'ഞാൻ ഭർത്താവിനെ എപ്പോഴും കാണാറില്ല, ആദ്യത്തെ ആനിവേഴ്സറിയുടെ സമയത്തായിരുന്നു ഹണിമൂൺ യാത്ര'; രക്ഷ രാജ്

കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പര കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്. അത്രയേറെ സ്വീകാര്യത ലഭിച്ച സീരിയലായിരുന്നത് കൊണ്ട് തന്നെ പരമ്പര അവസാനിച്ചിട്ടും ആരാധകർ ഇപ്പോഴും സാന്ത്വനം താരങ്ങളെ അതേ കഥാപാത്രങ്ങളായി തന്നെയാണ് സ്നേഹിക്കുന്നത്. താരങ്ങളെല്ലാം പുതിയ പ്രോജക്ടുകളുടെ ഭാ​ഗമായെങ്കിലും ഇപ്പോഴും ആരാധകർ താരങ്ങളെ കാണുമ്പോൾ അടുത്ത് കൂടുന്നത് സാന്ത്വനം സീരിയലുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനും സ്നേഹം അറിയിക്കാനുമാണ്.

സാധാരണ സീരിയലില്‍ നിന്നും വേറിട്ട ചിത്രീകരണമായിരുന്നു സാന്ത്വനം പരമ്പരയുടെ മികവിന്റെ മറ്റൊരു കാരണമായത്. സാന്ത്വനം സീരിയയിൽ അഭിനയിച്ചശേഷം ജനസ്വീകാര്യത നേടിയവരിൽ പ്രധാനിയാണ് സിനിമാ-സീരിയൽ താരം രക്ഷ രാജ്.

Actress Raksha Raj

സാന്ത്വനത്തിൽ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചിരുന്ന രക്ഷ ഇപ്പോൾ ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേഷണം ആരംഭിച്ച ജാനകിയുടെയും അഭിയുടെയും വീട് എന്ന പരമ്പരയിലെ നായികയാണ്. യുവ കൃഷ്ണയാണ് സീരിയലിൽ രക്ഷയുടെ നായകൻ. അപ്പുവിനെപ്പോലെ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജാനകിയും ജനശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ രക്ഷ തന്റെ പുതിയ സീരിയൽ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കിട്ടു.

രണ്ട് വർഷം മുമ്പായിരുന്നു രക്ഷയുടെ വിവാഹം. സേവ് ദി ഡേറ്റ് മുതൽ വിവാഹം വരെയുള്ള വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ ആഘോഷിക്കുകയും ചെയ്തിരുന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അർകജാണ് രക്ഷയെ വിവാഹം ചെയ്തത്. മോഡലിങിലൂടെ അഭിനയ ലോകത്തേക്കെത്തിയ രക്ഷയുടെ അരങ്ങേറ്റം കമര്‍ക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു.

പിന്നീട് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകൾ എന്ന സീരിയല്‍ ചെയ്തുകൊണ്ട് സീരിയൽ രം​ഗത്തേക്ക് എത്തുകയായിരുന്നു. ജാനകിയുടെയും അഭിയുടെയും വീട് സീരിയലിലെ തന്റെ കഥാപാത്രമായ ജാനകിയെ കുറിച്ചാണ് രക്ഷ ആദ്യം സംസാരിച്ചത്. സാന്ത്വനത്തിൽ അവതരിപ്പിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ഓരേ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിനോട് താൽപര്യമില്ല. അതുകൊണ്ട് തന്നെ സാന്ത്വനം സീരിയൽ അവസാനിച്ചപ്പോൾ ആ​ഗ്രഹിച്ചതുപോലൊരു കഥാപാത്രം എനിക്ക് ലഭിക്കുകയായിരുന്നു.

സാന്ത്വനത്തിലെ അപ്പുവിന്റെ ചില സ്വഭാവങ്ങൾ എനിക്കുണ്ട്. അപ്പുവിനെപ്പോലെ കുറച്ച് കുസൃതിയും പിണക്കവുമൊക്കെ എനിക്കുമുണ്ട്. ജാനകിയുടെ ചില സ്വഭാവങ്ങളുമുണ്ട്. അപ്പുവിന്റെയും ജാനകിയുടേയും മിക്സാണ് ഞാനെന്ന് വേണമെങ്കിൽ പറയാം രക്ഷ പറയുന്നു. പിന്നീട് അഭിനയത്തിൽ തുടരാൻ ഭർത്താവ് നൽ‌കുന്ന പിന്തുണയെ കുറിച്ചും നടി സംസാരിച്ചു.

Actress Raksha Raj

ഞാൻ എന്റെ ഭർത്താവിനെ അങ്ങനെ കാണാറില്ല. ബ്രേക്ക് സമയത്ത് മാത്രമാണ് കാണാറുള്ളത്. കല്യാണം കഴിഞ്ഞ് ആറാം ദിവസം ഷൂട്ടിന് കേറിയൊരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഹണിമൂൺ ഒന്നും പോകാൻ പറ്റിയില്ല. ആദ്യത്തെ ആനിവേഴ്സറിയുടെ സമയത്താണ് ഹണിമൂണെന്ന പേരിൽ ഞങ്ങൾ മാൽഡീവ്സിൽ പോയത്. എന്റെ ഭർത്താവിന്റെ ഒരു പ്രത്യേക എന്തെന്നാൽ വർക്കുള്ളതിനാൽ സമയം ഇല്ലെന്ന് പറഞ്ഞാൽ‌ മനസിലാക്കും.

അതുകൊണ്ട് തന്നെ ഞാൻ ലൊക്കേഷനിലായിരിക്കുമ്പോൾ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കുകയൊന്നുമില്ല. നീ എപ്പോൾ ഫ്രീയാകുന്നുവോ അപ്പോൾ എന്നെ വിളിച്ചാൽ മതിയെന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞ ഫീലിലൊന്നുമല്ല ഞാൻ ഇരിക്കുന്നത്. അണ്ടർസ്റ്റാന്റ് ചെയ്യുന്നയാളാണ് ടെൻഷൻ തരില്ല. എന്റെ വർക്കിനെ നന്നായി സപ്പോർട്ട് ചെയ്യുമുണ്ടെന്ന് രക്ഷ പറയുന്നു.

ഒരു കൂട്ടുകുടുംബത്തിന്‍റെ സ്നേഹവും സംഘര്‍ഷങ്ങളും നാടകീയമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ജാനകിയുടെയും അഭിയുടെയും വീട്. പഴയൊരു ഹിറ്റ് ഹിന്ദി സീരിയലിന്റെ മലയാളം റീമേക്കാണ് ജാനകിയുടേയും അഭിയുടേയും വീട്.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X