For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ കാന്താരിക്ക് ജന്മദിനാശംസകള്‍'; അഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ശിവാഞ്ജലി ഫാന്‍സ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിലെ അഞ്ജുവായി ഏവരുടെയും കണ്ണിലുണ്ണിയായ മാറിയ താരമാണ് നടി ഗാപിക അനില്‍. സോഷ്യല്‍ മീഡിയയിലും സജീവമായ ഗോപികയുടെ എല്ലാ പുതിയ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ആരാധകരേറെയാണ്.

  ബാലതാരമായിട്ടാണ് ഗോപിക സിനിമയില്‍ എത്തിയത്. ശിവം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനിലൂടെയാണ്. സീരിയലിലും ബാലതാരമായി തിളങ്ങിയ ഗോപിക സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കബനിയ്ക്ക് ശേഷമാണ് സാന്ത്വനത്തില്‍ അഭിനയിക്കുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്.

  ഗോപിക അനിലിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. ഗോപികയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആശംസാപ്രവാഹവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. അഞ്ജു ചേച്ചിക്ക് സാന്ത്വനം പ്രേക്ഷകരുടെ വക ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍, അഞ്ജു കുറുമ്പിക്ക് പിറന്നാള്‍ ആശംസകള്‍, അഞ്ജലിയെ പൂര്‍ണ്ണതയിലേക്ക് കൊണ്ടുവന്ന ഗോപികക്ക് പിറന്നാള്‍ ആശംസകള്‍, അഞ്ജലിയായി തകര്‍ത്തഭിനയിച്ച് പ്രേക്ഷകമനസ്സ് കീഴടക്കിയ നമ്മുടെ ഗോപികചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍, ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ കടന്നു കൂടിയഈ കാന്താരിപ്പെണ്ണിന് ഒരുപാട് ദൂരങ്ങള്‍ ഇതുപോലെ പുഞ്ചിരിയോടെ സന്തോഷത്തോടെ, ഒരുപാട് ജന്മദിനിങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ. ഇങ്ങനെ ജന്മദിനാശംസകള്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ നിറയെ.

  സാന്ത്വനത്തിലെ അഞ്ജലിയേയും ശിവനേയും ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ശിവാഞ്ജലിയെന്നാണ് ഇരുവരേയും സ്‌നേഹത്തോടെ വിളിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ഫാന്‍സ് പേജുകളും യൂട്യൂബ് ചാനലുകളുമുണ്ട്. സാന്ത്വനത്തിലെ ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും കാണാന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടവുമാണ്. മാത്രമല്ല കീരിയും പാമ്പും പോലെയിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചായ സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. ഇണക്കുരുവികളായി ഇരുവരുടെയും റൊമാന്റിക് രംഗങ്ങളായിരുന്നു പോയവാരത്തെ സീരിയലിന്റെ ഹൈലൈറ്റ്. എന്തായാലും ഇരുവരുടെയും തല്ലുപിടിത്തത്തിനും സ്‌നേഹപ്രകടനങ്ങള്‍ക്കും കാത്തിരിക്കുകയാണ് ആരാധകര്‍.

  സോഷ്യല്‍ മീഡിയയില്‍ ശിവാഞ്ജലിക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് മുന്‍പൊരിക്കല്‍ ഗോപിക തുറന്നുസംസാരിച്ചിരുന്നു. തനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു നടിയുടെ പ്രതികരണം. സാധിക്കുന്ന് അത്രയും എഡിറ്റ് വീഡിയോകള്‍ കാണാറുണ്ട്. അതുപോലെ സ്‌റ്റോറി മെന്‍ഷന്‍സ് നോക്കാറുണ്ട്. അതൊക്കെ കാണുമ്പോള്‍ നല്ല സന്തോഷമുണ്ട്. കൂടുതല്‍ ഇഷ്ടപ്പെടുന്ന വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നു.

  സോഷ്യല്‍ മീഡിയയില്‍ എഡിറ്റ് ചെയ്തുവരുന്ന വീഡിയോകളൊക്കെ ലൈക്ക് ചെയ്യാറുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. വ്യക്തിപരമായി പരിചയമില്ലാത്ത ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും സ്‌നേഹം കാണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ താന്‍ കാണുന്ന എല്ലാ എഡിറ്റ്‌സും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

  Recommended Video

  അപ്പുവിന് ആശംസകൾ നേർന്ന് സഹതാരങ്ങൾ | Santhwanam Appu Marriage | FilmiBeat Malayalam

  കഴിഞ്ഞ ദിവസം സാന്ത്വനത്തിലെ അപര്‍ണയെന്ന പ്രേക്ഷകരുടെ അപ്പുവായി അഭിനയിക്കുന്ന നടി രക്ഷാ രാജിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാന്ത്വനം കുടുംബത്തിലെ മുഴുവന്‍ അഭിനേതാക്കളും എത്തിയിരുന്നു. കോഴിക്കോട് സ്വദേശി അര്‍ക്കജായിരുന്നു രക്ഷയുടെ വരന്‍. അഭിനേതാക്കളായ ചിപ്പി രഞ്ജിത്ത്, രാജീവ്, ഗോപിക അനില്‍, സജിന്‍ തുടങ്ങി സാന്ത്വനം സീരിയലിലെ മിക്ക അഭിനേതാക്കളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

  മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന സാന്ത്വനത്തിന് റെക്കോര്‍ഡ് പ്രേക്ഷകരാണ് ഉള്ളത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

  Read more about: shivanjali anjali Santhwanam asianet
  English summary
  Santhwanam fame Gopika Anil's birthday, fans wishes and blessings towards the actress goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X