നല്ല ഉദ്ദേശത്തോടെയാണ് ഐശ്വര്യയ്ക്ക് കൈ കൊടുക്കാന്‍ പോയത്! ഇവനെ ട്രോളിയിട്ട് കാര്യമില്ലെന്ന് സോഷ്യല്‍ മീഡിയ

സിനിമയെക്കുറിച്ച് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി. ആറാട്ടണ്ണന്‍ എന്ന് ആരാധകര്‍ വിളിക്കാറുള്ള സന്തോഷ് നടിമാരെ കുറിച്ച് വളരെ മോശമായി സംസാരിച്ച് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോള്‍ നടി ഐശ്വര്യ ലക്ഷ്മിയുടെ പേരിനൊപ്പമാണ് സന്തോഷ് വാര്‍ത്തകളില്‍ നിറയുന്നത്.

കഴിഞ്ഞദിവസം തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയ ഐശ്വര്യ മടങ്ങിപ്പോകുന്നതിനിടെ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ സന്തോഷ് വര്‍ക്കി എത്തിയിരുന്നു. എന്നാല്‍ നടി ഇയാള്‍ക്ക് കൈ കൊടുക്കാതെ തികച്ചും അവഗണിക്കുകയാണ് ചെയ്തത്. ആദ്യം പലരും നടിയെ വിമര്‍ശിച്ചെങ്കില്‍ പിന്നീട് സന്തോഷിനെതിരെ പരിഹാസം ഉയര്‍ന്നു.

santhosh-varkey

ഇതേ ദിവസം തന്നെ ഒന്നിലധികം തവണ ഐശ്വര്യമായി സൗഹൃദം പുലര്‍ത്താന്‍ ഇയാള്‍ ചെന്നിരുന്നതായിട്ടാണ് കമന്റുകള്‍. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സന്തോഷിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ വിശദീകരണമായി നീണ്ടൊരു പോസ്റ്റുമായിട്ടാണ് താരം എത്തിയത്.

'ഹായ് ഫ്രണ്ട്സ്, ഞാന്‍ നിങ്ങളുടെ സ്വന്തം ആറാട്ടണ്ണന്‍. ഐശ്വര്യ ലക്ഷ്മിക്ക് ഞാന്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോയതും ഐശ്വര്യ അത് ശ്രദ്ധിക്കാതെ പോയതുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ടോപ്പിക് ആണല്ലോ...

നല്ല ഉദ്ദേശത്തോടെ മാത്രമാണ് ഞാന്‍ അവര്‍ക്ക് കൈ കൊടുത്തത്. തിരക്കുകള്‍ കാരണം അത് ശ്രദ്ധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിന് വളരെ മോശമായ രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. അനാവശ്യമായ ട്രോളുകളും പരിഹാസങ്ങളും ഒരുപാട് വിഷമമുണ്ടാക്കി. സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാന്‍ ഇന്ന് വരെയും ഇവിടെയുള്ളവര്‍ പഠിച്ചിട്ടില്ല.

എന്ത് തന്നെയായാലും എന്റെ ലോകം സിനിമ തന്നെയാണ്. സിനിമ കാണുന്നതും അഭിപ്രായം പറയുന്നതും താരങ്ങളെ കാണുന്നതുമൊക്കെ തന്നെയാണ് എന്റെ ജീവിതത്തിലെ സന്തോഷവും. എന്ത് സങ്കടം വന്നാലും, സന്തോഷം വന്നാലും എന്നെ വിളിച്ച് ആശ്വസിപ്പിക്കുന്ന ഗ്രൂപ്പ് അഡ്മിന്‍ ബിജിത്ത് വിജയന് ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു,' എന്നുമാണ് സന്തോഷ് വര്‍ക്കി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

santhosh-varkey

ക്യാപ്ഷന്‍ കരയ്പ്പിച്ചു. പറഞ്ഞു വരുന്നത് ഇനിയും കൈ കൊടുക്കാന്‍ പോകും എന്നല്ലേ? ഒന്നുകില്‍ നാണം അല്ലെങ്കില്‍ മാനം. ഇത് രണ്ടും ഇല്ലാത്ത ഇതിനെയൊന്നും ട്രോളിയിട്ട് ഒരു കാര്യവും ഇല്ല. അണ്ണന്‍ തളരരുത്... ഇനിയും ശ്രമിക്കണം. തിയേറ്ററിന്റെ മുന്‍പില്‍ പായും, തലയിണയും ആയി വന്നു സമരം ചെയ്യണം, നാട്ടിലെ പ്രതിസന്ധികള്‍ എല്ലാം മാറ്റാന്‍ കഴിയുന്ന ഒരു ഷേക്ക്ഹാന്‍ഡിന് വേണ്ടി.

വീണ്ടും ഉച്ചത്തില്‍ പറയുന്നു തളരരുത് അണ്ണാ തളരരുത്... ചമ്മി പോയിട്ട് ഇനി ഇങ്ങനെ പറഞ്ഞാല്‍ മതിയെല്ലോ... എന്നിങ്ങനെ സന്തോഷ് വര്‍ക്കിയെ കളിയാക്കി കൊണ്ടാണ് ആളുകള്‍ കമന്റുമായി എത്തിയത്.

ഇതിനിടെ നിഷ്‌കളങ്ക ഷേക്ക് ഹാന്‍ഡിന് ഇനി മുതല്‍ ആറാട്ടണ്ണനെ കിട്ടില്ല... എന്ന് പറഞ്ഞ് മറ്റൊരു വീഡിയോയും സന്തോഷ് പങ്കുവെച്ചിട്ടുണ്ട്. ഷേക്ക് ഹാന്‍ഡിന് വേണ്ടി ഒരാള്‍ കൈ നീട്ടുമ്പോള്‍ കൈ കൂപ്പി പിടിച്ച് അയാളോട് നമസ്‌കാരം പറഞ്ഞ് പോകുന്ന സന്തോഷിനെയാണ് ഈ വീഡിയോയില്‍ കാണുക.

More from Filmibeat

Read more about: aishwarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X