കബനി തീര്‍ന്നപ്പോള്‍ സാന്ത്വനത്തിലെത്തി, അഭിനയ ജീവിതത്തെക്കുറിച്ച് ഗോപികയും കാര്‍ത്തികയും

ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും പില്‍ക്കാലത്ത് അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗോപിക അനില്‍ പറയുന്നു. സാന്ത്വനം പരമ്പരയില്‍ അഞ്ജലിയായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡോക്ടര്‍ ഗോപിക അനിലിന്‍റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.

അഞ്ജലിയും ശിവനും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണെന്നായിരുന്നു ആരാധകരും പറഞ്ഞത്. ഗോപികയാണ് സാന്ത്വനത്തില്‍ അഭിനയിക്കുന്നതെങ്കിലും ലൊക്കേഷനില്‍ കീര്‍ത്തനയുമുണ്ടാവാറുണ്ട്. അഭിനയ രംഗത്ത് സജീവമാണ് കീര്‍ത്തനയും. കബനിയുള്‍പ്പടെയുള്ള പരമ്പരയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

കബനിയില്‍

കബനിയില്‍

ബിടെക് ചെയ്‌തോണ്ടിരിക്കുന്നതിനിടയിലായിരുന്നു കബനിയിലേക്ക് വിളിച്ചത്. രണ്ടാളും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു അച്ഛന്‍ കൊടുത്തത്. ടൈറ്റില്‍ കഥാപാത്രത്തിനായി ആളെ തപ്പുന്നുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെയാണ് ചേച്ചിയേയും വിളിച്ചത്. ലോക് ഡൗണിന് മുന്‍പായി കബനി തീര്‍ന്നിരുന്നു. അതിനിടയിലായിരുന്നു സാന്ത്വനത്തിലെ അവസരം വിളിച്ചത്. തിരുവനന്തപുരത്ത് എന്റെ കൂടെ കീര്‍ത്തനയുമുണ്ടെന്ന് ഗോപിക പറയുന്നു.

ചേച്ചിയും അനിയത്തിയും

ചേച്ചിയും അനിയത്തിയും

ആളുകള്‍ക്ക് ഞങ്ങളുടെ പേരുകള്‍ മാറിപ്പോവാറുണ്ട്. മിട്ടുവെന്നൊരു പേരുണ്ട്. ഡയറക്ടര്‍ വരെ അങ്ങനെയാണ് എന്നെ വിളിക്കുന്നതെന്ന് കീര്‍ത്തന പറയുന്നു ദേഷ്യമോ പ്രശ്‌നമോ വന്ന് കഴിഞ്ഞാല്‍ മിണ്ടാതിരിക്കാറുണ്ട് കീര്‍ത്തനയെന്ന് ഗോപിക പറയുന്നു. ഞാന്‍ സംസാരിച്ച് തീര്‍ക്കാറാണ് പതിവെന്ന് ഗോപിക പറയുന്നു. ചേച്ചിക്ക് പെട്ടെന്ന് സങ്കടം വരാറുണ്ട്. അപൂര്‍വ്വമായി മാത്രമേ വഴക്കുണ്ടാവാറുള്ളൂ.

ചേച്ചിയെക്കുറിച്ച്

ചേച്ചിയെക്കുറിച്ച്

ചേച്ചിയുടെ കാര്‍ഡില്‍ ഞാനാണ് പര്‍ച്ചേസ് ചെയ്യാറുള്ളത്. എനിക്ക് പര്‍ച്ചേസ് ഇഷ്ടമാണ്. ചേച്ചിക്കുള്ള ഡ്രസൊക്കെ മേടിക്കുന്നത് ഞാനാണ്. സ്വന്തം ഡ്രസ് മേടിക്കാന്‍ പോവാന്‍ വരെ ചേച്ചിക്ക് മടിയാണ്. രണ്ടാളും പഠിക്കുന്നവരാണ്. ചേച്ചി മുഴുവന്‍ സമയവും ഇരുന്ന് പഠിക്കും. പരിപാടികള്‍ക്കൊന്നും പോവാതെ ഇരുന്ന് പഠിക്കും. അത് കണ്ട് അമ്മ പഠിക്കാനായി പറയാറുണ്ട്. മാര്‍ക്ക് വരുമ്പോള്‍ അനിയത്തിയായിരിക്കും മുന്നില്‍. എനിക്ക് എല്ലാം പെട്ടെന്ന് തന്നെ മനസ്സിലാവുമെന്ന് കീര്‍ത്തന പറയുന്നു.

ക്രഷിനെക്കുറിച്ച്

ക്രഷിനെക്കുറിച്ച്

ക്രഷിനെക്കുറിച്ച് കീര്‍ത്തന അപ്പപ്പോള്‍ തന്നെ പറയാറുണ്ട്. ഗോപിക പിന്നീടാണ് പറയാറുള്ളത്. ചേച്ചിക്ക് ഉറക്കം വലിയ വീക്ക്‌നെസ്സാണ്. ആ സമയത്താണ് ഇവള്‍ സ്‌നേഹിക്കാനായി വരാറുള്ളത്. അപ്പോള്‍ ദേഷ്യം വരുമെന്ന് ഗോപിക പറയുന്നു. കുക്കിങ് അനിയത്തിയും ക്ലീനിങ്ങ് ചേച്ചിയുമാണ്. അലക്കുന്നതും വിരിച്ചിടുന്നതും, തുടങ്ങി എല്ലാ ജോലികളും ഷെയര്‍ ചെയ്താണ് ചെയ്യുന്നത്. ലോക് ഡൗണ്‍ സമയത്ത് അമ്മയ്ക്ക് ശരിക്കും അനുഗ്രഹമായിരുന്നുവെന്നും ഗോപികയും കീര്‍ത്തനയും പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X