For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പാവം പതിനേഴുകാരൻ പയ്യൻ', സാന്ത്വനത്തിലെ കണ്ണൻ തന്നെയാണോന്ന് ആരാധകർ, പഴയകാല ചിത്രവുമായി അച്ചു സു​ഗന്ദ്

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അച്ചു സുഗന്ദ്. ഒരു പക്ഷെ അച്ചു സുഗന്ദ് എന്ന് പറഞ്ഞാൽ ആർക്കും അറിയണമെന്നില്ല. സാന്ത്വനത്തിലെ കണ്ണൻ എന്ന് പറഞ്ഞാൽ മാത്മേ പ്രേക്ഷകർക്ക് അറിയുള്ളൂ. ജനപ്രിയ പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

  പരമ്പരയുടെ തുടക്കം മുതൽ അതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. സാന്ത്വനം വീട്ടിലെ ഇളയവനാണ് അച്ചു അവതരിപ്പിക്കുന്ന കണ്ണൻ. വാനമ്പാടി എന്ന സീരിയലിലൂടെയായിരുന്നു അച്ചു അഭിനയത്തിലേക്ക് എത്തിയത്.

  കുസൃതിയും കുറുമ്പും അൽപം കൂടുതലാണ് കണ്ണന്. വാത്സല്യം കുറച്ച് അധികം നൽകിയാണ് ദേവി അവനെ വളർത്തിയത്. അതിന്റേതായ പ്രശ്‌നങ്ങളും കണ്ണനുണ്ട്. വീട്ടിലെ സകല പ്രശ്‌നങ്ങൾക്കും തുടക്കം കുറിക്കുന്നത് കണ്ണനാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കണ്ണന് ഇതെന്തിൻ്റെ കുഴപ്പമാണ് എന്ന് ചോദിക്കേണ്ടി വന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളിലും ചെന്ന് ചാടുകയും ചെയ്യും. എന്നാലും കണ്ണനെ പ്രേക്ഷകർക്ക് വലിയ കാര്യമാണ്. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കണ്ണനെ എല്ലാവരും കാണുന്നതും.

  സമൂഹ മാധ്യമങ്ങളി‍ൽ സജീവമായ താരം സ്വയം കുത്തിപ്പൊക്കൽ എന്ന ക്യാപ്ഷൻ നൽകി ഒരു പഴയകാല ചിത്രം പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പതിനേഴ് വയസ്സ് പ്രായമുള്ളപ്പേൾ എടുത്ത ചിത്രമാണ്. 'പാവം പതിനേഴുകാരൻ പയ്യൻ, ഒരു സ്വയം കുത്തിപ്പൊക്കൽ' എന്ന അടിക്കുറിപ്പ് നൽകിയാണ് അച്ചു ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പഴയ ഓർമ്മകൾ എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.

  അച്ചുവിൻ്റെ ചിത്രത്തിന് രസകരമായിട്ടുള്ള നിരവധി കമൻ്റുകളുമായാണ് ആരാധകർ എത്തിയിട്ടുള്ളത്. ക്യൂട്ട് ആണ്, ഇതാണ് ശരിയ്ക്കും കണ്ണൻ, തോള് ഒരു ഭാഗം ചരിഞ്ഞ് നിൽക്കുന്നത് കാരണം, ലാലേട്ടനാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇപ്പോഴുള്ള മാറ്റത്തിന്റെ രഹസ്യം ദേവിയേട്ടത്തി തരുന്ന പാൽ തന്നെയാണെന്ന് പറയുന്നവരാണ് ചിലർ. പാൽക്കാരൻ പയ്യൻ എന്നൊക്കെയാണ് ചിത്രത്തിന് ലഭിച്ച കമൻ്റുകൾ.

  Also Read: ദില്‍ഷയുമായി ഒരു ബന്ധവുമില്ല, എല്ലാം അവസാനിപ്പിച്ചു; ആ സൗഹൃദം മുന്നോട്ടില്ലെന്ന് ലൈവില്‍ റോബിന്‍ രാധകൃഷ്ണന്‍

  വാനമ്പാടിയിലെ പാപ്പിക്കുഞ്ഞിന് ശേഷമാണ് സാന്ത്വനത്തിലെ കണ്ണനായി അവസരം ലഭിച്ചത്. 'സാന്ത്വനത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ഈ പരമ്പര പ്രേക്ഷകർക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു. സാന്ത്വനത്തിൻ്റെ ഓഡീഷനിൽ പങ്കെടുക്കാൻ വന്നപ്പോൾ ചിപ്പിചേച്ചിയും രഞ്ജിത്ത് സാറുമൊക്കെ അവിടെയുണ്ടായിരുന്നു. വലിയ പിന്തുണയാണ് അവർ നൽകിയത്. ഓഡീഷനിൽ ഒത്തിരിപ്പേർ ഉണ്ടായിരുന്നെങ്കിലും എനിക്കാണ് അവസരം ലഭിച്ചത്. പിന്നീട് നിൻ്റെ ശരീരപ്രകൃതി കാരണമാണ് ഇതിൽ അവസരം ലഭിച്ചതെന്ന് ചിപ്പി ചേച്ചി പറഞ്ഞു'.

  Also Read: കല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലം കാത്തിരുന്ന് ഉണ്ടായവന്‍, എനിക്കെന്നും അവന്‍ മമ്മൂഞ്ഞ്; മമ്മൂട്ടിയെക്കുറിച്ച് ഉമ്മ

  'അതോടെ ശരീരത്തെ കുറിച്ചുളള കോംപ്ലക്‌സ് മാറി അഭിമാനം തോന്നി. സാന്ത്വനം ജീവിതത്തിൽ വലിയ ഭാഗ്യവും ബ്രേക്കാണ് നൽകിയത്. പരമ്പര കണ്ട് ഒരുപാട് പേർ വിളിക്കാറുണ്ട്. എല്ലാവരും ഇപ്പോൾ തിരിച്ചറിയും. കണ്ണൻ എന്നാണ് എല്ലാവരും വിളിക്കുന്നത്. സാന്ത്വനത്തിൽ എല്ലാവരും ഒരു കുടുംബം പോലെയാണ് ഷൂട്ടിംഗ് കഴിഞ്ഞാലും'.

  'സെറ്റിൽ എല്ലാവരുമായും നല്ല അടുപ്പമാണെങ്കിലും കൂടുതൽ സംസാരിക്കുന്നത് ശിവേട്ടനോടാണ്. കിടുന്നറങ്ങുന്നതും ശിവേട്ടന്റെ കൂടെ തന്നെ. കളിയും തമാശയുമെല്ലാം പുറത്തെടുക്കുന്നത് ഹരിയേട്ടനോടാണ്. ബാലേട്ടനോടും ദേവിയേട്ടത്തിയോടുമാണ് അഭിപ്രായങ്ങളൊക്കെ ചോദിക്കുന്നത്', അച്ച് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്.

  Also Read: കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  'കുട്ടിക്കാലം മുതലേ തന്നെ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു. അഭിനയത്തോടുള്ള പാഷനെക്കുറിച്ച് മനസ്സിലാക്കിയ മാതാപിതാക്കളും എനിക്ക് പിന്തുണ നൽകിയിരുന്നു. തമിഴ് നടൻ വിജയുടെ ശബ്ദം അനുകരിച്ച് നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് . അഭിനയം മാത്രമല്ല സംവിധാനവും എഡിറ്റിംഗും ഡബ്ബിംഗുമൊക്കെയായി സജീവമാണ് അച്ചു. ഭാവിയിൽ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്', അച്ചു സുഗന്ദ് പറയുകയുണ്ടായി.

  Read more about: Santhwanam
  English summary
  Santhwanam Fame Kannan AS Achu Sugandh Shared A Old photo with attractive Caption goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X