'ഒരു കുട്ടിയെ എടുത്ത് താലോലിക്കാൻ സമ്മതിക്കില്ല, ഈ പേരിൽ കല്യാണം കഴിക്കാനും ഉദ്ദേശിക്കുന്നില്ല'; നടൻ ബിജേഷ്
ചിപ്പിയുടെ കഥാപാത്രമായ ദേവിയുടെ സഹോദര കഥാപാത്രമാണ് സേതു. ബിജേഷ് അവനൂരാണ് സേതുവായി സീരിയലിൽ അഭിനയിക്കുന്നത്. ബിജേഷിന് വലിയൊരു കരിയർ ബ്രേക്ക് നൽകിയ കഥാപാത്രം കൂടിയായിരുന്നു സാന്ത്വനത്തിലെ സേതു
മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലും രണ്ട് ആളുകളുടെ രസകരമായ പ്രണയ കൈമാറ്റവുമെല്ലാമാണ് പരമ്പരയെ ആരാധകര്‍ സ്വീകരിക്കാനുണ്ടായ കാരണം.
കൃഷ്ണന്‍ ലക്ഷ്മി ദമ്പതികളാണ് സാന്ത്വനം വീട്ടിലെ അച്ഛനമ്മമാര്‍. കൃഷ്ണന്‍ മരിച്ചതോടെ വീട്ടിലെ മൂത്ത പുത്രന്‍ ബാലന്‍ വീടിന്റെ ചുമതല ഏറ്റെടുക്കുന്നു. ബാലന്‍-ദേവി ദമ്പതികള്‍ മക്കള്‍ പോലും വേണ്ടെന്നുവെച്ചാണ് അനിയന്മാരെ വളര്‍ത്തുന്നത്.

പരസ്പര സ്‌നേഹത്തിലൂന്നി മുന്നോട്ട് പോകുന്ന അനിയന്മാരില്‍ രണ്ട് പേരുടെ വിവാഹവും ഒന്നിച്ചായിരുന്നു. അതിലൂടെയായിരുന്നു പരമ്പര രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മുന്നോട്ട് പോയിരുന്നത്. അതിനിടെയില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളും പരമ്പരയില്‍ എത്തുന്നുണ്ട്.
അഞ്ഞൂറിന് മുകളിൽ എപ്പിസോഡുകൾ പിന്നിട്ടിട്ടും സാന്ത്വനത്തിന് അന്നും ഇന്നും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. സീരിയലിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള കഥാപാത്രങ്ങളിൽ ഒന്നാണ് സേതു.
ചിപ്പിയുടെ കഥാപാത്രമായ ദേവിയുടെ സഹോദര കഥാപാത്രമാണ് സേതു. ബിജേഷ് അവനൂരാണ് സേതുവായി സീരിയലിൽ അഭിനയിക്കുന്നത്. ബിജേഷിന് വലിയൊരു കരിയർ ബ്രേക്ക് നൽകിയ കഥാപാത്രം കൂടിയായിരുന്നു സാന്ത്വനത്തിലെ സേതു. മുപ്പത്തിയഞ്ച് പിന്നിട്ടിട്ടും ബിജേഷ് ഇതുവരേയും വിവാഹിതനായിട്ടില്ല.
തനിക്ക് മുമ്പുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ചെല്ലാം ബിജേഷ് പലപ്പോഴായി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. സീരിയൽ ആരാധകരായ നിരവധി സ്ത്രീകളുടെ ആരാധന പുരുഷൻ കൂടിയാണ് ബിജേഷ്. സോഷ്യൽമീഡിയയിൽ സജീവമായ ബിജേഷ് പങ്കുവെക്കുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ഇപ്പോഴിത വളരെ രസകരമായ കുറിപ്പോടെ ബിജേഷ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു കൈക്കുഞ്ഞിനെ താലോലിക്കുന്ന ബിജേഷാണ് വീഡിയോയിലുള്ളത്. 'ഒരു കുട്ടിയെ എടുത്ത് താലോലിക്കാൻ സമ്മതിക്കില്ല... അപ്പോഴേക്കും വരും...'
'ഇങ്ങനെ താലോലിച്ച് നടന്നാൽ മതിയോ കേട്ടണ്ടേ... എന്നൊക്കെ... എന്നാലും കുട്ടികളെ എനിക്കിഷ്ട്ടാ... ഞാൻ ഇനിയും എടുക്കും. ഉമ്മയും കൊടുക്കും.. ഈ പേരിൽ തൽക്കാലം കെട്ടാനൊന്നും ഉദ്ദേശിക്കുന്നില്ല' എന്നാണ് ബിജേഷ് കുറിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

മുൻ ബിഗ് ബോസ് താരം ശാലിനി അടക്കം കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. എന്ത് വന്നാലും കെട്ടരുത് വാക്ക് വാക്കായിരിക്കണം, അതെന്താ നിങ്ങൾക്ക് കെട്ടിയാൽ? അതൊന്ന് അറിയണമല്ലോ, ക്യാപ്ഷൻ പൊളിച്ചു എന്നെല്ലമാണ് ആരാധകർ ബിജേഷിന്റെ വീഡിയോയ്ക്ക് തമാശയായി കമന്റ് ചെയ്തത്.
അതേസമയം ബിജേഷ് ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർഥിയായി പങ്കെടുക്കുന്നുണ്ടെന്ന തരത്തിൽ പ്രഡിക്ഷൻ ലിസ്റ്റുകൾ വന്നിരുന്നു. ബിജേഷ് ബിഗ് ബോസിൽ മത്സരാർഥിയായി വന്നാൽ കുടുംബ പ്രേക്ഷകരുടെയെല്ലാം സ്നേഹവും വോട്ടും ബിജേഷിന് കിട്ടും. കാരണം അത്രയേറെ സ്വീകാര്യത സാന്ത്വനത്തിലെ സേതുവിന് കിട്ടുന്നുണ്ട്.
'തൃശ്ശൂർക്കാരനാണ് ഞാൻ. ബേസിക്കലി ഞാൻ ബാർബറാണ്. കൂടാതെ സ്കൂളിൽ ഡ്രോയിങ് ടീച്ചറായി വർക്ക് ചെയ്തിട്ടുണ്ട്. നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായിരുന്നു. സംവിധാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഗൾഫിൽ ഞാൻ ബാർബറായി ജോലി ചെയ്തിരുന്നു. എനിക്ക് മൂഡ് തോന്നുമ്പോൾ മാത്രമാണ് ഞാൻ ചിത്രം വരയ്ക്കുന്നതും എഴുതുന്നതും.'
'ആക്ടിങിൽ ഞാൻ സ്ട്രഗിൾ ചെയ്തിട്ടില്ല. എന്നെങ്കിലും ഒരു നടനാകുമെന്ന് പണ്ട് മുതൽ വിശ്വാസമുണ്ടായിരുന്നു. വിവാഹിതനല്ല ഞാൻ. ഇപ്പോഴത്തെ പെൺപിള്ളേർക്ക് മൂന്ന്, നാല് വയസ് വ്യത്യാസം മാത്രമുള്ളവരെ കല്യാണം കഴിക്കാനാണ് താൽപര്യം എനിക്ക് മുപ്പത്തിയെട്ട് വയസുണ്ട്' എന്നാണ് ബിജേഷ് മുമ്പൊരിക്കൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications