തോന്നുന്നു. ഞാൻ പഴയ കാലത്ത് ജനിക്കേണ്ട ആളാണ്. ഇക്കാലത്ത് ഇത്രയും ആത്മാർത്ഥതയൊന്നും ആരും കാണിക്കില്ല', സന്തോഷ് വർക്കി പറഞ്ഞു.

'ഞാൻ ഈ ന്യൂസ് കണ്ടപ്പോൾ വളരെ ഇമോഷണലായി. അവരിങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. ഇത്രയും നാൾ വിചാരിച്ചത് അവൾക്ക് നല്ലൊരു മനസ്സുണ്ടെന്നാണ്. അവരുടെ പിതാവ് പാവം മനുഷ്യനാണ്. എന്റെ പിതാവുമായി സംസാരിക്കുമ്പോൾ ഇമോഷണലായതാണ്. പുള്ളി നല്ലൊരു മനുഷ്യനാണ്. അവരുടെ അമ്മയാണ് പ്രശ്നമുണ്ടാക്കിയത്'
'എന്നോട് പലരും പറഞ്ഞതാണ് ഈ ബന്ധം വേണ്ടെന്ന്. സിനിമാ രംഗത്തെ പലരും അവൾ നിന്നെ അർഹിക്കുന്നില്ല എന്ന് പറഞ്ഞു. ആറ് മാസം മുമ്പ് ഇനി വിളിച്ചാൽ പൊലീസിൽ പരാതി കൊടുക്കുമെന്ന് മെസേജ് അയച്ചതാണ്. പിന്നെ വിളിച്ചിട്ടില്ല,' സന്തോഷ് വർക്കി പറഞ്ഞു.
-
കുടുംബം വിട്ട് പോയ പിതാവ് മുഹമ്മദ് കൈഫ്; ഏഴ് സഹോദരങ്ങളും കത്രീനയും അമ്മയ്ക്കൊപ്പം
-
എപ്പോഴും കംഫർട്ടബിൾ ആക്കി വയ്ക്കും, അദ്ദേഹത്തെ നോക്കിയിരിക്കാൻ തോന്നും; മോഹൻലാലിനെ കുറിച്ച് ആസിഫ് അലി
-
നിനക്ക് കിട്ടിയതൊരു നിധിയാണ്, ഞാൻ ആദ്യമൊക്കെ അഭിനയിക്കാൻ പോകുന്നത് ഭാര്യക്ക് ഇഷ്ടമില്ലാരുന്നെന്ന് കാർത്തിക്