അപ്സര അവനെ കൂട്ടാതെ ഫ്രണ്ട്സിനോടൊപ്പം എവിടെയൊക്കയോ പോയി, ഇനി ഇതുപോലൊന്ന് ഉണ്ടാവില്ല; ആൽബി

ജയന്തി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മിനി സ്‌ക്രീനിന്റെ ഇഷ്ടം നേടിയ നടിയാണ് അപ്സര രത്നാകരൻ. സംവിധായകൻ ആൽബി ഫ്രാൻസിസുമായുള്ള താരത്തിന്റെ വിവാഹം മൂന്ന് വർഷം മുമ്പാണ് നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. അപ്സര ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായ പ്രവേശിച്ചശേഷം അപ്സരയുടെ ആദ്യത്തെ തകർന്ന പ്രണയനും ആൽബിയുമൊത്തുള്ള ദാമ്പത്യവുമെല്ലാം വലിയ രീതിയിൽ ചർച്ചയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ബി​ഗ് ബോസ് സീസൺ ആറിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അപ്സര. എങ്കിലും ഫിനാലെയോട് അടുക്കും മുമ്പ് അപ്സരയ്ക്ക് പുറത്ത് പോകേണ്ടി വന്നു. ബി​ഗ് ബോസിനുശേഷം അപ്സര-ആൽബി ദാമ്പത്യത്തിൽ ചില വിള്ളലുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Alby Francis apsara rathnakaran

കാരണം ഇക്കഴിഞ്ഞ വിവാഹ​ വാർഷിക ദിനത്തിൽ പോലും പരസ്പരം വിഷ് ചെയ്ത് എത്തിയില്ല. മാത്രമല്ല ബിഗ് ബോസിന് ശേഷം ഇരുവരും അധികം ചിത്രങ്ങളിലോ സ്വന്തം ചാനലിലൂടെയോ ഒരുമിച്ച് എത്തിയതുമില്ല. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞുവോയെന്ന ആരാധകരുടെ സംശയങ്ങൾ ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ ആൽബിയുടെ പുതിയ സോഷ്യൽമീഡിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഏറ്റവും അടുത്ത കസിന്റെ കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ളതായിരുന്നു ആൽബിയുടെ പോസ്റ്റ്. ഒരു വർഷം മുമ്പ് ഇതേ കുട്ടിയുടെ പിറന്നാൾ ദിനത്തിൽ പകർത്തിയ വീഡിയോയും ആൽബി പങ്കുവെച്ചിട്ടുണ്ട്. ഇനി ഇതുപോലൊന്ന് തന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്നാണ് ആൽബി കുറിച്ചത്. ഹാപ്പി ബർത്ത് ഡെ ഡിയർ... ഇത് ഒരു വർഷം മുമ്പ് അപ്സര ബിഗ് ബോസിലായിരുന്ന സമയത്തെ സിദ്ധുവിൻ്റെ ബർത്ത്ഡെയാണ്.

ഇനി ഇതുപോലൊന്ന് എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല. അപ്സര ബിഗ് ബോസിലായിരുന്ന സമയത്ത് ഒരു മാസത്തിലധികം സമയം സിദ്ധുവും ഞാനും ഞങ്ങളുടെ വീട്ടിലായിരുന്നു. എളേച്ചാ എന്നും വിളിച്ച് അവനെൻ്റെ പുറകെ നടന്നത് എൻ്റെ ഭാഗ്യമായിരുന്നു. ആറ് വർഷങ്ങൾ... ഞാനവനെ സ്കൂളിൽ കൊണ്ട് വിട്ടത് എത്രയോ തവണകൾ. എൻ്റെ തൃശ്ശൂരിലെ വീട്ടിലടക്കം എത്രയോ ദിവസം അവൻ ഒറ്റക്ക് എൻ്റെ കൂടെ... എൻ്റെ മാത്രമായി നിന്നു.

അവൻ എനിക്ക് എൻ്റെ മകനായിരുന്നു. പക്ഷെ ബിഗ് ബോസ് കഴിഞ്ഞ് അവൻ്റെ കുഞ്ഞമ്മ വന്നു. അവൾ അവനെ കൊണ്ട് പോകാതെ ഒറ്റക്ക് പല ഫ്രണ്ട്സിനോടൊപ്പം എവിടെയൊക്കെയോ പോയി.... തീർന്നു ശുഭം... എന്നാണ് ആൽബി കുറിച്ചത്. ബി​ഗ് ബോസിൽ വെച്ച് പലപ്പോഴും അപ്സരയും ഇതേ കുട്ടിയെ കുറിച്ച് സംസാരിച്ചിരുന്നു.

Alby Francis apsara rathnakaran

ആൽബിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഇനി ഒരിക്കലും ഇങ്ങനെയൊന്ന് ഉണ്ടാവില്ലെന്ന് ആൽബി പറയാൻ മാത്രം എന്ത് സംഭവിച്ചുവെന്ന സംശയമാണ് പ്രേക്ഷകർക്ക്. അതേസമയം രണ്ടാം വിവാഹവും തകർന്നോയെന്ന ചോദ്യങ്ങളോട് അടുത്തിടെ അപ്സരയും പ്രതികരിച്ചിരുന്നു. പലരും ഞങ്ങൾ വേർപിരിഞ്ഞോ എന്ന ചോദ്യം ആവർത്തിക്കുന്നു. ഞാനും എന്റെ ഭർത്താവും അതേപ്പറ്റി സോഷ്യൽ മീഡിയയിൽ വന്ന് പറഞ്ഞിട്ടില്ല.

അടുത്ത സുഹൃത്തുക്കളുടെ കാര്യത്തിൽ പോലും ഒരു പരിധിക്കപ്പുറം ഇടപെടുന്ന കൂട്ടത്തിലല്ല ഞാൻ. തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നു. വളരെ വ്യക്തിപരമായ കാര്യം അത് സംഭവിച്ചാലും ഇല്ലെങ്കിലും ഇടപെടാൻ ആർക്കും അവകാശമില്ല. ഞാനും എന്റെ ഭർത്താവും അതേപ്പറ്റി പറയുക പോലും ചെയ്യാതെ പലരും പോസ്റ്റുകളും വീഡിയോകളും ഇടുന്നത് കാണാറുണ്ടെന്നാണ് പ്രതികരിച്ച് അപ്സര പറഞ്ഞത്.

ആൽബിയുടെ പുതിയ കുറിപ്പ് വൈറാലയോടെ ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മാത്രമല്ല സോഷ്യൽമീഡിയയിലും അപ്സര ആൽബിയെ ഫോളോ ചെയ്യുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X