'ഞാൻ സ്ത്രീലംബടനല്ല... റിലേഷനുണ്ടാവാത്തത് ​ഗ്ലാമറില്ലായ്മ കാരണമായിരിക്കാം, ഇന്റലക്ച്വൽ സെലിബ്രിറ്റിയാണ് ഞാൻ'

ആറാട്ട് എന്ന മോഹൻലാൽ സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. പിന്നീട് നടി നിത്യ മേനോനോട് തനിയ്ക്ക് പ്രണയമാണെന്ന് പറഞ്ഞ് സന്തോഷ് പുലിവാല് പിടിച്ചിരുന്നു. എല്ലാ സിനിമയുടെ റിലീസ് ദിവസവും എറണാകുളത്തെ ഏറ്റവും പ്രധാനപ്പെട്ട തിയേറ്ററിൽ സന്തോഷ് വർക്കിയുണ്ടാകും. ഓരോ സിനിമ റിലീസ് ചെയ്ത് കഴിയുമ്പോഴും സന്തോഷ് വർക്കിയുടെ ഒരു അഭിപ്രായം ഒഴിച്ചുകൂടാനാവാത്ത ചടങ്ങായി മാറിയിരിക്കുന്നു. അതേസമയം ഇത്തരത്തിൽ സിനിമയുടെ റിവ്യു പറഞ്ഞ് നിരവധി പ്രശ്നങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട് സന്തോഷ് വർക്കി.

സന്തോഷ് വർക്കിയുടെ പാത പിന്തുടർന്നാണ് അലിൻ ജോസ് പെരേര അടക്കമുള്ളവർ ഇപ്പോൾ സിനിമാ റിവ്യു പറയുന്നത്. എന്നാൽ തന്നെ എല്ലാവരും ഒരു കോമാളിയായി കാണുന്നുവെന്ന് പരാതിപ്പെടുകയാണിപ്പോൾ സന്തോഷ് വർക്കി. മാബ്സ്റ്റിക്ക് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വർക്കി വിശേഷങ്ങളും ഭാവിയിൽ ചെയ്യാൻ ഉദ്ദശിക്കുന്ന കാര്യങ്ങളെ കുറിച്ചും സംസാരിച്ചത്.

Santhosh Varkey

സന്തോഷ് വർക്കിയുടെ വാക്കുകളിലേക്ക്... 'ഇപ്പോഴും ഞാൻ മോഹൻലാൽ ഫാനാണ്. ഞാൻ പറയുന്നതൊന്നും പ്ലാൻഡല്ല. ഇപ്പോൾ എനിക്ക് ആരോടും ക്രഷില്ല. കാരണം പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചു. എന്റെ എല്ലാ പ്രണയവും വൺസൈഡഡായിരുന്നു. ഇനി എനിക്ക് വേദനിക്കാൻ വയ്യ. ഇതുവരെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല. ​ഗേൾഫ്രണ്ടില്ല. അതിന് പിന്നിലെ കാരണം എന്റെ ​ഗ്ലാമറില്ലായ്മയാണെന്ന് തോന്നുന്നു. എല്ലാവരും ​ഗ്ലാമറും നോക്കും.'

'ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ. ഞാൻ സ്ത്രീലംബടനല്ല. ഞാൻ കാമത്തോടെയല്ല സ്നേഹിക്കുന്നത്. അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ്. മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്നും ഞാൻ പിന്മാറിയത് ആക്ടിങിനോട് താൽപര്യമില്ലാത്തതുകൊണ്ടാണ്. ഞാൻ ഫീൽ‌ഡ് ഔട്ടായിയെന്ന് പെരേര പറയുന്നുണ്ട് അത് സത്യമല്ല.'

'ഇവിടെ നടക്കുന്നത് ഫിലിം റിവ്യുവല്ല കോമാളിത്തരവും പൊട്ടത്തരവുമാണ്. പേരേരയ്ക്ക് സിനിമയല്ല പൊളിറ്റിക്സാണ് നല്ലത്. അതിന്റെ വക്രത പുള്ളിക്കുണ്ട്. സ്ക്രിപ്റ്റ് സെലക്ഷനിൽ മമ്മൂക്കയാണ് ഇപ്പോൾ ബെസ്റ്റ്. പണ്ട് ലാലേട്ടന്റെ സ്ക്രിപ്റ്റ് സെലക്ഷൻ നല്ലതായിരുന്നു. മമ്മൂക്കയുടെ ബെസ്റ്റ് ടൈമാണിപ്പോൾ. മോഹൻലാൽ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മമ്മൂക്ക അങ്ങനെയല്ല.'

'തന്നോട് ചെയ്യുന്നത് മോഹൻലാൽ ഓർത്ത് വെയ്ക്കും. മനസിന്റെ ഭം​ഗി ആരും നോക്കാറില്ല ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോൾ അങ്ങനെയാണ്. കമന്റ്സ് ഞാൻ ഇപ്പോൾ വായിക്കാറില്ല. അച്ഛനേയും അമ്മയേയും കുറിച്ചെല്ലാം കമന്റ്സ് വരാറുണ്ട്. പെരേരയുടെ ആളുകളാണ് അത്തരം കമന്റുകൾ ഇടുന്നത്.'

Santhosh Varkey

'ആളുകളുടെ നിർബന്ധത്തിനാണ് ഞാൻ അഭിനയിക്കുന്നത്. പ്രണവിനും അങ്ങനെ തന്നെയല്ലേ. നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയല്ലേ. ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രൊഫഷണലി എനിക്ക് ഇഷ്ടം മോഹൻലാലിനെയാണ്. വ്യക്തിജീവിതം മമ്മൂട്ടിയുടേതാണ് ഇഷ്ടം. അച്ചടക്കമുള്ള ജീവിതം, നല്ല ഫാമിലി ലൈഫ് ഓക്കെ നയിക്കുന്നുണ്ട്.'

'ജോലിയുടെ ഡെഡിക്കേഷൻ,ടാലന്റ് എന്നിവ മോഹൻലാലിനാണ് കൂടുതൽ. ബസൂക്കയിൽ നിന്നും പിന്മാറിയത് ഫുഡും വസ്ത്രം മാറാൻ സ്ഥലവും ഒന്നും തരാതിരുന്നകൊണ്ടാണ്. മമ്മൂട്ടിയോട് പോയി സംസാരിക്കാൻ പേടിയാണ്. അദ്ദേഹവും ദേഷ്യക്കാരനാണ് ഞാനും ദേഷ്യക്കാരനാണ്. അപ്പോൾ രണ്ടുപേരും തമ്മിൽ അടിയാകും.'

'ഞാൻ ഒരു കോമാളിയല്ല. ഐഐടി ബോംബെയിൽ വരെ അഡ‍്മിഷൻ കിട്ടിയ ആളാണ്. ഇന്റലക്ചൽ സെലിബ്രിറ്റിയാണ് ഞാൻ. ഐൻസ്റ്റീനെപ്പോലെയാക്കെ ആകാൻ ആ​ഗ്രഹമുണ്ട്. പുതിയ മീഡിയക്കാർ എന്നെ ഇപ്പോൾ അവോയ്ഡ് ചെയ്യുന്നുണ്ട്. ഈ ഫെയിം ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. അതുകൊണ്ട് അത് നിലനിർത്താൻ ആ​ഗ്രഹിക്കുന്നു. പിഎച്ച്ഡി കംപ്ലീറ്റ് ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നാണ്', സന്തോഷ് വർക്കി പറയുന്നത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X