'ആദ്യം ഞാൻ റെനീഷയെയാണ് സപ്പോർട്ട് ചെയ്തത്... പിന്നീട് അത് മാറി'; കാരണം വെളിപ്പെടുത്തി സാന്ത്വനം താരം ബിജേഷ്!
സാന്ത്വനത്തിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ബിജേഷ് അവനൂര്‍. സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെയാണ് ബിജേഷ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോക് വീഡിയോയിലൂടെയായി ശ്രദ്ധ നേടിയ ബിജേഷ് ചുരുങ്ങിയ കാലം കൊണ്ടാണ് സീരിയൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായത്.
സാന്ത്വനത്തില്‍ ദേവിയുടെ സഹോദരനും ബാലന്റെ ആത്മസുഹൃത്തുമായ സേതുവായാണ് ബിജേഷ് എത്തുന്നത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും ബിജേഷ് തുറന്നുപറഞ്ഞിരുന്നു.
ബിജേഷ് എന്ന പേരിനേക്കൾ സാന്ത്വനത്തിലെ സേതുവേട്ടൻ എന്ന പേരാണ്. കടുവ എന്ന ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്തുകൊണ്ട് സിനിമയിലും സാന്നിധ്യം അറിയിച്ച ബിജേഷ് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കടുവയിൽ അഭിനയിക്കാൻ ചെന്നപ്പോൾ സാന്ത്വനത്തിലെ കഥാപാത്രം ഇഷ്ടപ്പെട്ടതിന്റെ പേരിൽ സെറ്റിൽ നിരവധി ആളുകൾ ഷൂട്ട് കാണാൻ വന്നതിനെ കുറിച്ചെല്ലാം ബിജേഷ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

സീരിയൽ മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ മുതൽ ബിജേഷിന് സൗഹൃദമുള്ള ഒരു നടിയാണ് ബിഗ് ബോസ് സീസൺ ഫൈവ് റെനീഷ റഹ്മാൻ. സീസൺ ഫൈവിൽ രണ്ടാം സ്ഥാനത്ത് എത്തിയത് റെനീഷയായിരുന്നു. ബിജേഷിനെ പോലെ തന്നെ സീരിയലുകളാണ് റെനീഷയ്ക്കും വളരെ ചെറിയ പ്രായത്തിൽ തന്നെ ആരാധകരെ നേടി കൊടുത്തത്.
ഗ്രാമീണതയുടെ നിഷ്‍കളങ്ക ഹൃദയം ഉള്ള മത്സരാർത്ഥിയാണ് റെനീഷ എന്നാണ് പ്രേക്ഷകർ റെനീഷ ബിഗ് ബോസിൽ മത്സരാർത്ഥിയായ ശേഷം പ്രകടനം വിലയിരുത്തി പറഞ്ഞത്. അത് പലപ്പോഴും ശരിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു റെനീഷയുടെ പെരുമാറ്റവും.
ബിഗ് ബോസ് വീടിനകത്തെ പൊതുവിലെ ആറ്റിട്യൂഡാണ് അതിന് കാരണം. താന്‍ ജനിച്ച് വളര്‍ന്ന ചുറ്റുപാടുകളുടെ വാല്യൂസിനോട് നീതിപുലര്‍ത്തണമെന്ന് ശഠിക്കുന്ന ആളാണ് റെനീഷ. പലരോടും തർക്കത്തിൽ ഏർപ്പെടുമെങ്കിലും കുറച്ച് കഴിഞ്ഞ് അവരോട് യാതൊരുവിധ വിരോധമൊന്നും കാണിക്കാതെ നല്ല രീതിയിൽ ഇടപഴകുന്ന ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു റെനീഷ.
ഇതൊക്കെ റെനീഷയെ പ്രേക്ഷർക്ക് ഇടയിൽ കൂടുതൽ പ്രിയപ്പെട്ടവളാക്കി. അതുകൊണ്ടുതന്നെയാണ് ആരംഭം മുതൽ ഒരു ഫാൻ ഫോളോയിങ് ഉണ്ടാക്കാൻ റെനീഷയ്ക്ക് സാധിച്ചത്.

വീട്ടിലെ കുട്ടിയെന്ന പരിഗണിന റെനീഷയ്ക്ക് പ്രേക്ഷകർ നൽകിയിരുന്നു. റെനീഷ ഉൾപ്പടെയുള്ളവർ മത്സരിച്ച ബിഗ് ബോസ് സീസൺ ഫൈവിന്റെ പ്രേക്ഷകരിൽ ഒരാളായിരുന്നു ബിജേഷ്. തുടക്കത്തിൽ താൻ റെനീഷയെ സപ്പോർട്ട് ചെയ്തിരുന്നുവെന്നും പിന്നീട് അത് മാറിയെന്നും പറയുകയാണ് ബിജേഷ്. സീസൺ ഫൈവ് അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ റെനീഷയെ ബിജേഷ് കണ്ടുമുട്ടി.
അടുത്തിടെ ഇരുവരും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് വീണ്ടും ഇരുവർക്കും സൗഹൃദം പുതുക്കാൻ അവസരം ലഭിച്ചത്. 'ബിഗ് ബോസ് സീസണ്‍ 5ല്‍ എനിക്ക് പരിചയമുള്ള കുറേ പേരുണ്ടായിരുന്നു. ഒരുപക്ഷെ അതില്‍ എനിക്ക് വല്ലപ്പോഴും മെസേജ് അയക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്ന നല്ലൊരു ഫ്രണ്ട് അല്ലെങ്കില്‍ അനിയത്തിയെ പോലെയുള്ള കുട്ടിയായിരുന്നു റെനീഷ.'
'കുറച്ച് നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ഷോയില്‍ വെച്ച് കണ്ടുമുട്ടി. സംഹൃദ സംഭാഷണത്തിനിടയില്‍ ഞാന്‍ ആദ്യം നിന്നെയായിരുന്നു സപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അഖില്‍ മാരാരെ സപ്പോര്‍ട്ട് ചെയ്തു എന്ന് അവളോട് പറഞ്ഞു. പക്ഷെ എന്റെ അമ്മ നിന്റെ കട്ട ഫാന്‍ ആണെന്നും പറഞ്ഞിരുന്നു.'
'അപ്പോള്‍ അവള്‍ പരിഭവം നടിച്ചിട്ട് ഒരു ചെറു ചിരിയോടുകൂടെ പറഞ്ഞു... അമ്മയോട് എന്റെ അന്വേഷണം പറയൂട്ടോ ചേട്ടന്‍ എന്നോട് മിണ്ടേണ്ടെന്ന്. അതിന് ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫിയും എടുത്തു. സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന മത്സരത്തില്‍ എന്നത്തെയും പോലെ മിടുക്കിയായി റെനീഷ പങ്കെടുത്തു. നിഷ്‌കളങ്കമായ മനസുള്ള പ്രിയകൂട്ടുകാരി ഇനിയും ഉയരങ്ങളിലെത്തട്ടെ', എന്നുകൂടി ആശംസിച്ചാണ് ബിജേഷ് കുറിപ്പ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications











