'കുഞ്ഞുപ്രായത്തിലാണ് സിദ്ധൂട്ടന്‍ ജീവിതത്തിലേക്ക് വന്നത്'; സഹോദരിയുടെ രണ്ടാം വിവാഹത്തെ കുറിച്ച് നടി അപ്സര!

ആദ്യ വിവാഹം തകർന്ന ശേഷം കുറച്ച് വർഷങ്ങളായി അപ്സരയുടെ ചേച്ചി മകന് വേണ്ടിയാണ് ജീവിച്ചിരുന്നത്. ചേച്ചിയുടെ പുതിയ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് എത്തിയ​തോടെ നിരവധി പേർ കമന്റുകളുമായി എത്തി

സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് അപ്സരയുടേത്. അപ്സര എന്ന പേരിനേക്കാൾ സാന്ത്വനത്തിലെ ജയന്തിയെന്ന് പറഞ്ഞാലാണ് ആളുകൾ കൂടുതലായി അപ്സരയെ അറിയു. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സീരിയലാണ് സാന്ത്വനം.

ജയന്തിയൊരു വില്ലത്തിയാണെങ്കിൽ കൂടിയും അപ്സരയുടെ കരിയർ ബ്രേക്ക് കഥാപാത്രം ജയന്തി തന്നെയാണ്. 2021ലായിരുന്നു അപ്സരയുടെ വിവാഹം.

നടിയുടെ വിവാഹം അന്ന് സോഷ്യൽമീഡിയ ആഘോഷമാക്കിയ ഒന്നായിരുന്നു. സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസാണ് അപ്സരയെ വിവാ​ഹം ചെയ്തത്.

Actress Apsara Alby, Actress Apsara Alby news, Actress Apsara Alby family, Actress Apsara Alby husband, Actress Apsara Alby controversy, നടി അപ്സര ആൽബി, നടി അപ്സര ആൽബി വാർത്ത, നടി അപ്സര ആൽബി കുടുംബം, നടി അപ്സര ആൽബി ഭർത്താവ്, നടി അപ്സര ആൽബി വിവാദം

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. അപ്സരയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് താരത്തിന്റെ യുട്യൂബ് ചാനൽ വഴിയാണ്.

അപ്‌സര പ്രധാനവേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര എട്ട് വര്‍ഷത്തോളമായി സീരിയൽ ലോകത്തെ സ്ഥിരസാന്നിധ്യമാണ്.

ഇരുപത്തിരണ്ടിലേറെ സീരിയലുകളില്‍ ഇതിനകം അപ്സര അഭിനയിച്ചിട്ടുണ്ട്. ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്ത് വര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമായ ആൽബി നിരവധി ഷോകൾ സംവിധാനം ചെയ്തിട്ടുണ്ട്.

അവതാരകൻ എന്ന രീതിയിലും ആൽബി ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിത അപ്സരയുടെ പുതിയ സന്തോഷമാണ് വാർത്തകളിൽ നിറയുന്നത്. അപ്സരയുടെ ചേച്ചി വീണ്ടും വിവാഹിതയായിരിക്കുകയാണ്.

ഐശ്വര്യ എന്നാണ് അപ്സരയുടെ ചേച്ചിയുടെ പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്സര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വിശേഷങ്ങൾ ഏറെയും ചേച്ചിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടുള്ളതാണ്.

'ചേച്ചി സിംഗിൾ മദർ ആയിരുന്നു. ഐശ്വര്യ വിവാഹം കഴിച്ച് ഒരു മകനുണ്ടായി. ആ ബന്ധം തുടരാന്‍ പറ്റാതെ വന്നതോടെ അതില്‍ നിന്നും മാറി കുറച്ചായിട്ട് സിംഗിള്‍ മദറായി.'

'കുഞ്ഞുപ്രായത്തിലാണ് സിദ്ധൂട്ടന്‍ അവളുടെ ജീവിതത്തിലേക്ക് വന്നത്' എന്നാണ് ചേച്ചിയുടെ രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് അപ്സര പറഞ്ഞത്.

എന്റെ വിവാഹത്തിന് വളരെ ഭംഗിയായി ഞാൻ മെഹന്ദി ഇട്ടിട്ടുണ്ടായിരുന്നു. അന്ന് പലരും ചോദിച്ചിരുന്നു അതേകുറിച്ച്. എനിക്ക് ഇട്ട ആളുകൾ തന്നെയാണ് ചേച്ചിക്കും ഇടുന്നത് എന്നാണ് വിവാഹ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് അപ്സര പുത്തൻ വീഡിയോയിൽ പറഞ്ഞത്.

Actress Apsara Alby, Actress Apsara Alby news, Actress Apsara Alby family, Actress Apsara Alby husband, Actress Apsara Alby controversy, നടി അപ്സര ആൽബി, നടി അപ്സര ആൽബി വാർത്ത, നടി അപ്സര ആൽബി കുടുംബം, നടി അപ്സര ആൽബി ഭർത്താവ്, നടി അപ്സര ആൽബി വിവാദം

ഒരുപാട് സന്തോഷം... നമ്മുടെ വീട്ടിൽ ഒരംഗം കൂടി വന്നിരിക്കുന്നു. വിവാഹമെന്ന് പറഞ്ഞതിന് മുമ്പ് തന്നെ അതിങ്ങെത്തി. ഒരുപാട് സന്തോഷം. ഐശ്വര്യയും അച്ചുവും സന്തോഷത്തിലാണ് എന്നും വിവാഹശേഷം അപ്സരയും ആൽബിയും പറഞ്ഞിരുന്നു.

ആറ്റുകാൽ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വൈകിട്ട് റിസെപ്ഷനും വെച്ചിട്ടുണ്ട്.

എനിക്കും ആല്‍ബി ചേട്ടനും തന്നത് പോല അച്ചുവേട്ടനും ചേച്ചിക്കും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും അപ്‌സര വീഡിയോയിൽ പറയുന്നു. ഞങ്ങളുടെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഞങ്ങളുടെ എല്ലാ യാത്രയിലും ഇനി ഇവരും ഉണ്ടാകും. പൊതുവേദിയിൽ സംസാരിച്ച് ശീലം ഇല്ലാത്തതുകൊണ്ടാണ് ചെക്കനും പെണ്ണും മിണ്ടാത്തതെന്നും അപ്സര പറഞ്ഞിരുന്നു.

ആദ്യ വിവാഹം തകർന്ന ശേഷം കുറച്ച് വർഷങ്ങളായി അപ്സരയുടെ ചേച്ചി മകന് വേണ്ടിയാണ് ജീവിച്ചിരുന്നത്. ചേച്ചിയുടെ പുതിയ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് എത്തിയ​തോടെ നിരവധി പേർ കമന്റുകളുമായി എത്തി.

ഐശ്വര്യമോൾക്ക് എല്ലാ വിധ ആശംസകളും. ഇങ്ങനെ ഒരു അനിയത്തികുട്ടിയേയും അനിയനേയും മോൾക്ക് കിട്ടിയല്ലോഅ. പ്സരേ.. മോളെപറ്റി ഒന്നും പറയാനില്ല... വാക്കുകൾക്കും അപ്പുറം ഒത്തിരി ഉയരത്തിലാണ് മോൾ.

കല്യാണം നടന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു എന്നെല്ലാമാണ് ആരാധകർ കുറിച്ചത്. അപ്സരയുടേതും രണ്ടാം വിവാ​ഹമായിരുന്നു. ആദ്യ ബന്ധം തുടർന്ന് പോകാൻ‌ കഴിയാതെയായതോടെയാണ് അപ്സര ബന്ധം വേർപ്പെടുത്തിയത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X