'ഷെെൻ ടോം ഇന്റർവ്യൂകളിൽ കാണുന്നത് പോലെയല്ല; സെറ്റിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത്; അഴുക്ക ചെറുക്കനല്ല ഷെയിൻ നി​ഗം'

മിക്കപ്പോഴും വിവാദ പരാമർശങ്ങൾ നടത്തുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പ്രമുഖ താരങ്ങൾക്കെതിരെ തുറന്നടിച്ച് സംസാരിക്കാൻ ശാന്തിവിള ദിനേശ് മടിക്കാറില്ല. മലയാള സിനിമാ രം​ഗത്തെ യുവ തലമുറയ്ക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ രൂക്ഷ പ്രതികരണം ഇദ്ദേഹം നടത്തി. ഷെയിൻ നി​ഗം, ഷെെൻ ടോം ചാക്കോ തുടങ്ങിയവരെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ വലിയ തോതിൽ വെെറലായിരുന്നു. അഴുക്ക ചെറുക്കൻ എന്ന് ഒരിക്കൽ ഷെയിൻ നി​ഗത്തെ ശാന്തിവിള ദിനേശ് വിളിച്ചിരുന്നു. ഈ വാക്ക് ഇന്ന് പലരും ട്രോളുകളിൽ ഉപയോ​ഗിക്കാറുണ്ട്.

ഇപ്പോഴിതാ ഷെയിൻ നി​ഗത്തെക്കുറിച്ചും ഷെെൻ ടോം ചാക്കോയെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. രണ്ട് പേരും ഇന്ന് ഒരുപാട് മാറിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഫ്രെയിം ‌ടു ഫ്രെയിമുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമയെ ദ്രോ​ഹിക്കുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്താൽ ഞാൻ പെട്ടെന്ന് വയലന്റ് ആകും. എനിക്ക് അഭിനയിക്കാനറിയില്ല. പച്ചയായ മനുഷ്യനാണ്.

Santhvila Dinesh

ഷെയിൻ നി​ഗം തുടക്ക കാലത്ത് കുഴപ്പങ്ങൾ കാണിച്ചപ്പോൾ ഏതോ ഇന്റർവ്യൂയിൽ അഴുക്കച്ചെറുക്കൻ എന്ന് ഞാൻ നാടൻ ഭാഷയിൽ പറഞ്ഞതാണ്. അതിത്രയും കാലം അത് നിലനിൽക്കുമെന്ന് വിചാരിച്ച് പറഞ്ഞതല്ല. ഈയടുത്ത കാലത്തായി ഷെയിൻ നി​ഗത്തിന് നല്ല മാറ്റം വന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. എന്റെ വിമർശനം വരെ ചിലപ്പോൾ അവന് ​ഗുണം ചെയ്തിരിക്കാം. ആ പയ്യൻ നല്ല നടനാണ്. ഷെയിനിനെ പോലെ ഷെെൻ ടോം ചാക്കോയും നല്ല നടനാണെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നുണ്ട്.

'തിരുവനന്തപുരത്ത് ഷെെൻ ടോം ചാക്കോ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആ ലൊക്കേഷനിൽ അന്വേഷിച്ചപ്പോൾ നല്ല തങ്കപ്പെ‌ട്ട പയ്യനാണെന്ന് പറഞ്ഞു. ഇന്റർവ്യൂ ചെയ്യാൻ കുറ്റിയും പിടിച്ച് എറണാകുളത്ത് കുറേ കൂതറ പിള്ളേർ ഇറങ്ങി ചൊറിയുന്ന ചോദ്യം ചോദിക്കുമ്പോഴാണ് ഷെെൻ ടോം ചാക്കോ ഉടക്കുന്നത്,' ശാന്തിവിള ദിനേശ് പറയുന്നു.

Shane Nigam And Shine Tom Chacko

അത് കാണുമ്പോൾ വിചാരിക്കും ഇവൻ എന്തോ അടിച്ചിരിക്കുകയാണെന്ന്. പക്ഷെ സെറ്റിൽ എന്തൊരു ഉത്തരവാദിത്വമാണെന്നോ. നന്നായിട്ട് പെരുമാറുന്നയാളാണ് ഷെെൻ ടോം ചാക്കോയെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഒരിക്കൽ ഷെെൻ ടോം ചാക്കോ തന്നെ ഫോൺ ചെയ്തതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. എന്തോ കുസൃതിത്തരം കാണിക്കാൻ കൂടെയുള്ളവൻമാരിലാരോ പൊക്കി വിട്ടിട്ട് ഷെെൻ ടോം ചാക്കോ തന്നെ വിളിച്ചതാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അതേസമയം ഇപ്പോൾ ഷെെൻ നല്ല പയ്യനാണെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

ഇപ്പോൾ നല്ല പയ്യനാണ്. അവനൊക്കെ ചേർന്നതാകണം മലയാള സിനിമ. അല്ലാതെ വലിയവൻമാരുടെ മക്കൾ‌ മാത്രം മതിയെന്ന് വിചാരിക്കുന്ന ആളല്ല താനെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. മലയാള സിനിമാ ലോകത്തെ സമകാലിക സംഭവങ്ങളിലെല്ലാം ശാന്തിവിള ദിനേശ് അഭിപ്രായം പങ്കുവെക്കാറുണ്ട്. അതേസമയം ചിലപ്പോൾ സംവിധായകൻ നടത്തുന്ന പരാമർശങ്ങൾ വിനയാകാറുണ്ട്.

അടുത്തിടെയാണ് നിർമാതാവ് സാന്ദ്ര തോമസ് ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു എന്നാണ് പരാതി. ‍ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയുൾപ്പെടെ ദിനേശിനെതിരെ ഇതിന് മുമ്പ് പരാതി നൽകിയിരുന്നു. നിരവധി സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ച ശാന്തിവിള ദിനേശ് ബം​ഗ്ലാവിൽ ഔത എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: shane nigam shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X