ഭര്‍ത്താവിനെ ലിപ് ലോക് ചെയ്യാൻ സമ്മതിക്കില്ല; തന്റെയുള്ളിലെ കുശുമ്പ് കൊണ്ട് പറയുന്നതാണെന്ന് ഷഫ്‌നയും സജിനും

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും. പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയിച്ച് വിവാഹിതരാവുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

നിലവില്‍ സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുകയാണ് സജിന്‍. പക്ഷേ ഭര്‍ത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാന്‍ ഇഷ്ടമല്ലെന്നാണ് ഷഫ്‌ന പറയുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.

ഗോപിക ആയത് കൊണ്ട് നന്നായി, ഇല്ലെങ്കിൽ ഭർത്താവിനെ കൊന്നേനെ..

ഞങ്ങള്‍ രണ്ട് പേരിലും ഏറ്റവും പൊസസ്സീവും ഷഫ്‌നയാണ്. ഇക്കയ്ക്ക് അങ്ങനെ ഒരു പ്രശ്‌നവുമില്ലെന്നാണ് നടി പറയുന്നത്. സീരിയലില്‍ എന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ടെന്നാണ് ഇവള്‍ പറഞ്ഞിരിക്കുന്നതെന്ന് സജിനും കൂട്ടിച്ചേര്‍ത്തു. മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാന്‍ വന്നത് ഭാഗ്യമാണ്. അല്ലെങ്കില്‍ ഞാന്‍ ഇക്കാനെ കൊന്നേനെ എന്നും ഷഫ്‌ന പറഞ്ഞു.

ഇക്ക അത്ര നന്നായിട്ടൊന്നും അഭിനയിക്കണ്ടാട്ടോ എന്ന് ഷഫ്‌ന പറയുമെന്ന് സജിന്‍

സീരിയലിലെ പ്രകടനത്തെ കുറിച്ച് സജിന്‍ പറയുന്നതിങ്ങനെയാണ്.. 'അഭിനയിക്കാന്‍ ഇഷ്ടമുള്ളത് കൊണ്ട് എന്താ ചെയ്‌തേ ഏതാ ചെയ്‌തേ എന്നൊന്നും ഞാന്‍ നോക്കാറില്ല. കംഫര്‍ട്ടബിളായി അഭിനയിക്കും. പിന്നെ ഗോപിക ആയത് കൊണ്ട് ഞങ്ങള്‍ സംസാരിച്ചാണ് ചില സീനുകളില്‍ അഭിനയിക്കുന്നത്. പിന്നെ പ്ലാന്‍ ചെയ്തിട്ടൊന്നും അധികം അഭിനയിക്കാറില്ല. ആ സമയത്ത് എങ്ങനെ വരുന്നോ അതുപോലെ ചെയ്യുകയാണ്. എന്നാല്‍ ഇക്ക അത്ര നന്നായിട്ടൊന്നും അഭിനയിക്കണ്ടാട്ടോ എന്ന് ഷഫ്‌ന പറയുമെന്നും' സജിന്‍ കൂട്ടിച്ചേര്‍ത്തു.

 ഇതെന്ത് ഭര്‍ത്താവാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ടെന്ന തമാശരൂപേണ ഷഫ്‌ന പറയുന്നു

അതേ സമയം എന്റെ സീരിയലില്‍ ഇതുപോലെയുള്ള എന്തെങ്കിലും സീനിനെ കുറിച്ച് പറയുമ്പോള്‍ അതിനെന്താണ് നീ ചെയ്യണം, അത് നിന്റെ ജോലിയല്ലേ എന്നാണ് ഇക്ക പറയുക. അന്നേരം ഇതെന്ത് ഭര്‍ത്താവാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ടെന്ന തമാശരൂപേണ ഷഫ്‌ന പറയുന്നു.

പക്ഷേ ഭര്‍ത്താവ് ചിലപ്പോള്‍ ഏതെങ്കിലും സീനില്‍ അഭിനയിച്ചതിന് ശേഷം അതേ കുറിച്ച് ഇക്ക എന്നോട് പറഞ്ഞില്ലല്ലോ എന്ന് ചോദിക്കാറുണ്ടെന്ന് നടി പറയുന്നു. 'ഓഹോ ഇതുപോലൊരു സീനുണ്ടായിരുന്നോ, അതെന്നോട് പറഞ്ഞില്ലല്ലോ എന്ന ചോദിക്കാറുണ്ടെന്ന്' ഷഫ്‌ന പറയുന്നു. എന്നാല്‍ അതൊക്കെ വെറുമൊരു സീനല്ലേ എന്ന് കരുതി നിസാരമായി കാണുകയേ ഞാന്‍ ചെയ്യാറുള്ളുവെന്ന് സജിന്‍ പറഞ്ഞു.

 ഇങ്ങനെ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയാമെന്നും ഷഫ്‌ന പറയുന്നു

ഇങ്ങനെ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയാമെന്നും ഷഫ്‌ന പറയുന്നു. കാരണം രണ്ടാളും ഒരേ പ്രൊഫഷനില്‍ ഉള്ളവരാണ്. നാളെ എന്നോട് നീ ഈ സീനില്‍ അഭിനയിക്കേണ്ടെന്ന് ഇക്ക പറഞ്ഞാല്‍ അതോടെ എല്ലാം തീര്‍ന്നു. പക്ഷേ ഇക്കായ്ക്ക് എന്നെ അറിയാം. എന്റെയുള്ളിലെ കുശുമ്പ് അങ്ങോട്ട് പോവണം. അതിന് വേണ്ടി പറയുന്നതാണെന്ന് അദ്ദേഹത്തിന് അറിയാം.

ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്നാണ് ഷഫ്‌നയുടെ നിലപാട്

സിനിമയില്‍ അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്നാണ് ഷഫ്‌നയുടെ നിലപാട്. ഞാനതിന് സമ്മതിക്കില്ലെന്ന് നടി പറയുമ്പോള്‍ എനിക്കത് ചെയ്യാന്‍ പ്രശ്‌നമില്ലെന്നാണ് സജിന്റെ അഭിപ്രായം. ഇപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല. കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കില്‍ ചെയ്‌തെന്ന് വരും.

More from Filmibeat

Read more about: shafna ഷഫ്‌ന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X