'കാരവാൻ തന്നില്ല വഴിയിൽ നിന്ന് വസ്ത്രം മാറണോ?, ഭക്ഷണവും തന്നില്ല'; മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി സന്തോഷ്!

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ ചില പ്രസ്താവനകളുടെ പേരിൽ വിവാദങ്ങളിലും സന്തോഷ് ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലിൽ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്.

മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം ബസൂക്കയിൽ അഭിനയിക്കാൻ പോയപ്പോൾ മോശം അനുഭവം ഉണ്ടായിയെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്. സിനിമ അഭിനയ മോഹമൊന്നും തനിക്കില്ലെന്നും ബസൂക്ക ടീം തന്റെ പബ്ലിസിറ്റി ഉപയോ​ഗിക്കാൻ വിളിച്ചതാണെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.

Santhosh Varkey

സന്തോഷിന്റെ വാക്കുകളിലേക്ക്... 'ഞാൻ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയിൽ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോൾ കുഴപ്പമുണ്ടായില്ല. എന്നാൽ ഇന്ന് ചെന്നപ്പോൾ വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. എനിക്ക് ഇതുവരെ രണ്ട് ദിവസം അഭിനയിച്ചതിന്റെ റമ്യൂണറേഷൻ കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ കാരവാനിൽ ഇരുന്നാണ് ഡ്രെസ് മാറിയത്.'

'ഇത്തവണ ഡ്രെസ് മാറാൻ ഒരു സ്ഥലം പോലും കിട്ടിയില്ല. എല്ലാവരുടെയും മുമ്പിൽ ഡ്രെസ് ഊരി കാണിക്കണോ?. ഭക്ഷണം പോലും കിട്ടിയില്ല. എത്ര വലിയ മമ്മൂട്ടിയാണെങ്കിലും ആരുടെ പടമായാലും ബേസിക്കായിട്ടുള്ള ചില മര്യാദകൾ കാണിക്കണം. ആദ്യത്തെ ദിവസം കുഴപ്പമുണ്ടായില്ല. പിന്നീടാണ് ഈ അനുഭവം ഉണ്ടായത്. ഞാൻ സ്വന്തം കാശുകൊടുത്താണ് ഭക്ഷണം കഴിച്ചത്.'

'ഞാൻ‌‍ ഇനി ഷോർട്ട് ഫിലിമിലും അഭിനയിക്കില്ല ഒന്നിലും അഭിനയിക്കില്ല. പല ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചതിനും എനിക്ക് ഒറ്റ കാശ് കിട്ടിയിട്ടില്ല. എല്ലാവർക്കും ഞാൻ ഫ്രീയായി ചെയ്ത് കൊടുക്കണം. അവസാനം കോമാളി ഇമേജും കിട്ടും. ​ഗൗതം മേനോനൊക്കെ എന്തൊരു ജാഡയാണ്. ഒന്ന് ചിരിക്കാൻ പോലും വയ്യ പുള്ളിക്ക്. ഇവരൊക്കെ നാസിസ്റ്റുകളായ ആൾക്കാരാണ്.'

'ഇവരുടെ വിചാരം ഇവരാണ് ലോകത്തിലെ ഏറ്റവും ആളുകളെന്നാണ്. പുറംലോകവുമായി ബന്ധമില്ലാത്തതുകൊണ്ടാണ്. എനിക്ക് ആ ​ഗതികേട് വന്നിട്ടില്ല. ഇതൊക്കെയാണ് ബി​ഗ് ബജറ്റ് സിനിമയിൽ നടക്കുന്ന കാര്യങ്ങൾ. എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആ​ഗ്രഹമില്ല. അവർ എന്റെ പബ്ലിസിറ്റി ഉപയോ​ഗിക്കാൻ വിളിച്ചതാണ്.'

Santhosh Varkey

'വെറുതെയല്ല ഷെയ്ൻ നി​ഗമൊക്കെ ലൊക്കേഷനിൽ നിന്നും ഇറങ്ങിപ്പോകുന്നത്. സിനിമയിൽ മൊത്തം ഇത്തരം ആളുകളാണെന്നാണ്', സന്തോഷ് വർക്കി പറഞ്ഞത്. വീഡിയോ വൈറലായതോടെ മമ്മൂട്ടി ആരാധകർ‌ അടക്കം കമന്റുകളുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏത് റോളും അഭിനയിക്കാൻ താൻ തയ്യാറാണെന്നും ഇന്റിമേറ്റ് സീൻ ചെയ്യാൻ മടിയില്ലെന്നും സന്തോഷ് വർക്കി പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

നടി നിത്യ മേനോനെ വിവാഹം ചെയ്യാൻ‌ ആ​ഗ്രഹം പ്രകടിപ്പിച്ച് സന്തോഷ് വർക്കി എത്തിയതും വലിയ വാർത്തയായിരുന്നു. നിരന്തരമായി തന്നെ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നു സന്തോഷ് വർക്കിയെന്നും നിത്യ മേനോനും മുമ്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.

ഡിനോ ഡെന്നിസ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ക്രൈം ഡ്രാമ ജോണറിലാണ് ചിത്രം എത്തുന്നത്. ബസൂക്കയുടെ ഫസ്റ്റ് ലുക്ക് വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X