സാന്ത്വനത്തിലെ ശിവന് ഭാര്യയുടെ മുന്നില്‍ അഭിനയിക്കാന്‍ മടി, ഷഫ്നയെക്കുറിച്ച് സജിന്‍ പറഞ്ഞത് ഇങ്ങനെ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സജിന്‍. സാന്ത്വനത്തിലെ ശിവനെന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ എല്ലാവര്‍ക്കും മനസ്സിലാവും. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സ്വാന്ത്വനത്തിലൂടെ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ശിവന്റേയും അഞ്ജലിയുടേയും കെമിസ്ട്രിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശിവാഞ്ജലിയെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്.

പ്ലസ്ടുവെന്ന സിനിമയിലൂടെയായിരുന്നു സജിനും ഷഫ്‌നയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അന്നത്തെ സൗഹൃദമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലേക്കും എത്തിയത്. വ്യത്യസ്ത മതവിഭാഗക്കാരായ ഇരുവരും ഒരുമിച്ചപ്പോള്‍ നേരിട്ട വിമര്‍ശനങ്ങളും ചെറുതല്ലായിരുന്നു. അടുത്തിടെയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജീവിതത്തില്‍ ഒരുമിച്ചവരാണ് സജിനും ഷഫ്‌നയും. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിക്കില്ലെന്ന് ഇരുവരും പറയുന്നു. തങ്ങളുടെ വിവാഹ ജീവിതം നിലനില്‍ക്കില്ലെന്ന് ചിലരൊക്കെ പറഞ്ഞിരുന്നുവെന്ന് സജിന്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമയിലൂടെ

സിനിമയിലൂടെ

സിനിമയിലൂടെ സീരിയലിലേക്കെത്തിയ താരങ്ങളിലൊരാളാണ് സജിന്‍. മുന്‍പ് സിനിമ ചെയ്തിരുന്നുവെന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് താരം പറയുന്നു. പ്ലസ് ടുവെന്ന ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ സിനിമയ്ക്ക് ശേഷവും അവസരങ്ങള്‍ക്കായി ശ്രമിച്ചിരുന്നുവെങ്കിലും സജിനെത്തേടി സിനിമയെത്തിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമായി മിനിസ്‌ക്രീനില്‍ നിന്നും മികച്ച വേഷം ലഭിക്കുകയായിരുന്നു താരത്തിന്. ഭാര്യയാണ് ഈ കഥാപാത്രത്തെക്കുറിച്ച് ആദ്യം പറഞ്ഞതെന്ന് സജിന്‍ ഓര്‍ത്തെടുക്കുന്നു.

ഭാര്യയാണ് ഷഫ്‌ന

ഭാര്യയാണ് ഷഫ്‌ന

സാന്ത്വനത്തിലെ ശിവനെ അവതരിപ്പിക്കുന്ന സജിന്റെ ഭാര്യയാണ് ഷഫ്‌നയെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു. കൂടുതല്‍ പേര്‍ അറിഞ്ഞത് അടുത്തിടെയാണ്. അയ്യോ അച്ഛാ പോവല്ലേയെന്ന ഡയലോഗിലൂടെയാണ് ആളുകള്‍ ഷഫ്‌നയെ ഓര്‍ത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ ഷഫ്‌ന. സാന്ത്വനം ലൊക്കേഷനിലേക്ക് ഇടയ്ക്ക് ഷഫ്‌നയും എത്താറുണ്ട്. ഇവരുടെ വിവാഹ വാര്‍ഷികം ലൊക്കേഷനില്‍ വെച്ചും ആഘോഷിച്ചിരുന്നു.

വിവാഹ ജീവിതത്തെക്കുറിച്ച്

വിവാഹ ജീവിതത്തെക്കുറിച്ച്

ഞങ്ങളുടെ വിവാഹ ജീവിതം അധികം മുന്നോട്ട് പോവില്ലെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്.വിവാഹവുമായി ബന്ധപ്പെട്ട് പല കമന്റുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. നല്ല സുഹൃത്തുക്കളാണ് ഞാനും ഷഫ്‌നയുമെന്ന് സജിന്‍ പറയുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍രണ്ടാളും. 4 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും സന്തുഷ്ടവതിയാണ് താനെന്ന് ഷഫ്‌നയും പറയുന്നു.

Recommended Video

Antony Perumbavoor daughter's marriage | Mohanlal | Pranav | Dileep
വിവാഹ ശേഷവും

വിവാഹ ശേഷവും

വിവാഹ ശേഷവും ഷഫ്‌ന അഭിനയം തുടരുന്നതിന് സജിന് എതിര്‍പ്പില്ലായിരുന്നു. വീണ്ടും അഭിനയിക്കാനായിരുന്നു ഇക്ക പറഞ്ഞതെന്ന് ഷഫ്‌ന പറയുന്നു. വിവാഹ ശേഷം താന്‍ അഭിനയിക്കില്ലെന്ന തരത്തില്‍ പറഞ്ഞിട്ടില്ല. ആരൊക്കെയോ താന്‍ അഭിനയം നിര്‍ത്തിയതായി പ്രചരിപ്പിക്കുകയായിരുന്നു. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു സീരിയലില്‍ നിന്നും വിളി വന്നത്. രണ്ടുവീട്ടുകാരും അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും താരം പറയുന്നു.

അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X